• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്കാ മാ​ർ​ത്തോ​മ ഭ​ദ്രാ​സ​നം മെ​സ​ഞ്ച​ർ ദി​ന​മാ​ച​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് മാ​ർ​ത്തോ​മ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഒൗ​ദ്യോ​ഗി​ക പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ’മെ​സ​ഞ്ച​ർ’ ദി​നാ​ച​ര​ണം ഓ​ഗ​സ്റ്റ് 22ന് ​ഭ​ദ്രാ​സ​നാ​തി​ർ​ത്തി​യി​ലു​ള്ള എ​ല്ലാ ഇ​ട​വ​ക​ളി​ലും ആ​ഘോ​ഷി​ച്ചു.

സെ​പ്റ്റം​ബ​ർ 30 വ​രെ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​സ​ഞ്ച​ർ വ​രി​ക്കാ​രെ ചേ​ർ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭ​ദ്രാ​സ​നം രൂ​പം ന​ൽ​കി. ഭ​ദ്രാ​സ​ന​ത്തി​ലെ എ​ല്ലാ ഇ​ട​വ​ക ഭ​വ​ന​ങ്ങ​ളി​ലും ’മെ​സ​ഞ്ച​റി​ന്‍റെ’ പ്ര​തി ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ര​ണ്ടു​മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ഭ​ദ്രാ​സ​ന​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. പ്രൊ​മോ​ട്ട​ർ​മാ​രും വി​കാ​രി​മാ​രും ഓ​രോ ഇ​ട​വ​ക​ക​ക​ളും സ​ന്ദ​ർ​ശി​ച്ചു. മെ​സ​ഞ്ച​ർ വ​രി​ക്കാ​രാ​കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം ഇ​ട​വ​ക ജ​ന​ങ്ങ​ളെ അ​റി​യി​ക്കും.

മെ​സ​ഞ്ച​റി​ന്‍റെ ആ​യു​ഷ്ക്കാ​ല വ​രി​സം​ഖ്യ 300 ഡോ​ള​റും മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് 33 ഡോ​ള​റു​മാ​ണ്. മാ​ർ​ത്തോ​മ മെ​ത്രാ​പോ​ലീ​ത്താ, ഭ​ദ്രാ​സ​ന എ​പ്പി​സ്ക്കോ​പ്പാ എ​ന്നി​വ​രു​ടെ സ​ന്ദേ​ശ​ങ്ങ​ളും ഭ​ദ്രാ​സ​ന ഇ​ട​വ​ക​ക​ളി​ലെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടു​ക​ളും, കാ​ലോ​ചി​ത വി​ഷ​യ​ങ്ങ​ളെ​കു​റി​ച്ചു​ള്ള ലേ​ഖ​ന​ങ്ങ​ളും ബൈ​ബി​ൾ പ​ഠ​ന​വു​മാ​ണ് മെ​സ​ഞ്ച​റി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ നാ​ൽ​പ​തു​വ​ർ​ഷ​മാ​യി മെ​സ​ഞ്ച​റി​ന് ഇ​ട​വ​ക ജ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്ന സ​ഹ​ക​ര​ണം തു​ട​ർ​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും, പു​തി​യ​താ​യി മെ​സ​ഞ്ച​റി​ന്‍റെ വ​രി​ക്കാ​രാ​കു​ന്ന​ത് പ്ര​ത്യേ​കം താ​ൽ​പ​ര്യ​മെ​ടു​ക്ക​ണ​മെ​ന്നും ഭ​ദ്രാ​സ​ന എ​പ്പി​സ്ക്കോ​പ്പ റൈ​റ്റ് റ​വ. ഡോ. ​ഐ​സ​ക്ക് മാ​ർ ഫി​ലി​ക്ല​നി​യോ​സ് മാ​ർ​ത്തോ​മ സം​ഭാ​ഗം​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​