• Logo

Allied Publications

Middle East & Gulf
വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം കെ. രേഖക്ക്
Share
തിരുവനന്തപുരം: സാംസ്കാരിക സംഘടനകൾ മതേതരത്വത്തിൽ ഊന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങൾ കേരളത്തിലെ ജനങ്ങൾക്ക് പാഠമാകണമെന്നും മനുഷ്യന് പ്രാധാന്യം കൽപ്പിക്കാത്ത സമൂഹത്തിൽ ജീവിക്കുക അസാധ്യമാണെന്നും ഫിഷറീസ്, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ജനതാ കൾച്ചറൽ സെന്‍റർ (ജെ.സി.സി)കുവൈറ്റിന്‍റെ ഒമ്പതാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാന ചടങ്ങ് തിരുവനന്തപുരം, മന്നം മെമ്മോറിയൽ ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാഹിത്യകാരന്മാർ സാമൂഹിക ഇടപെടലുകൾ നടത്തണം. കേവലം ഒരു പുരസ്‌കാരത്തിന് വേണ്ടിയുള്ള സാഹിത്യസൃഷ്ടികളിൽ ഒതുങ്ങരുത്. എം. പി. വീരേന്ദ്രകുമാറെന്ന മഹാനായ സാഹിത്യകാരനെ പാഠപുസ്തകമാക്കണം. വൈക്കം മുഹമ്മദ് ബഷീറിൻറെ സംഭാവനകൾ പുതുതലമുറയെ പഠിപ്പിക്കുവാനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു

ജനതാ കൾച്ചറൽ സെന്‍റർ (ജെസിസി)കുവൈറ്റിന്‍റെ ഒമ്പതാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം മന്ത്രി സജി ചെറിയാൻ കഥാകാരി കെ. രേഖക്ക് സമ്മാനിച്ചു. 25,000 രൂപയും ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്നതായിരുന്നു പുരസ്‌കാരം.

എൽജെഡി സംസ്ഥാന അദ്ധ്യക്ഷൻ എം. വി. ശ്രേയാംസ്‌കുമാറിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറിമാരായ ഷെയ്ക് പി. ഹാരിസ്, വി. സുരേന്ദ്രൻ പിള്ള, കേന്ദ്രസാഹിത്യ അക്കാദമി അംഗം എൽ. വി. ഹരികുമാർ, എൻജിഒ സംസ്ഥാന അദ്ധ്യക്ഷൻ പനവൂർ നാസർ, എൽജെഡി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എൻ.എം നായർ, ജൂറി ചെയർമാൻ ബാലു കിരിയത്ത്, ജൂറി അംഗങ്ങളായ പ്രമോദ് പയ്യന്നൂർ, ഫ്രാൻസിസ് മാവേലിക്കര എന്നിവർ സംസാരിച്ചു. ജെസിസി മിഡിൽ ഈസ്റ്റ് പ്രസിഡന്‍റ് സഫീർ പി. ഹാരിസ് സ്വാഗതവും ജെസിസി കുവൈറ്റ് മുൻ കൾച്ചറൽ സെക്രട്ടറി ഡൊമിനിക് പയ്യപ്പിള്ളി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.