• Logo

Allied Publications

Americas
ബൈഡന്‍ അവധിക്കാലം ചിലവഴിക്കാന്‍ ക്യാംപ് ഡേവഡില്‍
Share
വാഷിങ്ടന്‍ ഡിസി: അമേരിക്കകത്തും, പുറത്തും ഭീതിജനകമായ സാഹചര്യം നിലനില്‍ക്കെ പ്രസിഡന്‍റ് ബൈഡന്‍ അവധിയെടുത്ത് തലസ്ഥാനം വിട്ടു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഡലവെയര്‍ വില്‍മിംഗ്ടണിലുള്ള വസതിയില്‍ നിന്നാണ് അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ അവധിക്കാലം ചിലവഴിക്കുന്ന ക്യാംപ് ഡേവഡിലേക്ക് പോയത്.

അമേരിക്കയ്കത്തു കോവിഡ് വ്യാപനം വര്‍ധിക്കുന്നതും, അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുന്നതും അവിടേക്ക് അമേരിക്കന്‍ സൈന്യത്തെ അയയ്ക്കുന്നതിനും, കാബൂളിലുള്ള അമേരിക്കന്‍ എംബസിയിലെ അത്യാവശ്യ രേഖകള്‍ ഒഴികെ എല്ലാം നശിപ്പിച്ചശേഷം ഉദ്യോഗസ്ഥര്‍ അമേരിക്കയിലേക്ക് തിരിക്കുന്നതും ഉള്‍പ്പെടെ രാജ്യം ഗുരുതര സ്ഥിതിവിശേഷത്തെ അഭിമുഖീകരിക്കുമ്പോള്‍ പ്രസിഡന്റ് അവധിക്കാലം ചിലവഴിക്കുന്നതിന് വാഷിങ്ടന്‍ വിട്ട സംഭവം അത്ര സ്വീകാര്യമല്ല എന്നാണ് റിപ്പോര്‍ട്ട്.

കാബൂളിലെ അമേരിക്കന്‍ എംബസിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് രണ്ടു മറീന്‍, ഒരു ആര്‍മി ഇന്‍ഫന്‍ട്രി ബറ്റാലിയന്‍ കാബൂളിലേക്ക് യാത്ര തിരിച്ചിരുന്നു. രണ്ടാഴ്ച അവധിക്കാലം തിങ്കളാഴ്ച ആരംഭിക്കുമെന്നാണ് നേരത്തെ വൈറ്റ് ഹൈസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെനറ്റില്‍ സുപ്രധാന ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ബില്ലുകള്‍ ഉള്‍പ്പെടെ പാസാക്കേണ്ടതുള്ളതിനാലാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. ക്യാംപ് ഡേവിഡിലായിരിക്കുമ്പോഴും പ്രധാന വിഷയങ്ങള്‍ ബൈഡന്‍ തന്നെ കൈകാര്യം ചെയ്യുമെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.