• Logo

Allied Publications

Americas
ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ടി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Share
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ടി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സാ​ധാ​ര​ണ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും ഇ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. രോ​ഗ​ത്തി​ന്‍റ കാ​ര്യ​മാ​യ ഒ​രു ല​ക്ഷ​ണ​വും ഇ​ല്ലാ​യെ​ന്നും ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു യാ​തൊ​രു ത​ട​സ​വു​മി​ല്ലെ​ന്നും ത​ൻ പൂ​ർ​ണ​മാ​യും ആ​രോ​ഗ്യ​വാ​നാ​ണെ​ന്നും ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു . ര​ണ്ടു ഡോ​സ് വാ​ക്സി​ൻ ഗ​വ​ർ​ണ​ർ സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഗ​വ​ർ​ണ​ർ ഓ​ഫീ​സ് അ​റി​യി​ച്ചു. ഗ​വ​ർ​ണ​റു​ടെ ഭാ​ര്യ​യ്ക്കു കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണ്. കോ​വി​ഡ് കു​ത്തി​വ​യ്പ്പ് ന​ട​ത്തി​യ​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്.

ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സ്വ​യം മാ​റി താ​മ​സി​ക്കു​ന്ന ഗ​വ​ർ​ണ​ർ​ക്ക് കൂ​ടു​ത​ൽ ഇ​ൻ​ഫെ​ക്ഷ​ൻ വ​രാ​തി​രി​ക്കു​ന്ന​തി​ന് മോ​ണോ​ക്ലോ​ണ​ൽ ആ​ന്‍റി​ബോ​ഡി ചി​കി​ൽ​സ ന​ൽ​കു​ന്ന​താ​യി ക​മ്യു​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ മാ​ർ​ക്ക് മൈ​ന​ർ അ​റി​യി​ച്ചു. റീ​ജെ​ന​റോ​ണ്‍ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് ആ​ണ് ഇ​ത് ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന​ത്. ഈ​യി​ടെ ഗ​വ​ർ​ണ​റു​മാ​യി ബ​ന്ധ​പെ​ട്ട​വ​രെ​യെ​ല്ലാം വി​വ​രം അ​റി​യി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​ച​ര​ണം ന​ട​ത്തു​ക​യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യും ചെ​യ്ത റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​റാ​ണ് ഗ്രെ​ഗ് ആ​ബ​ട്ട്. ഗ​വ​ർ​ണ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നു ആ​ശം​സി​ച്ചു നി​ര​വ​ധി നേ​താ​ക്ക​ൾ ഗ​വ​ർ​ണ​ർ​ക്കു സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.