• Logo

Allied Publications

Middle East & Gulf
ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ന് പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു
Share
റി​യാ​ദ്: പ്ര​മു​ഖ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യും സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​നും ഇ​റാം ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ന് പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​രം സൗ​ദി​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ് സ​യ്യി​ദ് സ​മ്മാ​നി​ച്ചു. റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശ​നി​യാ​ഴ്ച ന​ട​ന്ന പ്ര​ത്യേ​കം ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രു​ടെ ച​ട​ങ്ങി​ലാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന് ല​ഭി​ക്കു​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് ഏ​റ്റു​വാ​ങ്ങി​യ​ത്. ഡ​ൽ​ഹി​യി​ൽ പ്ര​വാ​സി ഭാ​ര​തീ​യ ദി​വ​സ് സ​മ്മേ​ള​ന​ത്തി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പു​ര​സ്കാ​ര​ദാ​നം കോ​വി​ഡ് പ്ര​തി​രോ​ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​യാ​ദി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രും സൗ​ദി ഇ​ന്ത്യ​ൻ പൗ​ര​പ്ര​മു​ഖ​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സൗ​ദി​യി​ൽ നി​ന്നും മു​ൻ​പ് പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ നേ​ടി​യി​ട്ടു​ള്ള​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്ര​വാ​സി വ്യ​വ​സാ​യ രം​ഗ​ത്ത് നേ​ടി​യ മി​ക​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ന​ൽ​കി​യി​ട്ടു​ള്ള സം​ഭാ​വ​ന​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​നെ പു​ര​സ്കാ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തെ​ന്ന് ച​ട​ങ്ങി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ഒൗ​സാ​ഫ് സ​യ്യി​ദ് പ​റ​ഞ്ഞു. സ​മൂ​ഹ​ന·​ക്കു​ക​ത​കു​ന്ന രീ​തി​യി​ൽ വ്യ​വ​സാ​യ​രം​ഗ​ത്ത് ഓ​രോ ചു​വ​ടു​വ​യ്പ്പും ന​ട​ത്തു​ന്ന ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​റാം ഗ്രൂ​പ്പി​ന്‍റെ നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര പു​ര​സ്കാ​ര​ങ്ങ​ള​ട​ക്കം നേ​ടി​യി​ട്ടു​ള്ള ഈ ​ടോ​യ്ലെ​റ്റ് പ​ദ്ധ​തി ഇ​തി​നൊ​രു മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ്. സൗ​ദി അ​റേ​ബ്യ​യി​ൽ അ​നേ​കം ക​ന്പ​നി​ക​ളി​ൽ നേ​രി​ട്ട് നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ള്ള ഇ​റാം ഗ്രൂ​പ്പ് സൗ​ദി​വ​ത്ക്ക​ര​ണം മി​ക​ച്ച രീ​തി​യി​ലാ​ണ് ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​രം നേ​ടി​യ ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, സീ​ന​ത്ത് ജാ​ഫ്രി, ഡോ. ​ക​രി​മു​ദ്ദീ​ൻ എ​ന്നി​വ​രും സി​റാ​ജ് വ​ഹാ​ബും ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി റീ​തു യാ​ദ​വ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി