• Logo

Allied Publications

Americas
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഭാ​ര​ത​ത്തി​ന്‍റെ 75ാം സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു
Share
ഡാ​ള​സ് : കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് ഭാ​ര​ത​ത്തി​ന്‍റെ 75ാം സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു. അ​സോ​സി​യേ​ഷ​ൻ മ​ന്ദി​ര​യ​ങ്ക​ന​ത്തി​ൽ ഓ​ഗ​സ്റ്റ് 15 രാ​വി​ലെ 10ന് ​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡാ​നി​യേ​ൽ കു​ന്നേ​ൽ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ദീ​പ് നാ​ഗ​നൂ​ൽ, ഐ​സി​ഇ​സി സെ​ക്ര​ട്ട​റി ജോ​സ് ഓ​ച്ചാ​ലി​ൽ, ട്ര​ഷ​റ​ർ ഷി​ബു ജെ​യിം​സ്, മെ​ന്പ​ർ ഷി​പ് ഡ​യ​റ​ക്ട​ർ ദീ​പ​ക് മ​ഠ​ത്തി​ൽ, ലൈ​ബ്ര​റി ഡ​യ​റ​ക്ട​ർ ഫ്രാ​ൻ​സി​സ് തോ​ട്ട​ത്തി​ൽ, പി​ക്നി​ക് ഡ​യ​റ​ക്ട​ർ സാ​ബു മാ​ത്യു, എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ലേ​ഖ നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ദേ​ശീ​യ ഗാ​നം ആ​ല​പി​ച്ചു. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബേ​ർ​സും, ഐസിഇസിയു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബേ​ർ​സും സ്വാ​ത​ന്ത്ര്യ ദി​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ആ​ളു​ക​ൾ ഒ​ത്തു​ചേ​രു​ന്ന​ത് രോ​ഗ വ്യാ​പ​ന​ത്തി​ന് വ​ഴി​വ​ക്കു​മെ​ന്ന കാ​ര​ണ​ത്താ​ൽ തി​ക​ഞ്ഞ ജാ​ഗ്ര​ത​യോ​ടെ പ​രി​മി​ത​മാ​യ ആ​ളു​ക​ളെ മാ​ത്രം പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടാ​ണ് അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന പ​രി​പാ​ടി ന​ട​ത്തി​യ​ത്.

പ്ര​തി​സ​ന്ധി​ക​ളും പ്ര​യാ​സ​ങ്ങ​ളു​മി​ല്ലാ​തെ സ്വാ​ത​ന്ത്ര്യ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി അ​ടു​ത്ത വ​ർ​ഷ​മെ​ങ്കി​ലും ന​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ പ്ര​സി​ഡ​ന്‍റ് ഡാ​നി​യേ​ൽ കു​ന്നേ​ൽ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​ങ്കു​വ​യ്ക്കു​ക​യു​ണ്ടാ​യി. ജീ​വി​ക്കു​ന്ന നാ​ട്ടി​ൽ നി​ന്നു കൊ​ണ്ടു ജ·​നാ​ട്ടി​ലെ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ സ്നേ​ഹാ​ദ​ര​ങ്ങ​ളോ​ടെ ഓ​ർ​മ്മി​പ്പി​ക്കു​ന്ന ദി​നം കൂ​ടി​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ കൂ​ട്ടി​ചേ​ർ​ത്തു.

റി​പ്പോ​ർ​ട്ട്: അ​ന​ശ്വ​രം മാ​ന്പി​ള്ളി

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക