• Logo

Allied Publications

Americas
ഹൂസ്റ്റണിൽ സെന്‍റ് തോമസ് സിഎസ് ഐ ഇടവകക്ക് ഇത് സ്വപ്ന സാക്ഷാൽക്കാരം
Share
ഹൂസ്റ്റൺ: പുതിയ ഒരു ദേവാലയമെന്ന സെന്‍റ് തോമസ് സിഎസ്ഐ ഇടവകാംഗങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് ഓഗസ്റ്റ് 13 ന് ടെക്സസിിലെ ഹൂസ്റ്റണിൽ തുടക്കം കുറിച്ചു.

1990 കളിൽ കുടിയേറിയ മലയാളികളായ കുറച്ചു കുടുംബങ്ങളാണ് ഇന്നു കാണുന്ന സെന്‍റ് തോമസ് സി എസ് ഐ പള്ളിക്ക് രൂപം നൽകിയത്. ഇരുനൂറോളം വിശ്വാസികൾക്ക് ആരാധന നടത്താൻ സൗകര്യമുള്ളതായിരുന്നു അന്ന് സ്വന്തമായി ഉണ്ടായിരുന്ന ദേവാലയം. എന്നാൽ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പുതിയ വിശ്വാസികളുടെ വരവോടെ ആരാധനയ്ക്ക് കൂടുതൽ സൗകര്യം അനിവാര്യമായി. ഇതേത്തുടർന്ന് 2016 ൽ പുതിയ ദേവാലയം ആശയത്തിന് സ്ഥലം കണ്ടെത്തുകയും തുടർ നടപടികളുമായി മുന്നോട്ടുപോകുകയും ചെയ്തു.

അതിമോഹനമായ വിക്ടോറിയൻ ഗോഥിക് ശൈലിയിലാണ് കേരളത്തിൽ നിന്നുള്ള സന്തോഷ് ജോൺ ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ നിർമിതിയുടെ മുഖ്യ കരാറുകാരൻ ടെക് പ്രോ യിൽ നിന്നുള്ള ജോസഫ് മില്ലിൽ ആണ്. 15500ചതുരശ്ര അടി വിസ്തീർണമുള്ള ഈ നിർമ്മിതി 16520 ചിമ്മിനി റോക്ക് റോഡ്, ഹൂസ്റ്റൺ, ടെക്സസ് 77053 എന്ന വിലാസത്തിലാണ് പൂവണിയുന്നത്. 550ൽ പരം വിശ്വാസികൾക്ക്പ്രാർഥനയിൽ പങ്കുകൊള്ളാൻ പറ്റുന്ന ഈ ആരാധനാലയത്തിൽ ഫെല്ലോഷിപ്പ് ഹോൾ ആക്കിമാറ്റാവുന്ന 10 സൺഡേ സ്കൂൾ മുറികളുമുണ്ടാകും. 135 കുടുംബങ്ങൾ ഉൾപ്പെടുന്ന വടക്കെ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ സി എസ് ഐ ഇടവകയാണിത്. ആത്മീയ ജീവിതത്തിന് ഉണർവേകുന്ന ശക്തമായ ഒരു സിഎസ് ഐ സമൂഹത്തെ കെട്ടിപ്പടുക്കാൻ ഒരു സഭ അടിത്തറ പാകുന്നതിനേക്കൾ വലുതായി ഒന്നുംതന്നെ ഇല്ല.

പുതിയ ദേവാലയത്തിന്റെ നിർമാണ ചടങ്ങിൽ മദ്ധ്യകേരള ഭദ്രാസനാധിപൻ റവ: ഡോ. മലയിൽ സാബു കെ. ചെറിയാൻ, റവ: വില്യം എബ്രഹാം, റവ:ആൽഫാ വർഗീസ്, റവ:ബെന്നി തോമസ് , റവ ജിജോ എബ്രഹാം, റവ: എ. വി.തോമസ് എന്നിവർ സന്നിഹിതായിരുന്നു.

ഈ സ്വപ്ന പദ്ധതിക്ക് സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി പറഞ്ഞ ബിൽഡിംഗ് കമ്മറ്റി ചെയർമാനും വൈസ് പ്രസിഡൻ്റുമായ ജോൺ ഡബ്ല്യു വർഗീസ്, സ്വപ്ന സാക്ഷാത്കാരത്തിനായി നിങ്ങളൊരുത്തരുടെയും തുടർച്ചയായ പ്രാർഥനയും പിന്തുണയും നിസ്സീമമായ സഹകരണവും പ്രോത്സാഹനവും തുടർന്നും അഭ്യർഥിച്ചു.

റിപ്പോർട്ട്: ശങ്കരൻകുട്ടി

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ