• Logo

Allied Publications

Europe
താ​ലി​ബാ​ന്‍റെ അ​ന്ത്യ​ശാ​സ​ന​ത്തി​ൽ കു​ടു​ങ്ങി ജി 7 ​രാ​ജ്യ​ങ്ങ​ൾ
Share
ബെ​ർ​ലി​ൻ : അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നു​ള്ള വി​ദേ​ശി​ക​ളു​ടെ ഒ​ഴി​പ്പി​ക്ക​ൽ സ​മ​യ​പ​രി​ധി നീ​ട്ടു​ന്ന​തി​ൽ ജി 7 ​രാ​ജ്യ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു. അ​ടി​യ​ന്തി​ര ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ, യു​എ​സ് സ​ഖ്യ​ക​ക്ഷി​ക​ൾ ഒ​ഴി​പ്പി​ക്ക​ൽ വി​മാ​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് അ​ടു​ത്ത ചൊ​വ്വാ​ഴ്ച ക​ഴി​ഞ്ഞും അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സൈ​ന്യ​ത്തെ നി​ല​നി​ർ​ത്താ​ൻ പ്രേ​രി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, കാ​ബൂ​ളി​ലെ അ​മേ​രി​ക്ക​ൻ സൈ​ന്യ​ത്തി​ന്‍റെ ഏ​തെ​ങ്കി​ലും വി​പു​ലീ​ക​ര​ണ​ത്തെ ചു​വ​പ്പു രേ​ഖ​യി​ലാ​ക്കി താ​ലി​ബാ​ൻ ത​ട​യി​ട്ടു. അ​തേ​സ​മ​യം ചൊ​വ്വാ​ഴ്ച ന​ട​ന്ന ജി 7 ​ഉ​ച്ച​കോ​ടി​യി​ൽ ഒ​ഴി​പ്പി​ക്ക​ൽ പ്ര​യ​ത്നം നീ​ട്ട​ണ​മെ​ന്ന് മ​റ്റു പ്ര​മു​ഖ വ്യ​വ​സാ​യ രാ​ഷ്ട്ര​ങ്ങ​ളു​ടെ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഓ​ഗ​സ്റ്റ് 31 ന​കം ഒ​ഴി​പ്പി​ക്ക​ൽ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യി അ​റി​യി​ച്ചു. പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ ഓ​ഗ​സ്റ്റ് 31നു ​ശേ​ഷം പു​തി​യ തീ​യ​തി​ക​ളൊ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ട​ല്ലെ​ന്നാ​ണ് വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​നു​ശേ​ഷം ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ൽ അ​റി​യി​ച്ച​ത്.

ഒ​ഴി​പ്പി​ക്ക​ൽ ഓ​ഗ​സ്റ്റ് 31 വ​രെ​യെ​ങ്കി​ൽ സ​മ​യം മ​തി​യാ​കി​ല്ല, എ​ന്ന് ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹൈ​ക്കോ മാ​സ് പ​റ​ഞ്ഞു. കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​തെ ത​ങ്ങ​ൾ​ക്ക് സു​ര​ക്ഷ നി​ല​നി​ർ​ത്താ​നാ​വി​ല്ലെ​ന്ന് മ​റ്റു വി​ദേ​ശ സൈ​നി​ക സേ​ന​ക​ൾ ഇ​തി​ന​കം അ​റി​യി​ച്ചു. വി​ദേ​ശ സൈ​ന്യം സ​മ​യ​പ​രി​ധി​ക്ക​പ്പു​റം നി​ൽ​ക്കു​ക​യും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ ​നി​ല​പാ​ട് ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്താ​ൽ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ എ​ന്നും താ​ലി​ബാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഓ​ഗ​സ്റ്റ് 31 ഓ​ടെ അ​ഫ്ഗാ​നി​സ്താ​നി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ സൈ​ന്യം പൂ​ർ​ണ​മാ​യും പി·ാ​റ​ണ​മെ​ന്നും താ​ലി​ബാ​ൻ ആ​വ​ർ​ത്തി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ താ​ലി​ബാ​ൻ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേ​സ​മ​യം താ​ലി​ബാ​ൻ സ​ഹ​സ്ഥാ​പ​ക​ൻ മു​ല്ല അ​ബ്ദു​ൾ ഗാ​നി ബ​റാ​ദ​റു​മാ​യി യു​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ സി​ഐ​എ​യു​ടെ ത​ല​വ​ൻ വി​ല്ല്യം ബേ​ണ്‍​സ് തി​ങ്ക​ളാ​ഴ്ച കാ​ബൂ​ളി​ൽ ര​ഹ​സ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്നും എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് ഔദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.