• Logo

Allied Publications

Middle East & Gulf
കുവൈറ്റിലെ മൊബൈല്‍ നമ്പറുകളില്‍ നാലില്‍ ആരംഭിക്കുന്ന നമ്പറുകള്‍ ഉപയോഗിക്കുവാന്‍ അനുമതി
Share
കുവൈറ്റ് സിറ്റി : നാലില്‍ ആരംഭിക്കുന്ന നമ്പറുകള്‍ ഉപയോഗിക്കുവാന്‍ വെർച്വൽ മൊബൈൽ നെറ്റ്‌വർക്ക് ഓപ്പറേറ്റർമാര്‍ക്ക് അനുമതി നല്‍കിയതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു.

ഇതോടെ കുവൈത്തിലെ മൊബൈല്‍ ദാതാക്കളായ സൈന്‍,എസ്.ടി.സി, ഓരിഡോ എന്നീവര്‍ക്ക് 41000000 43999999 വരെ നമ്പറുകള്‍ ഉപയോഗിക്കുവാന്‍ സാധിക്കും. പുതിയ ശ്രേണിയിൽ 30 ലക്ഷം നമ്പറുകളാണ് ഉപയോഗിക്കുക. കുവൈത്തിലെ ഓരോ ടെലികോം കമ്പനിക്കും പത്ത് ലക്ഷം നമ്പറുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ 9 ആരംഭിക്കുന്ന നമ്പറുകള്‍ സൈന്‍ നെറ്റ്വര്‍ക്കും ആറില്‍ തുടങ്ങുന്ന നമ്പര്‍ ഓരിഡോയും അഞ്ചില്‍ തുടങ്ങുന്ന നമ്പര്‍ എസ്.ടി.സിയുമാണ്‌ ഉപയോഗിച്ചിരുന്നത്. നമ്പർ മാറാതെ മൊബൈൽ നെറ്റ്‌വർക്ക് മാറാൻ ഉപയോക്താവിന് അവസരമൊരുക്കുന്ന മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) നടപ്പാക്കായതിനെ തുടര്‍ന്നാണ് ഇതില്‍ വ്യത്യാസമുണ്ടായത്. ഒരു മൊബൈല്‍ നെറ്റ്വര്‍ക്കില്‍ നിന്നും സേവനദാതാക്കളെ മാറ്റാനുള്ള വ്യക്തിഗത പോർട്ടിങ് അപേക്ഷകൾക്കു 3 ദിവസവും മറ്റൊരു സർക്കിളിലേക്കുള്ള മാറ്റത്തിന് 5 ദിവസവുമാണ് എടുക്കുക.

റിപ്പോർട്ട്: സലിം കോട്ടയിൽ

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്