• Logo

Allied Publications

Middle East & Gulf
നീറ്റ്‌ പരീക്ഷ : തയാറെടുപ്പുകള്‍ പുരോഗമിക്കുന്നതായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്
Share
കുവൈറ്റ് സിറ്റി : നീറ്റ്‌ പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ തയാറെടുപ്പുകളും പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അറിയിച്ചു. സെപ്റ്റംബർ 12 നാണ് പരീക്ഷ. എംബസി ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിമാസ ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാഷ പ്രശ്നം നേരിടുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കായി പരിഭാഷകരെ ഏര്‍പ്പെടുത്തുമെന്നും രാജ്യത്തെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കമ്പനികളുമായി സഹകരിച്ച് പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സിബി ജോര്‍ജ് പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഡേയുടെ ഭാഗമായി എംബസിയില്‍ കള്‍ച്ചറല്‍ പ്രോഗ്രാമും സംഘടിപ്പിച്ചു.

വിദേശ ഇന്ത്യക്കാരെ സഹായിക്കാനായി 2009 ൽ കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട്. തൊഴിലുടമയുമായി കേസുകളില്‍ കുടുങ്ങിയ അർഹരായ ഇന്ത്യൻ പൗരന്മാർക്കുള്ള ഷെൽട്ടര്‍ സംവിധാനം, നാട്ടിലേക്ക് മടങ്ങുവാന്‍ ടിക്കറ്റ് ഇല്ലാതെ ബുദ്ധിമുട്ടുന്നവര്‍, തങ്ങളുടേതല്ലാത്ത കാരണത്താൽ ജയിലിൽ ശിക്ഷിക്കപ്പെട്ടവർ, ദുരിതം അനുഭവിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ,വിദേശ പങ്കാളികളാല്‍ വഞ്ചിക്കപ്പെട്ട ഇന്ത്യൻ സ്ത്രീകൾ, മരണപ്പെട്ട ഇന്ത്യൻ പൗരന്‍റെ മൃതദേഹം നാട്ടിലേക്ക്‌ എത്തിക്കാന്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍, അപകടത്തില്‍പ്പെട്ട ഇന്ത്യൻ പൗരന്മാര്‍ എന്നിവർക്ക് ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിനായി അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്‍ അംഗീകാരത്തിനായി അധികൃതരുമായി ശ്രമം തുടരുകയാണെന്നും ഇക്കാര്യത്തിൽ കുവൈറ്റ് അധികൃതരിൽ നിന്ന് അനുകൂലമായ പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡര്‍ സിബി ജോര്‍ജ് അറിയിച്ചു.

ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ച് കുവൈറ്റിൽ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞവര്‍ക്കായി ഇന്ത്യൻ എംബസി പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വീതമുള്ള സഹായധനം 97 കുടുംബങ്ങൾക്ക്‌ വിതരണം ചെയ്തതായി സിബി ജോർജ് അറിയിച്ചു. 120 ദിനാറിൽ കുറഞ്ഞ ശമ്പളമുള്ളവരുടെ ആശ്രിതർക്കാണു സഹായം നൽകുന്നത്‌. എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ച് ഇതിനായി ലഭിച്ച അപേക്ഷകളിൽ പരിശോധന നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തിയതെന്ന് അംബാസഡര്‍ പറഞ്ഞു. വളരെ വേഗത്തില്‍ തന്നെ സഹായം എത്തിക്കുവാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായും സിബി ജോര്‍ജ് പറഞ്ഞു.

എംബസിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന വോളണ്ടിയർ വിംഗുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടന്നുവരികയാണെന്നും സജീവമായ പങ്കാളിത്തമാണ് പ്രവാസി ഇന്ത്യക്കാരില്‍ ലഭിക്കുന്നെതെന്നും അദ്ദേഹം പറഞ്ഞു. എംബസിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി നിയമ പരമായ പ്രശ്നങ്ങളിൽ ചോദ്യോത്തര പംക്തി ആരംഭിക്കും. കഴിഞ്ഞ ദിവസം പാം അധികൃതരുമായി നടന്ന ചര്‍ച്ചകള്‍ ആശാവഹമായിരുന്നു. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയില്‍ സൂചിപ്പിച്ചതായും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഏജന്‍സികളുടെയും സ്‌പോണ്‍സര്‍മാരുടെയും വിവരങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയതായും ഇവരുടെ വിശദാംശങ്ങള്‍ ഉടന്‍ എംബസി പുറത്തുവിടുമെന്നും സ്ഥാനപതി വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.