• Logo

Allied Publications

Middle East & Gulf
കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Share
കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. കോവിഡ് നിയന്ത്രണങ്ങൾക്കിടയില്‍ നടന്ന ആഘോഷത്തില്‍ വിവിധ കലാരൂപങ്ങളും മാവേലിയുടെ എഴുന്നുള്ളത്തുമുണ്ടായിരുന്നു.

ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു.കഥകളി, ഭരതനാട്യം, നാടന്‍പാട്ട് തുടങ്ങിയ പരിപാടികള്‍ ഹൃദ്യമായി. കുവൈറ്റിലെ എല്ലാ ഇന്ത്യക്കാര്‍ക്കും ഓണാശംസകള്‍നേര്‍ന്ന അംബാസഡര്‍ കോവിഡ് മഹാമാരിക്കിടയിലും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി പറഞ്ഞു. കൊറോണ കാലയളവില്‍ വിട്ട് പോയ കുടുംബങ്ങളെ ഓർക്കുന്നതിനുള്ള ഒരു അവസരമാണ് ഈ ഓണമെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റും ഇന്ത്യയും തമ്മില്‍ നയതന്ത്ര ബന്ധം തുടങ്ങിയതിന്‍റെ അറുപതാം വാര്‍ഷികവും രാജ്യത്തിന്‍റെ 75ാം സ്വാതന്ത്ര്യദിനവും ആഘോഷിക്കുന്ന ഈ സമയത്ത് പ്രാവാസി സംഘടനകളുമായി കൈകോർക്കുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യയെ കുവൈറ്റിൽ ആഘോഷിക്കുകയും നമ്മുടെ സാംസ്കാരിക വൈവിധ്യം പരിചയപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അംബാസഡര്‍ പറഞ്ഞു.

ഓണാഘോഷത്തോട് അനുബന്ധിച്ച് ഇന്ത്യൻ എംബസിയിലെത്തുന്നവർക്ക് പായസവും മധുരപലഹാരവും നൽകി. എംബസിയുടെ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ നൂറുക്കണക്കിന് ആളുകള്‍ പരിപാടി തത്സമയം വീക്ഷിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.