• Logo

Allied Publications

Americas
ഫ്ളോ​റി​ഡാ​യി​ലെ ഒ​ർ​ലാ​ന്‍റോ​യി​ൽ പു​തി​യ ക്നാ​നാ​യ ഇ​ട​വ​ക രൂ​പീ​കൃ​ത​മാ​യി
Share
ഒ​ർ​ലാ​ന്‍റോ: വി​ശു​ദ്ധ എ​സ്ത​പ്പാ​നോ​സി​ന്‍റെ നാ​മ​ത്തി​ൽ ഒ​ർ​ലാന്‍റോ​യി​ൽ 2018 ജൂ​ണ്‍ 24 ന് ​സ്ഥാ​പി​ത​മാ​യ ക്നാ​നാ​യ മി​ഷ​ൻ സ്വ​ന്ത​മാ​യി വാ​ങ്ങി​യ ദൈ​വാ​ല​യം ഇ​ന്ന് ഇ​ട​വ​ക​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ അ​ഭി. മാ​ർ ജ​യ്ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് പു​തി​യ ദേ​വാ​ല​യം കൂ​ദാ​ശ ചെ​യ്ത് ഇ​ട​വ​ക​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും, പ്ര​ഥ​മ വി​കാ​രി​യാ​യി റ​വ. ഫാ. ​ജോ​സ് ആ​ദോ​പ്പ​ള്ളി​യെ നി​യ​മി​ക്കു​ക​യും ചെ​യ്തു. ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളും ക്നാ​നാ​യ റീ​ജ​ണ​ൽ ഡ​യ​റ​ക്ട​റു​മാ​യ റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, ചാ​ൻ​സ​ല​ർ റ​വ. ഫാ. ​ജോ​ർ​ജ് ദാ​ന​വേ​ലി, മു​ൻ മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​മാ​ത്യു മേ​ലേ​ടം തു​ട​ങ്ങി ക്നാ​നാ​യ റീ​ജ​ണി​ലെ​യും സ​മീ​പ ഇ​ട​വ​ക​ക​ളി​ലേ​യും ഒ​ട്ട​ന​വ​ധി വൈ​ദി​ക​ർ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ സ​ഹ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

ഒ​ർ​ലാ​ന്േ‍​റാ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ടാ​ന്പാ തി​രു​ഹൃ​ദ​യ ദൈ​വാ​ല​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു അ​ജ​പാ​ല​ന കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു കൊ​ണ്ടി​രു​ന്ന​ത്. ക്നാ​നാ​യ മി​ഷ്യ​ൻ സ്ഥാ​പി​ക്ക​പ്പെ​ട്ട​ശേ​ഷം സ്വ​ന്ത​മാ​യ ഒ​രു ദേ​വാ​ല​യ​ത്തി​നു​വേ​ണ്ടി​യു​ള്ള പ​രി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഒ​ർ​ലാ​ഡോ​യി​ലെ ക്നാ​നാ​യ ജ​നം.

പു​തി​യ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ന​തോ​ടെ അ​മേ​രി​ക്ക​യി​ലെ 15ാമ​ത്തെ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​ണ് ജന്മമെ​ടു​ക്കു​ന്ന​ത്. കൂ​ടാ​തെ ഏ​ഴു ക്നാ​നാ​യ മി​ഷ​നു​ക​ൾ കൂ​ടി ഇ​പ്പോ​ൾ അ​മേ​രി​ക്ക​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

ഇ​ട​വ​ക സ്ഥാ​പി​ച്ചു​കൊ​ണ്ടു​ള്ള തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്കും ബ​ലി​യ​ർ​പ്പ​ണ​ത്തി​നും ശേ​ഷം കു​ടി​യ യോ​ഗ​ത്തി​ൽ റ​വ.​ഫാ. തോ​മ​സ് മു​ള​വ​നാ​ൽ, റ​വ. ഫാ. ​മാ​ത്യൂ മേ​ലേ​ട​ത്ത്, ബി​ജോ​യി മൂ​ശാ​രി​പ​റ​ന്പി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ദ​വ​സ​ര​ത്തി​ൽ റ​വ. ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ ര​ജി​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​തും പു​തി​യ ഇ​ട​വ​ക​യു​ടെ പ്ര​ഥ​മ വി​കാ​രി​യാ​യി നി​യ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തു​മാ​യ റ​വ. ഫാ. ​ജോ​സ് ആ​ദോ​പ്പ​ള്ളി​യ്ക്ക് അ​നു​മോ​ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​ർ​ന്നു. ഓ​ർ​ലാ​ന്േ‍​റാ​യി​ലെ പു​തി​യ ദൈ​വാ​ല​യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് ആ​ദോ​പ്പ​ള​ളി​ൽ അ​ച്ച​ൻ ന​ൽ​കി​യ വ​ലി​യ നേ​തൃ​ത്വ​ത്തെ പ്ര​ത്യേ​കം പ്ര​ശം​സി​ക്കു​ക​യും മു​ൻ ഡ​യ​റ​ക്ട​റാ​യി നേ​തൃ​ത്വം ന​ൽ​കി​യ റ​വ. ഫാ. ​മാ​ത്യൂ മേ​ലേ​ടം, റ​വ. ഫാ. ​ജോ​സ് ശൗ​രി​യാം മാ​ക്ക​ൽ എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ളേ​യും പ്ര​ത്യേ​കം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ക​യും ചെ​യ്തു.

ഇ​ട​വ​ക രൂ​പീ​ക​ര​ണ​ത്തി​നു​വേ​ണ്ട എ​ല്ലാ​വി​ധ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും ന​ൽ​കി​യ അ​ഭി. മാ​ർ ജ​യ്ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, അ​ഭി. മാ​ർ മാ​ത്യൂ മൂ​ല​ക്കാ​ട്ട് മെ​ത്രാ​പ്പോ​ലീ​ത്ത, അ​ഭി. മാ​ർ ജോ​യി ആ​ല​പ്പാ​ട്ട്, അ​ഭി. മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി, ഗീ​വ​ർ​ഗീ​സ് മാ​ർ അ​പ്രേം എ​ന്നി​വ​രേ​യും വി​കാ​രി ജ​ന​റാ​ൾ ന​ന്ദി​യോ​ടെ അ​നു​സ്മ​രി​ച്ചു. ക്നാ​നാ​യ റീ​ജ​ണി​ലെ വി​വി​ധ ഇ​ട​വ​ക​ക​ൾ സാ​ന്പ​ത്തി​ക​മാ​യും മ​റ്റു പ​ല​ത​ര​ത്തി​ലും സ​ഹ​ക​രി​ച്ച​തും പ്ര​ത്യേ​കം സ്മ​രി​ക്ക​പ്പെ​ടു​ക​യു​ണ്ടാ​യി. കൈ​ക്കാ​ര·ാ​ര​യ ബോ​ബി ക​ണ്ണം​കു​ന്നേ​ൽ, ജി​മ്മി ക​ല്ലു​റു​ന്പേ​ൽ തു​ട​ങ്ങി ഇ​ട​വ​ക​സ്ഥാ​പ​ന​ത്തി​ന് ത്യാ​ഗ​പൂ​ർ​വം സ​ഹ​ക​രി​ച്ച ഇ​ട​വ​ക​യി​ലെ എ​ല്ലാ​കു​ടും​ബ​ങ്ങ​ളെ​യും പ്ര​ത്യേ​കം അ​നു​സ്മ​രി​ച്ച് ന​ന്ദി​പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ റ​വ. ഫാ. ​ജോ​സ് ആ​ദോ​പ്പ​ള്ളി സ്വാ​ഗ​ത​വും ബോ​ബി ക​ണ്ണം​കു​ന്നേ​ൽ കൃ​ത​ജ്ഞ​ത​യും അ​ർ​പ്പി​ച്ചു. പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ്നേ​ഹ​വി​രു​ന്നും ക്ര​മീ​ക​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ്റ്റീ​ഫ​ൻ ചോ​ള​ളം​ബേ​ൽ

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.