• Logo

Allied Publications

Europe
ട്രാഫോർഡ് മലയാളീ അസോസിയേഷന്‍റെ ഓണാഘോഷം "പൊന്നോണം 2021' ഓഗസ്റ്റ് 28 ന്
Share
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ട്രാഫോർഡ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണം "പൊന്നോണം 2021' എന്ന പേരിൽ ഓഗസ്റ്റ് 28 നു വിഥിൻഷോയിലുള്ള ഫോറം സെന്‍ററിൽ ആഘോഷിക്കുന്നു.

മഹാമാരിയെത്തുടർന്നു കഴിഞ്ഞവർഷം ഓണാഘോഷം മാറ്റിവയ്ക്കപ്പെട്ടതിനാൽ ഇത്തവണ പതിന്മടങ്ങു മാറ്റുകൂട്ടി കൊണ്ടാടാനാണ് അസോസിയേഷൻ പ്ലാൻ ചെയ്തിരിക്കുന്നതെന്ന് ട്രാഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ ജൂലൈ 19 മുതൽ സമ്പൂർണമായിഎടുത്തുകളഞ്ഞിട്ടുണ്ടുവെങ്കിലും ആളുകളുടെ രോഗപ്രതിരോധം മുൻനിർത്തിയാണ് പതിവിനു വിരുദ്ധമായി മാഞ്ചെസ്റ്ററിലെ വിഥിൻഷോ ഫോറം സെന്ററിൽ ആഘോഷിക്കാൻ തീരുമാനിച്ചതെന്ന്അദ്ദേഹം അറിയിച്ചു.

രാവിലെ 10 മുതൽ ആരംഭിക്കുന്നപരിപാടി രാത്രി 9 വരെ നീണ്ടു നിൽക്കും. വിവിധ മത്സരങ്ങൾ, മാവേലിമന്നന് വരവേൽപ്പ്, വിഭവസമൃദ്ധമായ ഓണസദ്യ, വിവിധയിനം കലാപരിപാടികൾ തുടങ്ങിയവ ഉൾപ്പെടുത്തി സമ്പൂർണഡിജിറ്റൽ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിലായിരിക്കും പരിപാടികൾ നടത്തപ്പെടുക എന്നും സംഘാടകർ അറിയിച്ചു.

ആഘോഷത്തിനു മുന്നോടിയായുള്ള സ്പോർട്സ് ഡേ, വാശിയേറിയ വടം വലിമത്സരം, ചീട്ടുകളി മത്സരം എന്നിവയൊക്കയും കഴിഞ്ഞ ആഴ്ചകളിൽ നടത്തപ്പെട്ടിരുന്നു. GCSE, A Level, 11 Plus പരീക്ഷകളിൽ മിന്നും വിജയങ്ങൾ കാഴ്ചവച്ച ട്രാഫോർഡിലെ കുട്ടികളെയും ചടങ്ങിൽ ആദരിക്കും.

പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നേരത്തെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് സംഘടകര് അറിയിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.