കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സാരഥി കുവൈറ്റ് അംഗങ്ങളുടെ ആരോഗ്യശീലം വർധിപ്പിക്കുന്നതിനും കായിക പരിശീലനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷങ്ങളായി നടത്തിവരാറുള്ള "സാരഥി സ്പോർട്സ് മീറ്റ്" എന്ന കായിക മാമാങ്കം ഈ വർഷം ഇപ്പോഴത്തെ പ്രതികൂല സാഹചര്യത്തിൽ ഓൺലൈൻ മീഡിയയുടെ സഹായത്തോടുകൂടി Athleticism 2021 എന്ന പേരിൽ ജൂലൈയിൽ വിവിധ തീയതികളിലായി നടത്തി .
കുവൈറ്റിൽ നിന്നു കൂടാതെ മറ്റ് 9 രാജ്യങ്ങളിൽനിന്ന് സാരഥി ട്രസ്റ്റ് അംഗങ്ങളെകൂടി ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ സൂര്യനമസ്കാരം, പുഷ്അപ്പ്, സ്റ്റാന്റിംഗ് ലെഗ് ,റോപ്പ് സ്കിപ്പിംഗ്, എന്നിങ്ങനെ 16 വ്യത്യസ്ത ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു .പ്രായത്തിന്റെ അടിസ്ഥാനത്തിൽ 12 കാറ്റഗറികൾ ആയി തിരിച്ച പരിപാടികളിൽ മൂന്നു വയസു മുതൽ 86 വയസു വരെയുള്ള 1300 അംഗങ്ങൾ മാറ്റുരച്ചു .ആരോഗ്യ പരിപാലന ബോധവത്കരണത്തിന്റെ ഭാഗമായി മൂന്നു മാസം നീണ്ടു നിൽക്കുന്ന BMI ചലഞ്ചും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട് . ഈ മഹാ മാമാങ്കത്തിന്റെ ഫല പ്രഖ്യാപനവും സമ്മാനദാനവും ഓഗസ്റ്റ് 8 ന് കുവൈറ്റ് സമയം 2.30ന് ഓൺലൈനിലൂടെ സംഘടിപ്പിച്ചു. പുഷ്അപ്പിൽ ചാമ്പ്യൻസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ,ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സ് ,ഇന്ത്യ ബുക്ക്സ് ഓഫ് റിക്കാര്ഡ്സ് ,ഗോൾഡൻ ബുക്ക് ഓഫ് റിക്കാർഡ്സ് തുടങ്ങിയ നിരവധി റിക്കാർഡുകൾ കരസ്ഥമാക്കിയ അവിനാശ് ഡിജി അത് ലറ്റിസം 2021 ന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു.
മലയാളികളുടെ അഭിമാനം, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ് സാരഥി കുവൈറ്റ് സംഘടിപ്പിച്ച ഓൺലൈൻ സ്പോർട്ട്സ് മീറ്റിൻ്റെ അവാർഡ് ദാന ചടങ്ങു ഉദ്ഘാടനം ചെയ്തു.
കുവൈറ്റിലെ ഭാരതീയ വിദ്യാഭവൻ സ്കൂളിലെ സ്പോർട്സ് ഹെഡ് ആയ ഡോ: മുരുകയ്യയുടെ നേതൃത്വത്തിൽ 5 അംഗ വിദഗ്ധ സമിതി വിധികർത്താക്കളായ മത്സരത്തിൽ 586 പോയിന്റ് നേടികൊണ്ട് ഫഹഹീൽ പ്രാദേശിക സമിതി ഓവർഓൾ കീരിടത്തിനു അർഹരായി. 301 പോയിന്റ് കൂടി ഹസ്സാവി സൗത്ത് യൂണിറ്റും 186 പോയിന്റുമായി മംഗഫ് വെസ്റ്റ് യൂണിറ്റും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വ്യക്തിഗത ചാമ്പ്യന്മാർ
കിഡ്സ് വിഭാഗത്തിൽ (ആരാധ്യ ഉദയൻ, നയിൽ ജിതിൻ) സൂപ്പർ കിഡ്സ് വിഭാഗത്തിൽ (ഗൗതമി വിജയൻ, അദ്വൈത് CA ) സബ് ജൂനിയർ വിഭാഗത്തിൽ ( ഇഷ കരളത്ത്, നൈവിൻ ജിതിൻദാസ്) സബ് ജൂനിയർ പ്ലസ് വിഭാഗത്തിൽ (നൈഗ ജിതിൻദാസ്, വരുൺ ശിവ സജിത്ത്, ), ജൂനിയർ വിഭാഗത്തിൽ (ലിയ കരളത്ത്, കാശിനാഥ് കിച്ചു), സീനിയർ വിഭാഗത്തിൽ (ഗീതിക ജയകുമാർ, ആദർശ് ബിജു ), സൂപ്പർ സീനിയർ വിഭാഗത്തിൽ (രുചിത്ര ദിനേശ്, സൂരജ് ശ്രീധരൻ ) സബ് മാസ്റ്റർ വിഭാഗത്തിൽ (പ്രീന സുദർശൻ, അവിനാഷ് DG) മാസ്റ്റർ വിഭാഗത്തിൽ (മഞ്ജു സുരേഷ്, മനോജ് ചന്ദ്രൻ) സൂപ്പർ മാസ്റ്റർ വിഭാഗത്തിൽ (ജീജ സജിത്ത്, ഷിബു സുകുമാരൻ) സീനിയർ സിറ്റിസൺ വിഭാഗത്തിൽ (ശകുന്തള ഗോപിദാസ്, സത്യൻ കെ.വി.) പ്രോഗ്രാം ജനറൽ കൺവീനർ ബിജു എം.പി യുടെ വിളംബരത്തോടു കൂടി തുടങ്ങിയ യോഗത്തിൽ സാരഥി പ്രസിഡന്റ് സജീവ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു, സാരഥി ജനറൽ സെക്രട്ടറി .ബിജു സി വി സ്വാഗതവും സാരഥി ഫഹഹീൽ പ്രാദേശിക സമിതി കൺവീനർ ജിതിൻ ദാസ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ
|