• Logo

Allied Publications

Americas
ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് പു​തി​യ മ​ദ്ബ​ഹ​യു​ടെ കൂ​ദാ​ശ ഓ​ഗ​സ്റ്റ് 29ന്
Share
മി​ഷി​ഗ​ണ്‍: മാ​ർ​ത്തോ​മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ദ്യ​കാ​ല ഇ​ട​വ​ക​ക​ളി​ൽ ഒ​ന്നാ​യ ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ പു​തി​യ മ​ദ്ബ​ഹ​യു​ടെ കൂ​ദാ​ശ​യും ന​വീ​ക​രി​ച്ച ദേ​വാ​ല​യ​ത്തി​ന്‍റെ സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ​യും ഓ​ഗ​സ്റ്റ് 29 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.30ന് ​ന​ട​ത്ത​പ്പെ​ടും. നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും പു​തി​യ മ​ദ്ബ​ഹ​യി​ൽ ആ​ദ്യ വി​ശു​ദ്ധ കു​ർ​ബാ​ന അ​നു​ഷ്ഠി​ക്കു​ക​യും ചെ​യ്യും.

1975ൽ ​തു​ട​ക്കം കു​റി​ച്ച് നാ​ല​ര പ​തി​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​വു​മാ​യി ആ​ത്മീ​യ പ​ന്ഥാ​വി​ൽ യാ​ത്ര തു​ട​രു​ന്ന ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ ഇ​ട​വ​ക​ജ​ന​ങ്ങ​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും സാ​ക്ഷ്യ​ത്തി​ന്‍റെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലാ​ണ് പു​തി​യ മ​ദ്ബ​ഹ​യും ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ ന​വീ​ക​രി​ച്ച ദേ​വാ​ല​യ​വും.

കൂ​ദാ​ശ​യോ​ട് ചേ​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സ്മ​ര​ണി​ക​യു​ടെ പ്ര​കാ​ശ​നം ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ക്കും. അ​തോ​ടൊ​പ്പം കൂ​ദാ​ശ​യോ​ട​നു​ബ​ന്ധി​ച്ചു ഇ​ട​വ​ക ന​ട​പ്പാ​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ 2020 മാ​ർ​ച്ചി​ൽ ശി​ലാ​സ്ഥാ​പ​നം നി​ർ​വ​ഹി​ച്ച ദേ​വാ​ല​യ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഈ ​മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ച്ച​ത് പ്ര​തി​സ​ന്ധി​ക​ളി​ലും വി​ഘ​ട​ന ചി​ന്ത​ക​ളി​ലും ത​ള​ർ​ന്നു​പോ​കാ​തെ ഇ​ട​വ​ക ജ​ന​ങ്ങ​ൾ ഒ​റ്റ​കെ​ട്ടാ​യി പ്രാ​ർ​ത്ഥി​ക്കു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​മാ​ണ്.

വി​നോ​ദ് തോ​മ​സ് ക​ണ്‍​വീ​ന​ർ ആ​യി പ്ര​വ​ർ​ത്തി​ച്ച പ്രൊ​ജ​ക്ട് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍റ​ഗ്രി​റ്റി ബി​ൽ​ഡിം​ഗ് ഗ്രൂ​പ്പ് ക​ന്പ​നി​യാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. ഇ​ട​വ​ക വി​കാ​രി റ​വ. വ​ർ​ഗീ​സ് തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തോം​സ​ണ്‍ ഡേ​വി​ഡ്, സെ​ക്ര​ട്ട​റി അ​ല​ൻ ജി. ​ജോ​ണ്‍, ട്ര​സ്റ്റി ജോ​ർ​ജ് കോ​ശി, അ​ക്കൗ​ണ്ട​ന്‍റ് സ്റ്റീ​വ് വ​ർ​ഗീ​സ് എ​ന്നി​വ​രോ​ടൊ​പ്പം എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ്രൊ​ജ​ക്റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് കൂ​ദാ​ശ​യു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്നു. ഏ​വ​രെ​യും ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മ ഇ​ട​വ​ക ചു​മ​ത​ല​ക്കാ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ