• Logo

Allied Publications

Delhi
ഡിഎംഎ യുടെ "ആവണി നിലാവ് ' ഓഗസ്റ്റ് 22 ന്
Share
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷനും മാനുവൽ മലബാർ ജൂവലേഴ്‌സും സംയുക്തമായി അവതരിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ "ആവണി നിലാവ് ' ഓഗസ്റ്റ് 22ന് (ഞായർ) വൈകുന്നേരം 5 ന് ആർ കെ പുരം സെക്ടർ 4ലെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽനിന്ന് തത്സമയം പ്രക്ഷേപണം ചെയ്യും.

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പരിപാടികൾ നേരിൽ കാണുവാൻ അവസരമുണ്ടായിരിക്കുന്നതല്ല. യൂ ട്യൂബിലൂടെ തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനമാണ് ഡിഎംഎ ഒരുക്കിയിരിക്കുന്നത്.

പരിപാടികളുടെ നടത്തിപ്പിനായി വൈസ് പ്രസിഡന്‍റ് കെ.വി. മണികണ്ഠൻ ജനറൽ കൺവീനറായും ജോയിന്റ് ട്രഷററായ പി.എൻ ഷാജി പൂക്കളം കൺവീനറായും ദിൽഷാദ് കോളനി ഏരിയ ചെയർമാനായ അജികുമാർ മേടയിൽ കൾച്ചറൽ കൺവീനറായും 21 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

പൂക്കള മത്സരം 22ന് (ഞായർ) രാവിലെ 9 30ന് ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്‍റ് കെ രഘുനാഥ് ഉദ്ഘാടനം ചെയ്യും.

പൊതുജനങ്ങൾക്കും ഡിഎംഎ കുടുംബാംഗങ്ങൾക്കും ഓണപ്പരിപാടികൾ ഇത്തവണയും നേരിൽ കാണാൻ സാധിക്കാതെ വന്നതിൽ ഖേദിക്കുന്നതായി അഡീഷണൽ ജനറൽ സെക്രട്ടറി കെ ജെ ടോണി പറഞ്ഞു.

www.youtu.be/2O99EfiMfI

വിവരങ്ങൾക്ക് 9810791770.

നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല ഞായറാഴ്ച.
ന്യൂ ഡൽഹി: നജഫ്‌ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മെയ് 29 ഞായറാഴ്ച കാർത്തിക പൊങ്കാല അരങ്ങേറും.

രാവിലെ 5:30ന് നിർമ്മാല്യ ദർശനം.
കല്യാണ പാട്ടിനും പകര്‍പ്പവകാശം; പഠിക്കാന്‍ വിദഗ്ധ സമിതി.
ന്യൂഡല്‍ഹി: വിവാഹ ചടങ്ങുകളിലും മറ്റും സിനിമാ പാട്ടുകള്‍ പാടിയുള്ള ആഘോഷങ്ങള്‍ക്കു പൂട്ടു വീണേക്കും.
ഡിഎംഎ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ വാർഷികാഘോഷം.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപൂർകാപ്പസ്ഹേഡാ ഏരിയയുടെ പത്താമത് വാർഷികാഘോഷങ്ങൾ കാപ്പസ്ഹേഡാ, ഗലി നമ്പർ 2ലെ നമ്പർദാർ ചൗപ്പാലിൽ അരങ്ങേറി.