• Logo

Allied Publications

Americas
ഫിലഡൽഫിയായിൽ മാവേലി മന്നൻ ഹെലികോപ്റ്ററിൽ
Share
ഫിലഡൽഫിയ: തിരുവോണനാളിൽ മാവേലിമന്നൻ അമേരിക്കയിലെ ദേശീയ ഓണാഘോഷത്തിനെഴുന്നെള്ളുക ഹെലികോപ്റ്ററിലാണ്. ഫിലഡൽഫിയ കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൻ്റെ ഗ്രൗണ്ടിലാണ് ഹെലിപ്പാട്. ദേശീയ ഓണാഘോഷ ചെയർമാൻ വിൻസെന്‍റ് ഇമ്മാനുവേൽ ഹെലികോപ്റ്റർ കമ്പനിയുമായി ക്രമീകരണങ്ങൾ പൂർത്തിയാക്കിയെന്ന് ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ സുമോദ് നെല്ലിക്കാലാ അറിയിച്ചു.

മെഗാ തിരുവതിരചാരുതയാൽ ഓണപ്പൂക്കളം വിരിക്കുന്ന അതിവിശാല ഉത്സവ മേട്ടിലേക്ക് ആഗതനാകുന്ന മാവേലിയെ ആകാശപ്പുഷ്പവൃഷ്ടി, വഞ്ചിപ്പാട്ട്, കരിമരുന്നു കലാപ്രകടനങ്ങൾ, തനതു നാടൻ കലാമേളങ്ങൾ എന്നിവയുടെ അകമ്പടികളോടെ, അമേരിക്കൻ ജനത, മലയാളികൾക്കൊപ്പം, വരവേൽക്കും. ഇന്ത്യൻ കോൺസുലേറ്റിലേയും അമേരിക്കൻ ഭരണ സിരാകേന്ദ്രങ്ങളുടെയും തലവന്മാർ ചടങ്ങിൽ പങ്കെടുക്കും.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുക്കുന്ന ചടങ്ങിൽ പ്രഗത്ഭരെ ആദരിക്കും. കാർണിവൽ സ്റ്റൈലിലുള്ള ഉത്സവപെരുന്നാൾപിക്നിക്ക്സമ്മേളന മേളയായാണ് ഓഗസ്റ്റ് 21 നു (ശനി) വൈകുന്നേരം മൂന്നു മുതൽ രാത്രി 10 വരെ "ദേശീയ ഓണാഘോഷം'21" എന്ന പേരിൽ അണിഞ്ഞൊരുങ്ങുന്നത്.

നിമ്മീ ദാസ്, അജി പണിക്കർ, വിജി റാവൂ, ആശ അഗസ്റ്റിൻ, തെരേസ ബാബു എന്നീ പ്രശസ്ത നർത്തകിമാരുടെ നേതൃത്വത്തിൽ വിവിധ നൃത്തരൂപങ്ങൾ അരങ്ങേറും. വടം വലി മത്സരം, കാർഷിക വിള മത്സരം, കെങ്കേമ ഓണസദ്യ, പായസ മേള, കുട്ടികൾക്കുള്ള മത്സരങ്ങൾ, എക്സിബിഷനുകൾ, ചിത്ര പ്രദർശനങ്ങൾ, സാഹിത്യ സമ്മേളനം, നഴ്സുമാരുടെ കോൺഫറൻസുകൾ എന്നിങ്ങനെ നിരവധി പരിപാടികൾ ഒരുങ്ങുന്നു. ഓണക്കോടി മോടിയിലുടുത്തെത്തുന്ന ദമ്പതിമാർക്ക് സമ്മാനങ്ങൾ നൽകുന്നതും ഈ വർഷത്തെ ഓണാഘോഷത്തിന്‍റെ പ്രത്യേകതയാണ്.

ഇരുപതു സാമൂഹിക സാംസ്കാരിക കലാ സംഘടനകളും കലാഭ്യാസന സ്ഥാപനങ്ങളും അനേകം വ്യാപാരി വ്യവസായ സംരംഭകരും കൈകോർക്കുന്നു.

"നാഷണൽ ഓണം ഫെസ്റ്റ്'21" വേദിക്ക് " ജോഷീ കുര്യാക്കോസ് നഗരി" എന്നാണ് പേരിട്ടിരിക്കുന്നത്. ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുൻ ചെയർമാൻ ജോഷീ കുര്യാക്കോസിനുള്ള സ്‌മരണാഞ്ജലിയായാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. ഉപവേദികൾക്ക് " സുഗതകുമാരി ഗ്രാമം", അക്കിത്തം വേദി" സത്യൻ പ്രേം നസ്സിർ ഹാൾ" എന്നിങ്ങനെയും പേരിട്ടിട്ടുണ്ട്.

കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിൽ, ഏഴു വേദികളാണ് പ്രശസ്ത രംഗപട ശില്പി ബാബൂ ചീയേഴം (ഫ്ളോറിഡ) രൂപ കൽപ്പന ചെയ്യുന്നത്. ശാസ്ത്രീയ മുൻകരുതലുകളുടെ പ്രായോഗികമായ ക്രമീകരണങ്ങൾക്കു വേണ്ടി പാസു മുഖേനയാണ് പ്രവേശനം നിയന്ത്രിക്കുന്നതാണ്.

കൺസ്റ്റാറ്റർ ഓപ്പൺ തിയേറ്ററിന്‍റെ മേൽവിലാസം: 9130 Academy Rd, Philadelphia, PA 19114.

വിവരങ്ങൾക്ക്: സുമോദ് നെല്ലിക്കാല (267 322 8527), സാജൻ വർഗീസ് (215 906 7118 ) രാജൻ സാമുവേൽ (215 435 1015), ഫീലിപ്പോസ് ചെറിയാൻ (215 605 7310), ജോർജ് ഓലിക്കൽ (215 873 4365), ജോബീ ജോർജ് (215 470 2400), റോണി വർഗീസ് (267 213 544), ലെനോ സ്കറിയാ (267 229 0355), വിൻസൻ്റ് ഇമ്മാനുവേൽ (215 880 3341), ജോർജ് നടവയൽ (215 494 6420).

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ