• Logo

Allied Publications

Europe
മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​വും എ​ൻ​എ​ച്ച്എ​സ് അ​വാ​ർ​ഡ് വി​ത​ര​ണ​വും
Share
മെ​യ്ഡ്സ്റ്റോ​ണ്‍: കെ​ന്‍റി​ലെ പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ മെ​യ്ഡ്സ്റ്റോ​ണ്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​എം​എം​എ) ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 28 ശ​നി​യാ​ഴ്ച ന​ട​ക്കും. കോ​വി​ഡ് മ​ഹാ​മാ​രി​യ്ക്കു​ശേ​ഷം ന​ട​ത്ത​പ്പെ​ടു​ന്ന ആ​ദ്യ പ്രോ​ഗ്രാം എ​ന്ന നി​ല​യി​ൽ അ​തീ​വ താ​ൽ​പ​ര്യ​ത്തോ​ടു​കൂ​ടി​യാ​ണ് അ​സോ​സി​യേ​ഷ​നി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും ഈ ​ആ​ഘോ​ഷ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. ’പൊ​ന്നോ​ണം 21’ എ​ന്ന പേ​രി​ൽ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളാ​ൽ സ​ന്പു​ഷ്ട​മാ​ണ്.

എ​യ്ൽ​സ്ഫോ​ർ​ഡ് ഡി​റ്റ​ൻ ഹാ​ളി​ൽ ഉ​ച്ച​ക്ക് 12 മ​ണി​യോ​ടു​കൂ​ടി ആ​രം​ഭി​ക്കു​ന്ന തി​രു​വോ​ണ സ​ദ്യ​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജി കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ല​ണ്ട​ൻ ന്യൂ​ഹാം കൗ​ണ്‍​സി​ൽ മെ​ന്പ​റും ലേ​ബ​ർ പാ​ർ​ട്ടി നേ​താ​വു​മാ​യ സു​ഗ​ത​ൻ തെ​ക്കേ​പ്പു​ര ആ​ഘോ​ഷ​ങ്ങ​ളു​ടെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പൊ​തു​യോ​ഗ​ത്തി​നു​ശേ​ഷം അ​സോ​സി​യേ​ഷ​നി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി ന​ട​ത്ത​പ്പെ​ടു​ന്ന മ​ല​യാ​ളി മ​ങ്ക, കേ​ര​ള പു​രു​ഷ​ൻ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് എം​എം​എ​യു​ടെ ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ലാ​പ​രി​പാ​ടി​ക​ളും സ്റ്റേ​ജി​ൽ അ​ര​ങ്ങേ​റും.

ആ​തു​ര ശു​ശ്രൂ​ഷാ​രം​ഗ​ത്ത് സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​നം കാ​ഴ്ച​വ​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ക്കു​വാ​ൻ എം​എം​എ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ’സ​ർ​വീ​സ് അ​വാ​ർ​ഡു​ക​ൾ’ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ത​ര​ണം ചെ​യ്യും. എ​ൻ​എ​ച്ച്എ​സി​ൽ 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​യി​രി​ക്കും ഈ ​വ​ർ​ഷം അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ സ്പോ​ർ​ട്സി​ൽ വി​ജ​യി​ച്ച​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ·ാ​ർ​ക്കു​മാ​യി ന​ട​ത്തി​യ ട്വ​ന്‍റി ട്വ​ന്‍റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്, വ​ടം വ​ലി മ​ത്സ​രം, ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്, ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ്, ചീ​ട്ടു​ക​ളി മ​ത്സ​രം മ​റ്റ് സ്പോ​ർ​ട്സ് ഇ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്യും.

അ​ത്ത​പ്പൂ​ക്ക​ളം, ചെ​ണ്ട​മേ​ളം, മ​ഹാ​ബ​ലി എ​ഴു​ന്ന​ള്ള​ത്ത്, മോ​ഹി​നി​യാ​ട്ടം, തി​രു​വാ​തി​ര​ക​ളി തു​ട​ങ്ങി​യ​വ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും. ആ​ക​ർ​ഷ​ക​ങ്ങ​ളാ​യ സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ഭാ​ഗ്യ​സ​മ്മാ​ന ന​റു​ക്കെ​ടു​പ്പും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ര​ണ്ടു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ഏ​റെ ആ​കാം​ക്ഷ​യോ​ടും അ​തീ​വ​താ​ൽ​പ​ര്യ​ത്തോ​ടും കൂ​ടി​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം എം​എം​എ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഗൃ​ഹാ​തു​ര​ത്വ​ത്തി​ന്‍റെ ന​നു​ത്ത ഓ​ർ​മ്മ​ക​ൾ സ​മ്മാ​നി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്കും രു​ചി​ക​ര​മാ​യ തി​രു​വോ​ണ സ​ദ്യ​യി​ലേ​ക്കും തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ലേ​ക്കും ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ബൈ​ജു ഡാ​നി​യേ​ൽ അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.