• Logo

Allied Publications

Middle East & Gulf
യു എ ഇ ഹൃദയം കൊണ്ടുസ്വീകരിച്ച മഹത്തായ രാജ്യമാണ് ഇന്ത്യ : ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ
Share
അബുദാബി : ഇന്ത്യയും യു എ ഇയും സഹവർത്തിത്വത്തിന്റെയും , മനുഷ്യനന്മയുടെയും ആഗോള സംസ്ക്കാരം വളർത്തുന്നതിൽ പ്രതിബദ്ധത പുലർത്തുന്ന പ്രവത്തനങ്ങൾക്കു നേതൃത്വം നൽകുന്ന രാജ്യങ്ങളാണെന്ന് യു എ ഇ സഹിഷ്ണത കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു. യു എ ഇ ഹൃദയം കൊണ്ട് സ്വീകരിച്ച രാജ്യമാണ് ഇന്ത്യ . ആഗോളരംഗത്ത് ഇന്ത്യയുടെ വർധിച്ചു വരുന്ന സ്വാധീനത്തേയും , ഇന്ത്യയുടെ ആത്മവിശ്വാസത്തെയും യു എ ഇ അഭിനന്ദിക്കുന്നു.

അബുദാബി മാർത്തോമ്മാ ഇടവകയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉത്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഷെയ്ഖ് നഹ്യാൻ . രാഷ്ട്ര പുനരേകീകരണത്തിന് മുൻപ് തന്നെ പ്രവർത്തനം ആരംഭിച്ച മാർത്തോമ്മാ ഇടവക, യു എ ഇ യുടെ സാമൂഹ്യപുരോഗതിയിലും സഹവർത്തിത്വത്തിൽ അധിഷ്ഠിതമായ കാതലായ ആദ്ധ്യാത്മിക മൂല്യങ്ങൾക്കും നൽകിയ വിലമതിക്കാനാവാത്ത സേവനങ്ങൾക്ക് രാജ്യം ഏറെ കടപ്പെട്ടിരിക്കുന്നു ഷെയ്ഖ് നഹ്യാൻ അഭിപ്രായപ്പെട്ടു.

ഒരു വർഷം നീണ്ടു നല്കുന്ന ജൂബിലി ആഘോഷങ്ങൾ ഡോ .തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉത്‌ഘാടനം ചെയ്തു. റാന്നി നിലക്കൽ ഭദ്രാസനാധിപൻ തോമസ് മാർ തിമൊഥെയോസ് അദ്ധ്യക്ഷത വഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി , ജെംസ് ഇന്‍റർനാഷണൽ ചെയർമാൻ സണ്ണി വർക്കി , റവ. പി ടി തോമസ് , റവ.റോജി മാത്യൂസ് ഏബ്രഹാം , ഇടവക വികാരി റവ. ജിജു ജോസഫ് , സഹവികാരി റവ. അജിത് ഈപ്പൻ തോമസ് , ജനറൽ കൺവീനർ സജി തോമസ് , സെക്രട്ടറി ടി.എം. മാത്യു , പ്രോഗ്രാം കമ്മറ്റി കൺവീനർ ജേക്കബ് ജോർജ്ജ് എന്നിവർ സംസാരിച്ചു . ഇടവകയുടെയും യൂത്ത് ഫോറം , സൺ‌ഡേ സ്‌കൂൾ എന്നീ സംഘടനകളുടെയും ഗായകസംഘം ഗാനങ്ങൾ ആലപിച്ചു.

റിപ്പോർട്ട്: അനിൽ സി ഇടിക്കുള

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.