ഫിലഡൽഫിയ: ഇരുനൂറിലധികം ചലച്ചിത്രങ്ങളിൽ അഭിനയ കലാ മികവു പുലർത്തി മലയാള സിനിമാ ചക്രവാളത്തെ രജതകിരീടമണിയിച്ച പ്രശസ്ത ചലച്ചിത്ര താരം ഗീത കാദംബീ ദേശീയ ഓണാഘോഷത്തിൽ വിശിഷ്ടാതിഥിയായെത്തും. മലയാളത്തിലുള്ള ഓണസന്ദേശം നൽകും. പഞ്ചാഗ്നി, ഒരു വടക്കൻ വീരഗാഥ, രാജധാനി,ചീഫ് മിനിസ്റ്റർ കെ പി ഗൗതമി, അമൃതം ഗമയ, വൈശാലി, സുഖമോ ദേവീ എന്നിങ്ങനെ മലയാളത്തിലും അനവധി തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിലും വിഭിന്ന ഭാവാഭിനയ ചാരുതയിൽ വെള്ളിത്തിരയെ ധന്യമാക്കിയ ഗീത പങ്കെടുക്കുന്നത് ദേശീയ ഓണാഘോഷത്തിന്റെ ഭംഗി വർധിപ്പിക്കുമെന്ന് ഓണാഘോഷ ചെയർമാൻ വിൻസന്റ് ഇമ്മാനുവേൽ പറഞ്ഞു.
ഓഗസ്റ്റ് 21 ശനിയാഴ്ച്ച വൈകുന്നേരം മൂന്നു മുതൽ രാത്രി 10 വരെ കണ്‍സ്റ്റാറ്റർ ഓപ്പണ്‍ തിയേറ്ററിൽ, ഏഴു വേദികളിലാണ് ദേശീയ ഓണാഘോഷം ചരിത്രം കുറിക്കുക. കണ്‍സ്റ്റാറ്റർ ഓപ്പണ്‍ തിയേറ്ററിന്റെ മേൽവിലാസം: 9130 അരമറലാ്യ ഞറ, ജവശഹമറലഹുവശമ, ജഅ 19114. കൂടുതൽ വിവരങ്ങൾക്ക് സുമോദ് നെല്ലിക്കാല (267 322 8527), സാജൻ വർഗീസ് (215 906 7118 ) രാജൻ സാമുവേൽ (215 435 1015), ഫീലിപ്പോസ് ചെറിയാൻ (215 605 7310), ജോർജ് ഓലിക്കൽ (215 873 4365), ജോബീ ജോർജ് (215 470 2400), റോണി വർഗീസ് (267 213 5544), ലെനോ സ്കറിയാ (267 229 0355), വിൻസന്റ് ഇമ്മാനുവേൽ (215 880 3341), ജോർജ് നടവയൽ (215 494 6420)
റിപ്പോർട്ട്: പി.ഡി. ജോർജ് നടവയൽ
|