• Logo

Allied Publications

Americas
കേരള അസോസിയേഷന്‍ ഓഫ് ചിക്കാഗോ ഫൊക്കാന വൈസ് പ്രസിഡന്‍റിനെ അനുമോദിച്ചു
Share
ഷിക്കാഗോ: ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട, ഏബ്രഹാം വര്‍ഗീസിനെ (ഷിബു വെണ്‍മണി) കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോ (KAC) ഡയറക്ടര്‍ ബോര്‍ഡ് അനുമോദിച്ചു.

പ്രസിഡന്‍റ് ഡോ.റോസ്മേരി കോലഞ്ചേരി, സെക്രട്ടറി ഡോ.ബിനോയി ജോര്‍ജ്, ട്രഷറര്‍ ആന്‍റോ കവലയ്ക്കല്‍, വൈസ് പ്രസിഡന്‍റ് സുഭാഷ് ജോര്‍ജ്, പ്രമോദ് സക്കറിയ, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ ഡോ.പോള്‍ ചെറിയാന്‍, ബോര്‍ഡ് മെമ്പര്‍ ജോസ് ചെന്നിക്കര, സ്ന്തോഷ് അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അനുമോദന മീറ്റിംഗ്. മീറ്റിംഗില്‍ ഏബ്രഹാം വറുഗീസിന്റെ വ്യത്യസ്ഥ അഭിപ്രായത്തെ അനുമോദിച്ചു.

നിലപാടുകളിലെ ദൃഢതയും, അഭിപ്രായങ്ങളിലെ ആര്‍ജ്ജവവും, തീരുമാനങ്ങളിലെ ഉറപ്പും വ്യക്തിബന്ധങ്ങളിലെ ഊഷ്മളതയും ഏബ്രഹാം വറുഗീസിന്റെ പ്രത്യേകതകള്‍ ആണെന്ന് പ്രസിഡന്റ് ഡോ. റോസ്മേരി സ്മരിക്കുക ഉണ്ടായി.

തികച്ചും ക്ലേശകരമായ ഏതു ദൗത്യവും വളരെ പ്രശംസനീയമായ വിധത്തില്‍ നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിയും എന്നത് ഒരു പ്രത്യേകതയാണെന്ന് ഡോ.ബിനോയി ജോര്‍ജ് പറയുകയുണ്ടായി. അതിനുദാഹരണമാണ് സമ്മര്‍ പിക്നിക് എന്ന് സുഭാഷ് ജോര്‍ജ് കൂട്ടിചേര്‍ത്തു.

തന്റെ വ്യക്തി ജീവിതത്തിന്റേയും, പൊതു ജീവിതത്തിന്റേയും വിശുദ്ധിയുടെ തെളിവാണ് ഫൊക്കാന പോലുള്ള പ്രസ്ഥാനത്തിന്‍റെ വൈസ് പ്രസിഡന്റായി ഷിബു വെള്ളാണി തിരഞ്ഞെടുക്കപ്പെട്ടത് എന്ന് ട്രഷറര്‍ ആന്റോ കവലയ്ക്കല്‍ സ്മരിക്കുകയുണ്ടായി.

റിപ്പോർട്ട് : സുഭാഷ് ജോര്‍ജ്

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.