• Logo

Allied Publications

Delhi
ഡി​എം​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്ട്ര​സ് മാ​നേ​ജ്മെ​ൻ​റ് ക​ള​ക്റ്റീ​വ് (ഡി​എം​സി)​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും ഓ​ൾ​ഡേ​ജ് ഹോം ​ക​ളി​ലും ഓ​ണ​സ​ദ്യ വി​ള​ന്പി കൊ​ണ്ട് തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു.

അ​ഡ്വ​ക്കേ​റ്റ് ദീ​പ ജോ​സ​ഫും ജ​യ​രാ​ജ് നാ​യ​രും നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​സ്ട്ര​സ് മാ​നേ​ജ്മെ​ൻ​റ് ക​ള​ക്റ്റീ​വ് (ഡി​എം​സി) കേ​ര​ള​ത്തി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ഹ​രി​യാ​ന​യി​ലെ​യും ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ​യും വി​വി​ധ അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും അ​നാ​ഥാ​ല​യ​ങ്ങ​ളി​ലും ഓ​ൾ​ഡേ​ജ് ഹോം ​മു​ക​ളി​ലു​മാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് ഓ​ണ സ​ദ്യ വി​ള​ന്പി കൊ​ണ്ട് പൊ​ന്നി​ൻ തി​രു​വോ​ണം ആ​ഘോ​ഷി​ച്ച​ത്.

തി​രു​വോ​ണം നാ​ൾ മു​ത​ൽ സെ​പ്റ്റം​ബ​ർ അ​ഞ്ച് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ അ​യ്യാ​യി​ര​ത്തോ​ളം പേ​ർ​ക്കാ​ണ് ഓ​ണ​സ​ദ്യ വി​ള​ന്പാ​ൻ ഡി​എം​സി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഗ്ലോ​ബ​ൽ കോ​ർ​ഡി​നേ​റ്റ​ർ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് അ​റി​യി​ച്ചു. കൂ​ടാ​തെ സെ​പ്റ്റം​ബ​ർ അ​ഞ്ചി​ന് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഫാ​മി​ലി ഫെ​സ്റ്റ്, ഡി​എം​സി ബ​ഹ​റി​ൻ മീ​ഡി​യ സി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​രാ​ജ​ൻ നാ​യ​ർ പ​റ​ഞ്ഞു. ഡി​എം​സി​യു​ടെ ഡ​ൽ​ഹി, കേ​ര​ള, ഗ്ലോ​ബ​ൽ ചാ​പ്റ്റ​ർ ക​ളു​ടെ എ​ല്ലാം സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചാ​രി​റ്റി ഓ​ണ​സ​ദ്യ ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് അ​ഡ്വ​ക്കേ​റ്റ് ദീ​പ ജോ​സ​ഫ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.