• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ദേ​ശീ​യ ഓ​ണാ​ഘോ​ഷ​വും അ​വാ​ർ​ഡു​ദാ​ന ച​ട​ങ്ങും
Share
ഫി​ല​ഡ​ൽ​ഫി​യ: സാ​ഹോ​ദ​ര ന​ഗ​ര​ത്തി​ന്‍റെ തി​രു​മു​റ്റ​ത്ത് ഇ​ത​ര സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​മി​ന്‍റെ ദേ​ശീ​യ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 21 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ജോ​ഷി കു​ര്യാ​ക്കോ​സ് ന​ഗ​ർ (CANNSTATTER VOLKFEST VEREIN, 9130 ACCADEMY RD, PHILADELPHIA, PA, 19114) വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്.

മ​ല​യാ​ളി​ക​ളു​ടെ ദേ​ശീ​യോ​ത്സ​വ​മാ​യ ഓ​ണ​ത്തി​ന്‍റെ പൈ​തൃ​കം ന​ഷ്ട​പ്പെ​ടു​ത്താ​തെ പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ ആ​ഘോ​ഷി​ച്ചു വ​രു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​ന​യി​ച്ചു​കൊ​ണ്ടു​ള്ള ഘോ​ഷ​യാ​ത്ര, സാം​സ്കാ​രി​ക പൊ​തു​സ​മ്മേ​ള​നം, ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്, വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, അ​ടു​ക്ക​ള തോ​ട്ട​മ​ത്സ​രം, വ​ടം​വ​ലി മ​ത്സ​രം തു​ട​ങ്ങി​യ ധാ​രാ​ളം വ്യ​ത്യ​സ്ത​വും വി​പു​ല​വു​മാ​യ ഓ​ണാ​ഘോ​ഷ​മാ​ണ് ഈ ​വ​ർ​ഷം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സു​മോ​ദ് നെ​ല്ലി​ക്കാ​ല (ചെ​യ​ർ​മാ​ൻ, ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം) അ​റി​യി​ച്ചു.

ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഓ​ണാ​ഘോ​ഷ​മാ​ണ് എ​ക്കാ​ല​ത്തും ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം പ്ര​വാ​സി​ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ഭാ​വി​ത​ല​മു​റ​യി​ലേ​ക്ക് നാ​ടി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും കൈ​മാ​റു​ന്ന​തി​നു​മാ​യി​ട്ടാ​ണ് ഇ​തു​പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്തു​വ​രു​ന്ന​ത്. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലും ഓ​രോ വ​ർ​ഷം ചെ​ല്ലു​ന്തോ​റും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​സ​ക്തി വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. എ​ന്നാ​ൽ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വേ​ദി​ക​ളി​ലാ​ണ് ആ​ഘോ​ഷി​ക്കേ​ണ്ടി​യ​തെ​ന്നും മ​റി​ച്ച് ദേ​വാ​ല​യ​ങ്ങ​ളു​ടെ അ​ന്ത​രീ​ക്ഷ​ങ്ങ​ളി​ലും അ​ണു​കൂ​ട്ട​ങ്ങ​ളി​ലും ന​ട​ത്തി ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​സ​ക്തി പ്ര​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ കു​റ​യു​ക​യാ​ണെ​ന്നും വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ (ചെ​ർ​മാ​ൻ, ഓ​ണാ​ഘോ​ഷം) പ​റ​ഞ്ഞു.

നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം, ചെ​ണ്ട​മേ​ളം, നി​റ​പ​കി​ട്ടാ​ർ​ന്ന അ​ത്ത​പൂ​ക്ക​ളം ത​ന്‍റെ പ്ര​ജ​ക​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​നാ​യി വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം എ​ത്താ​റു​ള്ള മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്ന​ള്ള​ത്ത്, കൈ​കൊ​ട്ടി​ക്ക​ളി, മെ​ഗാ തി​രു​വാ​തി​ര, നൃ​ത്ത​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ നൃ​ത്ത​ക​ലാ​വി​രു​ന്ന്, ഗാ​ന​മേ​ള തു​ട​ങ്ങി​യ നി​ര​വ​ധി വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള കാ​ര്യ​പ​രി​പാ​ടി​ക​ൾ ഈ ​വ​ർ​ഷം അ​ര​ങ്ങേ​റു​ന്ന​താ​ണ്.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​മി​ന്‍റെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഓ​ണാ​ഘോ​ഷ വേ​ദി​യി​ൽ വ​ച്ച് പ​തി​വു​പോ​ലെ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ് ഈ ​വ​ർ​ഷ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. പ്ര​വാ​സ ജീ​വി​ത​ത്തി​നി​ട​യി​ലെ ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ലും ത​ങ്ങ​ളു​ടേ​താ​യ ക​ഴി​വു​ക​ൾ സ​മൂ​ഹ​ത്തി​ന് സം​ഭാ​വ​ന ചെ​യ്യു​ക​യും ജീ​വി​ത​ത്തി​ൽ സ്വ​യം ത​ന​താ​യ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ത​ങ്ങ​ളു​ടേ​താ​യ സം​ഭാ​വ​ന ചെ​യ്ത പ്ര​തി​ഭാ​ധ​ന​രാ​യ മ​ഹ​ത്വ്യ​ക്തി​ക​ളെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. വ​ർ​ത്ത​മാ​ന കാ​ല​ഘ​ട്ട​ത്തി​ൽ അ​വാ​ർ​ഡു​ക​ളു​ടെ പ്ര​സ​ക്തി കു​റ​ഞ്ഞു​വ​രു​ന്പോ​ഴും അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ലെ സു​ധാ​ര്യ​ത​കൊ​ണ്ടും അ​തി​ലും ഉ​പ​രി​യാ​യി അ​ർ​ഹി​ക്കു​ന്ന​വ​രി​ൽ എ​ത്തു​ന്പോ​ഴു​മാ​ണ് പു​ര​സ്കാ​ര​ങ്ങ​ളു​ടെ മ​ഹ​ത്വം വ​ർ​ധി​ക്കു​ന്ന​തെ​ന്നും ജീ​മോ​ൻ ജോ​ർ​ജ് (ചെ​യ​ർ​മാ​ൻ, അ​വാ​ർ​ഡ് ക​മ്മ​റ്റി) പ​റ​യു​ക​യു​ണ്ടാ​യി.

ഈ ​വ​ർ​ഷ​ത്തെ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം അ​വാ​ർ​ഡ് 2021 ന് ​ഐ​ക്യ​ക​ണ്ഠേ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് മെ​രി​ലാ​ന്‍റ് സം​സ്ഥാ​ന​ത്ത് മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി​യി​ൽ അ​സി. പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി സേ​വ​നം ചെ​യ്യു​ന്ന ക്യാ​പ്റ്റ​ൻ ഷി​ബു ഫി​ലി​പ്പോ​സി​നാ​ണ്. പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും, തെ​ളി​യി​ക്ക​പ്പെ​ടാ​തെ വ​ന്ന നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ൾ സ്വ​യം ഏ​റ്റെ​ടു​ത്ത് തെ​ളി​യി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും കു​റ്റ​വാ​ളി​ക​ളെ ശി​ക്ഷി​ക്കു​ക​യും ചെ​യ്ത​തി​ന് മ​റ്റു നി​ര​വ​ധി പ്ര​ശം​സ​ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ​ക്കും അ​ർ​ഹ​നാ​യ വ്യ​ക്തി​യാ​ണ് ക്യാ​പ്റ്റ​ൻ ഷി​ബു.

മെ​രി​ലാ​ന്‍റ് നാ​ഷ​ന​ൽ ക്യാ​പി​റ്റ​ൽ പാ​ർ​ക്ക് പ്ലാ​നിം​ഗ് ക​മ്മീ​ഷ​ൻ അം​ഗ​വും സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ സാ​ങ്കേ​തി​ക സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് യു​ണൈ​റ്റ​ഡ് എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ് ക്യാ​പ്റ്റ​ൻ ഷി​ബു ഫി​ലി​പ്പോ​സ്. മാ​നേ​ജ്മെ​ന്‍റ് സ​യ​ൻ​സി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം മെ​രി​ലാ​ന്‍റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ബീ​ന ഫി​ലി​പ്പോ​സ് (ഭാ​ര്യ), ഡാ​നി​യേ​ൽ, ദി​വ്യ, ധ​ന്യ (മ​ക്ക​ൾ), കു​ടും​ബ​സ​മേ​തം മെ​രി​ലാ​ന്‍റി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​ണ്.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നാ​യി സാ​ജ​ൻ വ​ർ​ഗീ​സ്, രാ​ജ​ൻ ശ​മു​വേ​ൽ, അ​ല​ക്സ് തോ​മ​സ്, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജോ​ബി ജോ​ർ​ജ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ജോ​ർ​ജ് ന​ട​വ​യ​ൽ, കു​ര്യ​ൻ രാ​ജ​ൻ, സു​ധാ ക​ർ​ത്താ, റോ​ണി വ​ർ​ഗീ​സ്, ലെ​നോ സ്ക​റി​യ, ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ, സു​രേ​ഷ് നാ​യ​ർ, ജോ​ണ്‍ ശ​മു​വേ​ൽ, ജോ​ണ്‍ പി. ​വ​ർ​ക്കി, റോ​യി ശ​മു​വേ​ൽ, ദി​ലീ​പ് ജോ​ർ​ജ്, ജോ​ർ​ജി കാ​വി​ൽ, പി. ​കെ. സോ​മ​രാ​ജ​ൻ, ബ്രി​ജി​റ്റ് വി​ൻ​സ​ന്‍റ്, ശോ​ശാ​മ്മ ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ൾ ദേ​ശീ​യ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വ​ൻ വി​ജ​യ​ത്തി​നാ​യി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​മി​ന്‍റെ പ​ത്ര​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ ജോ​ർ​ജ്

സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട
ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി. ​സ്റ്റേ​ൺ ചെ​യ​ർ ചു​മ​ത​ല നി​ക്കി ഹേ​ലി​ക്ക്.
സൗ​ത്ത് ക​രോളി​ന: ഫോ​റി​ൻ പോ​ളി​സി തി​ങ്ക് ടാ​ങ്കാ​യ ഹ​ഡ്സ​ൺ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ വാ​ൾ​ട്ട​ർ പി.
മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് "​ഇ​ന്ത്യ​ൻ മി​ഷ​ൻ ട്രി​പ്പ് 2024' ​സം​ഘ​ടി​പ്പി​ക്കു​ന്നു.
ന്യൂ​യോ​ർക്ക്​: നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മാ​ർ​ത്തോ​മ മി​ഷ​ൻ ബോ​ർ​ഡ് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ മി​ഷ​ൻ മേ
സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തിൽ്​ പ്ര​തി​ഷേ​ധച്ചതിന് റി​ദ്ദി പ​ട്ടേ​ൽ അ​റ​സ്റ്റി​ൽ.
ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് (കാ​ലി​ഫോ​ർ​ണി​യ) ∙ ബേ​ക്കേ​ഴ്സ്ഫീ​ൽ​ഡ് സി​റ്റി കൗ​ൺ​സി​ൽ യോ​ഗ​ത്തി​നി​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി റി​ദ്ദി പ​ട്
റി​ഡ്ജ് വു​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി ,യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ​രജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
റി​ഡ്ജ് വു​ഡ് (ന്യൂ​യോ​ർ​ക്ക്) ∙ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​നം ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത്