• Logo

Allied Publications

Americas
ഫ്ളോ​റി​ഡയിൽ വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത രോ​ഗി​ക​ൾ വ​ർ​ധി​ക്കു​ന്നു; ഡോ​ക്ട​ർ​മാ​ർ ഡ്യൂ​ട്ടി ബ​ഹി​ഷ്ക​രി​ച്ചു
Share
പാം​ബീ​ച്ച് കൗ​ണ്ടി (ഫ്ളോ​റി​ഡ): വാ​ക്സീ​ൻ സ്വീ​ക​രി​ക്കാ​ത്ത രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ചു പാം​ബീ​ച്ച് ഗാ​ർ​ഡ​ൻ​സി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലേ​യും ഓ​ഫീ​സു​ക​ളി​ലേ​യും ഡോ​ക്ട​ർ​മാ​ർ ജോ​ലി ബ​ഹി​ഷ്ക്ക​രി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് എ​ഴു​പ​ത്തി​യ​ഞ്ചോ​ളം ഡോ​ക്ട​ർ​മാ​ർ പ്ര​തി​കാ​ത്മ​ക പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ന് മ​റ്റു​ള്ള​വ​ർ​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​യി ഈ ​ബ​ഹി​ഷ്ക്ക​ര​ണം മാ​റു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​വാ​ൻ ഞ​ങ്ങ​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. അ​ത്ര​യും രോ​ഗി​ക​ളാ​ണ് ദി​വ​സ​വും ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്’ പാം​ബീ​ച്ച് ഇ​ന്േ‍​റ​ണ​ൽ മെ​ഡി​സി​ൻ ഡോ​ക്ട​ർ രൂ​പേ​ഷ് ധാ​രി​യ പ​റ​ഞ്ഞു. ഇ​തൊ​രു രാ​ഷ്ട്രീ​യ നീ​ക്ക​മ​ല്ലെ​ന്നും മ​റ്റു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണം ല​ഭി​ക്കു​ക എ​ന്ന​താ​ണ് ഈ ​ബ​ഹി​ഷ്ക്ക​ര​ണ​ത്തി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.

ഫൈ​സ​ർ കോ​വി​ഡ് 19 വാ​ക്സീ​നു എ​ഫ്ഡി​എ​യു​ടെ പൂ​ർ​ണ​അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ പ​ല​രു​ടേ​യും ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും, ഇ​നി​യും വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​ന്ന​തു താ​മ​സി​പ്പി​ക്ക​രു​തെ​ന്നും ഡോ​ക്ട​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഫ്ളോ​റി​ഡാ​യി​ൽ കോ​വി​ഡ് 19 ഡെ​ൽ​റ്റാ വ​ക​ഭേ​ദ​ത്തി​ന്‍റെ വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച പ്ര​തി​ദി​നം ശ​രാ​ശ​രി 21329 പു​തി​യ കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 23 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളെ ഉ​ദ്ധ​രി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഏ​ഴു ദി​വ​സ​ത്തി​നു​ള്ളി​ൽ 464 മ​ര​ണ​വും റി​പ്പോ​ർ​ട്ട് ചെ​യ്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​