• Logo

Allied Publications

Europe
താ​ലി​ബാ​നെ അം​ഗീ​ക​രി​ക്കി​ല്ല: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ
Share
ബ്ര​സ​ൽ​സ്: താ​ലി​ബാ​ൻ തീ​വ്ര​വാ​ദി​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​വ​രു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യ​ക്ത​മാ​ക്കി.

താ​ലി​ബാ​ൻ കൂ​ടു​ത​ൽ രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ശ​ക്ത​മാ​യ നി​ല​പാ​ട് അ​റി​യി​ച്ച​ത്. വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പ്ര​ഖ്യാ​പ​നം.

മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ത്തി​ൽ ഏ​റെ അ​പ​ക​ട​ക​ര​മാ​യ മു​ഖ​മാ​ണ് താ​ലി​ബാ​നു​ള്ള​ത്. ഇ​പ്പോ​ഴും അ​ത് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ന​ട​ത്തു​ന്ന ഏ​തെ​ങ്കി​ലും വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പേ​രി​ൽ അ​വ​രെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പ്ര​ഖ്യാ​പ​നം. അ​ഭ​യാ​ർ​ഥി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ത്തി​ൽ ഏ​റെ അ​പ​ക​ട​ക​ര​മാ​യ മു​ഖ​മാ​ണ് താ​ലി​ബാ​നു​ള്ള​ത്. ഇ​പ്പോ​ഴും അ​ത് നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​പ്പോ​ൾ ന​ട​ത്തു​ന്ന ഏ​തെ​ങ്കി​ലും വാ​ഗ്ദാ​ന​ങ്ങ​ളു​ടെ പേ​രി​ൽ അ​വ​രെ വി​ശ്വ​സി​ക്കാ​നാ​വി​ല്ലെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പ​റ​ഞ്ഞു.

അ​ഫ്ഗാ​നി​സ്താ​നി​ൽ​നി​ന്ന് യൂ​റോ​പ്പി​ലേ​ക്ക് അ​ഭ​യാ​ർ​ഥി പ്ര​വാ​ഹ​മു​ണ്ടാ​കു​മെ​ന്ന ക​ണ​ക്കു കൂ​ട്ട​ലി​ൽ ഗ്രീ​സ്, തു​ർ​ക്കി​യു​മാ​യു​ള്ള അ​തി​ർ​ത്തി​യി​ൽ 40 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ കൂ​റ്റ​ൻ മ​തി​ൽ പ​ടു​ത്തു​യ​ർ​ത്തി. ഇ​വി​ടെ അ​ത്യാ​ധു​നി​ക നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഏ​ർ​പ്പെ​ടു​ത്തി. സി​റി​യ​യി​ൽ​നി​ന്നും ഇ​റാ​ഖി​ൽ​നി​ന്നും 2015ൽ ​സം​ഭ​വി​ച്ച​തി​ന് സ​മാ​ന​മാ​യ അ​ഭ​യാ​ർ​ഥി പ്ര​വാ​ഹം ഇ​ത്ത​വ​ണ അ​ഫ്ഗാ​നി​സ്താ​നി​ൽ​നി​ന്ന് സം​ഭ​വി​ക്കു​മെ​ന്നാ​ണ് ഗ്രീ​സി​ന്‍റെ ആ​ശ​ങ്ക. ആ​റു വ​ർ​ഷം മു​ന്പു ന​ട​ന്ന​തി​ന്‍റെ ആ​വ​ർ​ത്ത​നം ഇ​നി​യും സം​ഭ​വി​ക്ക​രു​തെ​ന്ന് ഗ്രീ​ക് പൗ​ര സം​ര​ക്ഷ​ണ മ​ന്ത്രി മൈ​ക്ക​ലി​സ് ക്രി​സോ​കോ​യി​ഡി​സ് പ​റ​ഞ്ഞു. അ​ഫ്ഗാ​നി​ക​ളെ യൂ​റോ​പി​ലേ​ക്ക് അ​തി​ർ​ത്തി വ​ഴി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും തി​രി​ച്ച​യ​ക്കു​മെ​ന്നും ക​ഴി​ഞ്ഞ​യാ​ഴ്ച ഗ്രീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

അ​ഫ്ഗാ​നി​ൽ നി​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക വി​മാ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ അ​ഫ്ഗാ​ൻ യു​വ​തി എ​യ​ർ​ഫോ​ഴ്സി​ന്‍റെ സി 17 ​വി​മാ​ന​ത്തി​ൽ പ്ര​സ​വി​ച്ചു. ജ​ർ​മ​നി​യി​ലെ റാം​സ്റൈ​റ​ൻ എ​യ​ർ​ബേ​സി​ലേ​ക്ക് പ​റ​ന്ന വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ആ​ളു​ക​ളെ എ​ത്തി​ക്കാ​നാ​ണ് റാം​സ്റൈ​റ​ൻ എ​യ​ർ​ബേ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ ജ​ർ​മ​നി​യി​ലെ എ​യ​ർ​ബോ​ണ് റാം​സ്റൈ​റ​ൻ. രാം​സ്റൈ​റ​ൻ എ​യ​ർ​ബേ​സി​ൽ ലാ​ൻ​ഡ് ചെ​യ്യു​ന്ന​തി​ന് തൊ​ട്ടു മു​ന്പാ​ണ് യു​വ​തി പ്ര​സ​വി​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ സേ​ന ഒൗ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ട്വീ​റ്റ് ചെ​യ്തു.

ഇ​തി​ന​കം 2,300 പേ​രെ രാം​സ്റൈ​റി​നി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഓ​പ്പ​റേ​ഷ​ൻ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ അ​ഭ​യാ​ർ​ത്ഥി​ന്ധ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ൽ 17 സി 17 ​വി​മാ​ന​ങ്ങ​ൾ എ​യ​ർ​ഫീ​ൽ​ഡി​ൽ ഇ​റ​ങ്ങി​യി​ട്ടു​ള്ള​ത്.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ളെ കാ​ണാ​താ​യി എ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി കു​ട്ടി​ക​ളെ ന​ഷ്ട​പ്പെ​ട്ട​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​യ​ർ​പോ​ർ​ട്ടി​ലെ പ്രൈ​മ​റി സ്കൂ​ൾ പ്രാ​യ​ത്തി​ലു​ള്ള എ​ത്ര​യോ കു​ട്ടി​ക​ൾ മു​ള്ളു​ക​ന്പി​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളും ഫോ​ട്ടോ​യും ല​ഭ്യ​മാ​ണ്.​വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാ​ണാ​താ​യ കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ആ​ളു​ക​ൾ പോ​സ്റ​റ് ചെ​യ്യു​ന്ന​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഇ​തി​നി​ടെ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലും തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് എ​ർ​ദോ​ഗ​നു​മാ​യി ഫോ​ണി​ൽ അ​ഫ്ഗാ​നി​നി​ലെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. അ​വി​ടെ നി​ന്നു​ള്ള ദു​ർ​ബ​ല​രാ​യ ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് ഏ​റ്റ​വും ഉ​യ​ർ​ന്ന മു​ൻ​ഗ​ണ​ന തു​ട​രു​ന്നു​വെ​ന്ന് ഇ​രു​വ​രും സ​മ്മ​തി​ച്ചു.
<ശാ​ഴ െൃര=’/ിൃ​ശ/ാ​ലൃ​സ​മ​ഹ​ബ​ലൃ​റീ​ഴ​മി​ബ2021​മൗ​ഴ23.​ഷു​ഴ’ മ​ഹ​ശ​ഴി=’​ര​ലി​ലേൃ’ ര​ഹ​മൈ=’​രീി​ലേി​കോ​മ​ഴ​ല​കി​ശെ​റ​ല’ െ്യേ​ഹ​ല=’ു​മ​റ​റ​ശി​ഴ:6ുഃ;’>
ഏ​ക​ദേ​ശം 20 വ​ർ​ഷം മു​ന്പ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ അ​ന്താ​രാ​ഷ്ട്ര സൈ​നി​ക പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തു​മു​ത​ൽ, 400 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യൂ​റോ​യ്ക്ക് യു​ദ്ധ ആ​യു​ധ​ങ്ങ​ളും മ​റ്റ് ആ​യു​ധ​ങ്ങ​ളും രാ​ജ്യ​ത്തേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു. നാ​റ്റോ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ സാ​യു​ധ സേ​ന​യി​ലേ​ക്കോ, എം​ബ​സി​ക​ളി​ലേ​ക്കോ, ടാ​ങ്കു​ക​ൾ, ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ, റൈ​ഫി​ളു​ക​ൾ, സ​ബ് മെ​ഷീ​ൻ തോ​ക്കു​ക​ൾ തു​ട​ങ്ങി​യ ചെ​റി​യ ആ​യു​ധ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലേ​ക്കും ഏ​റ്റ​വും വ​ലി​യ ഭാ​ഗം എ​ത്തി​ച്ചു. ചെ​റി​യൊ​രു ഭാ​ഗം മാ​ത്ര​മാ​ണ് അ​ഫ്ഗാ​ൻ സു​ര​ക്ഷാ സേ​ന​യി​ലേ​ക്ക് പോ​യ​ത്. സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ഷി​ക ആ​യു​ധ ക​യ​റ്റു​മ​തി റി​പ്പോ​ർ​ട്ടു​ക​ളി​ൽ നി​ന്നും ഫെ​ഡ​റ​ൽ ഇ​ക്ക​ണോ​മി​ക്സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ല​വി​ലെ പ​ട്ടി​ക​യി​ൽ നി​ന്നും ജ​ർ​മ്മ​ൻ പ്ര​സ് ഏ​ജ​ൻ​സി​ക്ക് ല​ഭ്യ​മാ​യ​താ​ണ് ഈ ​വി​ര​ങ്ങ​ൾ.

എ​ന്നാ​ൽ അ​ഫ്ഗാ​നി​സ്ഥാ​നി​ൽ നി​ന്നു​ള്ള യു.​എ​സ് സൈ​നി​ക പി·ാ​റ്റ​ത്തെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബ്രീ​ട്ടീ​ഷ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ടോ​ണി ബ്ളെ​യ​ർ കു​റി​പ്പെ​ഴു​തി.. അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്ന് അ​മേ​രി​ക്ക​യ്ക്ക് ഒ​രി​ക്ക​ലും ഒ​ഴി​ഞ്ഞു​മാ​റാ​ൻ ക​ഴി​യി​ല്ലെ​ന്ന് ടോ​ണി ബ്ളെ​യ​ർ പ​റ​ഞ്ഞു. ഒ​രു രാ​ജ്യ​ത്തെ അ​നാ​വ​ശ്യ​മാ​യി അ​പ​ക​ട​ത്തി​ൽ ഉ​പേ​ക്ഷി​ച്ച് പോ​കു​ക​യാ​ണ് അ​മേ​രി​ക്ക ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.
ഋൗൃീു​ല​മി​ബ​ഡി​ശീി​ബ2021​മൗ​ഴ.​ഷു​ഴ
റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.