• Logo

Allied Publications

Europe
സ്റ്റു​ട്ട്ഗാ​ർട്ടി​ൽ തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Share
സ്റ്റു​ട്ട്ഗാ​ർ​ട്ട്: മ​ല​യാ​ളി​ക​ൾ ഏ​തു​രാ​ജ്യ​ത്തു കു​ടി​യേ​റി​യാ​ലും ത​ങ്ങ​ളു​ടെ പാ​ര​ന്പ​ര്യ​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ഒ​ന്നും മു​ട​ക്കാ​റി​ല്ല. മ​ല​യാ​ള​ത്ത​നി​മ​യി​ൽ ത​ന്നെ അ​തു ഭം​ഗി​യാ​യി ന​ട​ത്താ​റു​മു​ണ്ട് അ​തി​ന്‍റെ വി​ശേ​ഷ​ങ്ങ​ളും കാ​ഴ്ച​യു​മാ​യി ജ​ർ​മ​നി​യി​ലെ സ്റ​റു​ട്ട്ഗാ​ർ​ട്ടി​ൽ താ​മ​സി​യ്ക്കു​ന്ന ഏ​റെ ചു​റു​ചു​റു​ക്കു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ പ്ര​ത്യേ​കി​ച്ച് ഐ​ഒ​സി ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും സാ​മൂ​ഹ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സ​ണ്ണി ജോ​സ​ഫ് മു​ള​വ​രി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തി​രു​വോ​ണ​വി​രു​ന്നാ​ണ് ഏ​റെ ആ​ക​ർ​ഷ​ക​മാ​യ​ത്.

സ്റ​റു​ട്ട്ഗാ​ർ​ട്ട് എ​സ്ലിം​ഗ​നി​ലെ സ​ണ്ണി​യു​ടെ വ​സ​തി​യി​ലാ​ണ് മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ൾ ഒ​ത്തു​കൂ​ടി ഓ​ണ​ത്തി​ന്‍റെ വി​ശേ​ഷ​വും സ​ന്തോ​ഷ​വും ഒ​ക്കെ പ​ങ്കു​വ​ച്ച് പ​ര​സ്പ​രം ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്ന​ത്. കൊ​റോ​ണ ത​ട​സ​പ്പെ​ടു​ത്തി​യാ​ലും അ​തു​ക്കും മേ​ലെ​യാ​യി പ​ങ്കെ​ടു​ത്ത യു​വ​മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ​യും ഉ​ന്ന​ത പ​ഠ​ന​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ആ​വേ​ശം. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ക​ളി​ക​ളും സി​നി​മ​യും ഒ​ക്കെ ആ​ഘോ​ഷ​ത്തി​ന് മാ​റ്റു​കൂ​ട്ടി. സ​ണ്ണി ഏ​കോ​പി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ​ക്ക് ജി​യോ, ജി​ത്തു തു​ട​ങ്ങി​യ​വ​ർ സ​ഹാ​യി​ക​ളാ​യി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.