• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ദൈവ വിളി സെമിനാർ
Share
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ പതിനാലു വയസിനു മുകളിൽ പ്രായമുള്ള യുവതി യുവാക്കൾക്കായി ദൈവവിളി സെമിനാർ സംഘടിപ്പിക്കുന്നു .ഓഗസ്റ്റ് പതിനാറാം തീയതി തിങ്കളാഴ്ച വൈകുന്നേരം ഏഴു മുതലാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

ദൈവവിളി തിരിച്ചറിഞ്ഞു വിവിധ ജീവിതാന്തസുകൾ തിരഞ്ഞെടുക്കുന്നതിനും , ദൈവിക പദ്ധതി തിരിച്ചറിയുന്നതിനും ഉതകുന്ന വിവിധ മേഖലയിൽ നിന്നുള്ള ആളുകൾ ആണ് ഈ സെമിനാർ നയിക്കുന്നത് .ഷിക്കാഗോ രൂപതയിൽ നിന്നും വൈദികനായി അഭിഷിക്തനായ മലയാളി വൈദികൻ റവ .ഫാ. കെവിൻ മുണ്ടക്കൽ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ നിന്നും സെമിനാരി വിദ്യാർത്ഥി ആയി ഇപ്പോൾ റോമിൽ പഠനം നടത്തുന്ന ബ്രദർ. ടോണി കൊച്ചേരിൽ എന്നിവർ ക്ലാസ്സുകൾ നയിക്കും.

രൂപതയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കൂടി നടക്കുന്ന ഈ സെമിനാർ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം ചെയ്യും . ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കാലൂന്നി നിൽക്കുന്ന രൂപതയിലെ എല്ലാ യുവതി യുവാക്കളെയും സെമിനാറിലേക്ക് സ്വാഗതം ചെയ്യുന്നതായി രൂപത വൊക്കേഷൻ കമ്മീഷൻ ചെയർമാൻ ജിനോ മുണ്ടുനടക്കൽ, വൊക്കേഷൻ കമ്മീഷൻ ചാർജ് വഹിക്കുന്ന രൂപത വികാരി ജനറൽ മോൺ . ജിനോ അരീക്കാട്ട് എംസിബിഎസ് എന്നിവർ അറിയിച്ചു. സൂം ഐ ഡി പാസ്‌വേഡ് എന്നിവ ഇതിനോടപ്പമുള്ള ഫ്‌ളെയറിൽ നൽകിയിട്ടുണ്ട് .

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ