• Logo

Allied Publications

Americas
മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ ഡാ​ള​സ് കൗ​ണ്ടി തീ​രു​മാ​നം ടെ​ക്സ​സ് സു​പ്രീം​കോ​ട​തി സ്റ്റേ ​ചെ​യ്തു
Share
ഡാ​ള​സ്: ഡാ​ള​സ് കൗ​ണ്ടി​യി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി കൗ​ണ്ടി ജ​ഡ്ജി ഡാ​ള​സ് ഡി​സ്ട്രി​ക്ട് കോ​ർ​ട്ട് ഓ​ഫ് അ​പ്പീ​ൽ​സി​ൽ നി​ന്നും നേ​ടി​യ വി​ധി ടെ​ക്സ​സ് സു​പ്രീം കോ​ട​തി സ്റ്റേ ​ചെ​യ്തു. ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ട് ടെ​ക്സ​സ് സം​സ്ഥാ​ന​ത്ത് മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച കൗ​ണ്ടി ജ​ഡ്ജി​യു​ടെ അ​പ്പീ​ലി​ന​നു​കൂ​ല​മാ​യി, ടെ​ക്സ​സ് ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്ത് അ​പ്പീ​ൽ കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ചു. ഈ ​ഉ​ത്ത​ര​വി​നെ​തി​രെ ടെ​ക്സ​സ് ഗ​വ​ർ​ണ​റും, അ​റ്റോ​ർ​ണി ജ​ന​റ​ലും ചേ​ർ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ​സി​ന​നൂ​കൂ​ല​മാ​യ ടെ​ക്സ​സ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ഈ ​കേ​സി​ന്‍റെ അ​വ​സാ​ന ഉ​ത്ത​ര​വ് വ​രു​ന്ന​തു​വ​രെ ഡാ​ല​സ് കൗ​ണ്ടി​യി​ലും ബെ​ക്സ​ർ കൗ​ണ്ടി​യി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന മാ​സ്ക്ക് മാ​ൻ​ഡേ​റ്റ് സ്റ്റേ ​തു​ട​രും.

ഡാ​ല​സ് കൗ​ണ്ടി​യി​ലെ പ​ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ലും അ​ധ്യാ​യ​നം ആ​രം​ഭി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ മാ​സ്ക്ക് ധ​രി​ക്ക​ണ​മെ​ന്ന​ത് പ​ല സ്കൂ​ൾ അ​ധി​കൃ​ത​രും നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു.

ഓ​ഗ​സ്റ്റ് 21 നാ​ണ് ടെ​ക്സ​സ് സു​പ്രീം കോ​ട​തി ഈ ​കേ​സ് കേ​ൾ​ക്കു​ന്ന​ത്. വി​ധി അ​നു​കൂ​ല​മാ​കു​ന്ന​തു​വ​രെ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് കൗ​ണ്ടി ജ​ഡ്ജി അ​റി​യി​ച്ചു. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​വും ജ​ഡ്ജി അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.