• Logo

Allied Publications

Americas
ലാ​ന ക​ണ്‍​വെ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്നു
Share
ഷി​ക്കാ​ഗോ: ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (ലാ​ന)​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ഓ​ഗ​സ്റ്റ് 14ന് ​ഷി​ക്കാ​ഗോ​യി​ൽ ന​ട​ന്നു. മു​ൻ​നി​ര ടാ​ക്സ് ക​ണ്‍​സ​ൾ​റ്റ​ൻ​റ് ജെ​യ്ബു മാ​ത്യു കു​ള​ങ്ങ​ര, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പ്ര​സ​ന്ന​ൻ പി​ള്ള​ക്ക് സ്പോ​ണ്‍​സ​ർ ഷി​പ്പ് ചെ​ക്ക് ന​ൽ​കി. കോ​ചെ​യ​ർ​മാ​ൻ സാ​യി പു​ല്ലാ​പ്പ​ള്ളി, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലേ​യും സാ​ഹി​ത്യ​കാ​രന്മാരെ സം​ഘ​ടി​പ്പി​ച്ച് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ലാ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജൈ​ബു മാ​ത്യു പ്ര​ശം​സി​ച്ചു.

ലാ​ന​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ, ഒ​ക്ടോ​ബ​ർ 1 വെ​ള്ളി, 2 ശ​നി, 3 ഞാ​യ​ർ തീ​യ​തി​ക​ളി​ൽ, ഷി​ക്കാ​ഗോ​യി​ൽ, ’സു​ഗ​ത​കു​മാ​രി ന​ഗ​റി​ൽ’ ന​ട​ക്കും.

ഷി​ക്കാ​ഗോ ക്നാ​നാ​യ കാ​ത്ത​ലി​ക് സെ​ൻ​റ​റി​ലാ​ണ് (1800 E Oakton Street, Des Plaines, IL 60018) സു​ഗ​ത​കു​മാ​രി ന​ഗ​ർ ഒ​രു​ങ്ങു​ന്ന​ത്.

അ​ന്ത​രി​ച്ച പ്ര​ശ​സ്ത ക​വ​യ​ത്രി​യും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യു​മാ​യ സു​ഗ​ത​കു​മാ​രി ടീ​ച്ച​റി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ’സു​ഗ​ത​കു​മാ​രി ന​ഗ​ർ’ എ​ന്ന പേ​ര് ലാ​നാ പ​ന്ത്ര​ണ്ടാം ദേ​ശീ​യ ക​ണ്‍​വെ​ൻ​ഷ​ൻ സ​മ്മേ​ള​ന വേ​ദി​യ്ക്ക് ന​ൽ​കു​ന്ന​ത്. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു മു​ന്ക​രു​ത​ലു​ക​ളോ​ടെ ആ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ലാ​നാ ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഫോ​ർ പോ​യി​ന്‍റ് ഷെ​ര​ട്ടോ​ണ്‍, ഒ​ഹേ​ർ ഹോ​ട്ട​ലി​ൽ (Four Points by Sheraton Mount Prospect O'Hare, 2200 Elmhurst Rd, Mt Prospect, IL 60056, Phone: (847) 2900909) 79 ഡോ​ള​ർ നി​ര​ക്കി​ൽ (79 USD per night), ലാ​നാ ക​ണ്‍​വെ​ൻ​ഷ​ൻ ദി​വ​സ​ങ്ങ​ളി​ൽ താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ ​നി​ര​ക്കി​ൽ റൂം ​ബു​ക് ചെ​യ്യാ​ൻ സെ​പ്റ്റം​ബ​ർ 20 വ​രെ മാ​ത്ര​മേ അ​നു​വാ​ദ​മു​ള്ളൂ.

അ​തി​നു ശേ​ഷം മു​റി ബു​ക്ക് ചെ​യ്യു​ന്ന​വ​ർ ഹോ​ട്ട​ലി​ൽ നേ​രി​ട്ടു​ബ​ന്ധ​പ്പെ​ടു​ക​യോ ഹോ​ട്ട​ൽ വെ​ബ് സൈ​റ്റ് ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്. Reservation Link: https://www.marriott.com/eventreservations/reservationlink.mi?id=1626126011140&key=GRP&app=resvlink

ലാ​ന​യു​ടെ വെ​ബ് സൈ​റ്റ് (http://lanalit.org)ലും ഫേ​സ്ബു​ക്ക് പേ​ജി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക്: പ്ര​സ​ന്ന​ൻ പി​ള്ള (630 935 2990), സാ​യി പു​ല്ലാ​പ്പ​ള്ളി (773 505 9600), ലാ​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​ലാ​ൽ ശ്രീ​നി​വാ​സ​ൻ (630 400 9735), ജോ​സ​ൻ ജോ​ർ​ജ് (പ്ര​സി​ഡ​ൻ​റ്, ലാ​നാ), കെ. ​കെ. ജോ​ണ്‍​സ​ണ്‍ (ട്ര​ഷ​റ​ർ), ജെ​യി​ൻ ജോ​സ​ഫ് ( വൈ​സ്പ്ര​സി​ഡ​ൻ​റ്), ജോ​ർ​ജ് ന​ട​വ​യ​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി).


റി​പ്പോ​ർ​ട്ട്: പി.​ഡി. ജോ​ർ​ജ് ന​ട​വ​യ​ൽ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.