• Logo

Allied Publications

Americas
ഡബ്ല്യുഎംസി ഫിലഡൽഫിയ പ്രൊവിൻസിനു നവ നേതൃത്വം
Share
ഫിലഡൽഫിയ: വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന് നവ നേതൃത്വം. പുതിയ ഭാരവാഹികളായി ജോസ് ആറ്റുപുറം (ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡന്‍റ്), സിബിച്ചൻ ചെന്പ്ലായിൽ (ജനറൽ സെക്രട്ടറി), നൈനാൻ മത്തായി (ട്രഷറർ), തോമസ് പോൾ (വൈസ് ചെയർമാൻ), റോഷിൻ പ്ലാമൂട്ടിൽ (വൈസ് പ്രസിഡന്‍റ് അഡ്മിൻ) മാത്യു തരകൻ (വൈസ് പ്രസിഡന്‍റ്), ടോം തോമസ് (അസോസിയേറ്റ് സെക്രട്ടറി), തോമസുകുട്ടി വർഗീസ് (അസോസിയേറ്റ് ട്രഷറർ), ജോസ് നൈനാൻ (പിആർഒ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി സി.കെ. ബെന്നികുട്ടി, ജേക്കബ് കോര, ഷാജി മത്തായി, ബെന്നി മാത്യു എന്നിവരേയും അഡ്വൈസറി ബോർഡ് ചെയർമാനായി ജെയിംസ് കിഴക്കേടത്തിനേയും തെരഞ്ഞെടുത്തതായി ഗ്ലോബൽ ഓർഗനൈസഷൻ ഡെവലൊപ്മെന്റ് വൈസ് പ്രസിഡന്‍റ് പി. സി. മാത്യു, അമേരിക്ക റീജൺ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്‍റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, വൈസ് പ്രസിഡന്‍റുമാരായ എൽദോ പീറ്റർ, ജോൺസൻ തലച്ചെല്ലൂർ, വൈസ് ചെയർസ് ഫിലിപ്പ് മാരേട്ട്, ശാന്താ പിള്ളൈ, ട്രഷറർ സെസിൽ ചെറിയാൻ, സന്തോഷ് എ. പുനലൂർ, മാത്യൂസ് സി. എബ്രഹാം, ഷാനു രാജൻ, മേരി ഫിലിപ്പ്, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, റീജിയൻ പി. ആർ. ഓ. അനിൽ അഗസ്റ്റിൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ഔട്ട്ഗോയിംഗ് ചെയർമാനും ഫൗണ്ടർ പ്രസിഡന്‍റുമായ സാബു ജോസഫിന്‍റെ അധ്യക്ഷതയിൽ ഗ്ലോബൽ പ്രസിഡന്‍റ് ഗോപാല പിള്ള, ഔട്ട്ഗോയിംഗ് പ്രസിഡന്‍റും ഫൗണ്ടർ സെക്രെട്ടറിയുമായ ജോർജ് പനക്കൽ, മറ്റു റീജണൽ ഭാരവാഹികളുടെയും സാന്നിധ്യത്തിൽ സൂം വഴിയായി നടത്തിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

റീജൺ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കലേത്, ഒപ്പം മറ്റു ബോർഡ് അംഗങ്ങളും നവ നേതൃത്വത്തിന് അനുമോദനങ്ങൾ അറിയിച്ചു.

ഫിലഡൽഫിയ പ്രൊവിൻസിന്‍റെ വളർച്ചക്ക് താങ്ങും തണലായും നിന്ന് പ്രവർത്തിച്ച റീജണൽ നേതാക്കളിൽ മുൻ ഓർഗനൈസഷൻ ഡെവലൊപ്മെന്റ് റോയ് മാത്യു, ഇപ്പോൾ അഡ്മിൻ വൈസ് പ്രെസിഡന്റായി പ്രവർത്തിക്കുന്ന എൽദോ പീറ്റർ, റീജിയൻ വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട് എന്നിവരോടൊപ്പം റീജൺ ചെയർമാൻ ഫിലിപ്പ് തോമസ്, സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി, ജോസ് ആറ്റുപുറം എന്നിവർ നിസ്വാർത്ഥമായി പ്രവർത്തിച്ചത്
അനുമോദനങ്ങളർഹിക്കുന്നു.

കേരളത്തിൽ ആദ്യ കാലത്തുണ്ടായ വെള്ളപ്പൊക്ക കെടുതിക്കു ആശ്വാസമേകാൻ രണ്ടുലക്ഷത്തിലധികം രൂപ മുഖ്യ മന്ത്രിയുടെ ഫണ്ടിലേക്ക് നേരിട്ട് അയച്ചു കൊടുത്ത പ്രൊവിൻസാണ് ഫിലഡൽഫിയ പ്രൊവിൻസ് എന്ന് ഗ്ലോബൽ വൈസ് പ്രസിഡന്‍റ് പി. സി. മാത്യു സ്മരിച്ചു.

ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് ആറ്റുപുറം വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയയുടെ ആദ്യകാല മെമ്പറും, ഓർമ (ഓവർസീസ് റസിഡന്‍റ് മലയാളീസ് അസോസിയേഷൻ) എന്ന പേരിൽ ഗൾഫിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ ദേശീയ സംഘടനയുടെ മുഖ്യ ഫൗണ്ടർമാരിലൊരാളും പ്രെസിഡന്റുമാണ്. ഇൻഡോ കുവൈറ്റ് അസോസിയേഷന്റെ ജനറൽ സെക്രെട്ടറി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പതു വർഷമായി ഫിലഡൽഫിയയിലെ സാമൂഹ്യ രംഗത്ത് നിറ സാന്നിധ്യമാണ് ആറ്റുപുറം. ബക്‌സ് കൗണ്ടി ഡിസ്ട്രിക് കോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ അറ്റോർണി ജോവിൻ ജോസ് മകനാണ്.

അമേരിക്കയിൽ അറിയപ്പെടുന്ന സാഹിത്യ കാരനും പത്രപ്രവർത്തകനുമാണ് ജോർജ് നടവയൽ. അമേരിക്കൻ സാഹിത്യകാരന്മാരുടെ സംഘടനയായ ലാനയുടെ അസോസിയേറ്റ് സെക്രെട്ടറിയും ഗാന്ധി സ്റ്റഡി സർക്കിൾ യുഎസ്എ യുടെ ചെയർമാനും ആയി പ്രവർത്തിച്ചു വരുന്നു.ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്‍റെ മുൻ ചെയർമാനായിരുന്നു. കേരളാ പബ്ലിക് സർവീസ് കമ്മീഷൻ സെക്ഷൻ ഓഫീസറായും ശ്രീ നടവയൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെന്റ്‌ തോമസ് ഹൈ സ്കൂൾ നടവയൽ, വയനാട് അധ്യാപകനായിരുന്നു.

ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സിബിച്ചൻ ചേമ്പ്‌ളായിൽ സെന്‍റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റർ, ട്രസ്റ്റ് ബോർഡ് മെമ്പർ മുതലായ സ്ഥാനങ്ങളിൽ സേവനം അനുഷ്ടിച്ചു വരുന്നു. കഴിഞ്ഞ പതിനെട്ടു വർഷമായി ഫിലഡൽഫിയയിൽ സ്ഥിരം താമസക്കാരാണ്. സാമൂഹിക സാംസ്കാരിക രംഗത്ത് പ്രതിബദ്ധതയോടെ പ്രവർത്തിച്ചു വരുന്നു. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ പെൻ മെഡിസിൻ വിഭാഗത്തിൽ സീനിയർ പാക്‌സ് അഡ്മിനിസ്ട്രേറ്റർ കൂടിയാണ് സിബിച്ചൻ ചേമ്പ്‌ളായിൽ.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട നൈനാൻ മത്തായി കഴിഞ്ഞ ഇരുപത്തി രണ്ടു വർഷമായി സാമൂഹ്യ രംഗത്ത് ഫിലഡഫിയായിൽ പ്രവർത്തിച്ചു വരുന്നു. അഡൾട് ഡേ കെയർ, ഹോം ഹെൽത്ത് കെയർ രംഗങ്ങളിൽ തന്റെ സ്വന്തമായ കാൽവെയ്പ് പതിപ്പിച്ച അദ്ദേഹം, വി. എ. ഹോമിൽ ഡയറ്ററി ഡയറക്ടർ ആയി സേവനം അനുഷ്ഠിക്കുന്നു.

വൈസ് ചെയർമാൻ തോമസ് പോൾ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ മുൻ പ്രസിഡന്‍റ് കൂടിയാണ്. വേൾഡ് വൈഡ് ഹൂസ് ഹൂ എക്സികൂട്ടിവ് ക്ലബ് മെമ്പർ ഓഫ് റീമാക്സ്, നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് മുൻ ഓഡിറ്റർ, എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

വൈസ് പ്രസിഡന്‍റ് അഡ്മിൻ റോഷിൻ പ്ലാമൂട്ടിൽ സീറോ മലബാർ സെന്‍റ് തോമസ് ചർച്ച് മുൻ ട്രസ്റ്റി, മലയാളി അസോസിയേഷൻ ആയ കലയുടെ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ അറിയപ്പെടുന്ന നേതാവാണ്.

വൈസ് പ്രസിഡന്‍റ് മാത്യു തരകൻ, ഓർഗനൈസഷൻ ഡവലപ്മെന്‍റ് ബക്‌സ് കൗണ്ടിയിൽ വരുവാനിരിക്കുന്ന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഓഡിറ്റർ സ്ഥാനാർഥിയാണ്. ഫിലഡൽഫിയ മേയേഴ്സ് കമ്മീഷൻ ഓൺ ഏഷ്യൻ അമേരിക്കൻ അഫായേഴ്സിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്നു. പെൻസിൽവേനിയ ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റിയിൽ മുപ്പത്തി രണ്ടു വർഷമായി ജോലി ചെയ്തു വരുന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ ചെയർമാൻ ഡോ. ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് ചെയർ പേഴ്സൺ ഡോക്ടർ വിജയലക്ഷ്മി, അഡ്മിൻ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ജനറൽ സെക്രട്ടറി ജോസഫ് ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമ്പൻകുടി, അസോസിയേറ്റ് സെക്രട്ടറി റോണാ തോമസ് എന്നിവരോടൊപ്പം റീജൺ നേതാക്കളും, പ്രൊവിൻസ് നേതാക്കളും ഫിലാഡൽഫിയ പ്രോവിന്സിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് വിജയാശംസകൾ നേർന്നു.

വിവിധ പ്രൊവിൻസ് പ്രെസിഡന്‍റുമാരായ ജോസ് കുരിയൻ (ബ്രിട്ടീഷ് കൊളംബിയ), ബിജു കൂടത്തിൽ (ടൊറൻഡോ), ഡോക്ടർ ജേക്കബ് തോമസ് (ന്യൂ യോർക്ക്), മാലിനി നായർ (ഓൾ വിമൻസ് പ്രൊവിൻസ്, ന്യൂ ജേഴ്‌സി), അനീഷ് ജെയിംസ് (സൗത്ത് ജേഴ്‌സി), ജിനു തര്യൻ (നോർത്ത് ജേഴ്‌സി), ബെഞ്ചമിൻ തോമസ് (ഷിക്കാഗോ), ജിബി ജോസഫ് (മെട്രോ ബോസ്റ്റൺ), കുരിയൻ സഖറിയ (ഒക്ലഹോമ), സുകു വര്ഗീസ് (നോർത്ത് ടെക്സസ്), വര്ഗീസ് കെ വര്ഗീസ് (ഡിഎഫ് ഡബ്ല്യൂ), ഫിലിപ്പ് ചാക്കോ (ഡാളസ്), ജോർജ് നടവയൽ (ഫിലഡൽഫിയ), സോണി തോമസ് (ഫ്ലോറിഡ), ജോമോൻ ഇടയാടിയിൽ (ഹൂസ്റ്റൺ) തുടങ്ങിയവരും പുതിയ ഭാരവാഹികൾക്ക് ആശംസകൾ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​