• Logo

Allied Publications

Europe
ഇത്തവണത്തെ ഓണപ്പാട്ടിന് ദാസേട്ടനൊപ്പം ലോകമെമ്പാടുമുള്ള മലയാളി കുട്ടികളും
Share
ലണ്ടൻ : ഓണവും ഓണമുണർത്തുന്ന ഓർമകളും ലോകമലയാളിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന ഓർമയാണെങ്കിൽ ഓണസ്മരണകൾ ഉണർത്തുന്ന ഓണപ്പാട്ടുകളും എക്കാലവും മലയാളിക്ക് ജീവിതത്തിന്‍റെ ഭാഗമാണ് .

കോവിഡ് മഹാമാരിയുടെ കാലത്തും സമൃദ്ധിയുടെ ഓലക്കുടയുമേന്തി വരുന്ന ഓണത്തെ വരവേൽക്കാൻ ഇത്തവണ ഗാന ഗന്ധർവൻ കെ.ജെ. യേശുദാസും പ്രശസ്ത സംഗീത സംവിധായൻ മോഹൻ സിത്താരയും ചേർന്ന് മലയാളികൾക്ക് സമർപ്പിക്കുന്ന ആൽബമാണ് "ഓണ വിശേഷങ്ങൾ'.

ലണ്ടൻ ആസ്ഥാനമായി ലോകമെമ്പാടുമുള്ള മലയാളികളെ സംഗീതം അഭ്യസിപ്പിക്കുന്ന ട്യൂട്ടേർസ് വാലി ഓൺലൈൻ മ്യൂസിക്ക് അക്കാഡമി 'യുടെ നേതൃത്വത്തിൽ സുരേന്ദ്രൻ ചെമ്പുക്കാവ് എഴുതി മോഹൻ സിത്താര ഈണം നൽകിയ, ഓണം വന്നേ ഓണം വന്നേ....... എന്ന് തുടങ്ങുന്ന ഗാനം മലയാളികൾക്ക് പഴയ കാല ഓണ വിശേഷങ്ങൾ പങ്കുവയ്ക്കുന്ന വളരെ ഹൃദ്യമായ ഒരു ഓണവിരുന്നായിരിക്കും.

ഗാന ഗന്ധർവ്വൻ പദ്മവിഭൂഷൻ ഡോ. കെ.ജെ യേശുദാസിനോടൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നായി ട്യൂട്ടേഴ്സ് വാലി ഓൺലൈൻ സംഗീത അക്കാദമിയിലെ 25 ഓളം വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ ഓണ വിശേഷങ്ങൾ .. അത്തം നാളായ ഓഗസ്റ്റ് 12ന് സമർപ്പിച്ചു .

സംഗീത സംവിധായകരായ ബേണി, മോഹൻ സിത്താര എന്നിവരോടൊപ്പം പിന്നണി ഗായകൻ ഫ്രാങ്കോ യും ചേർന്ന് സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ റിലീസ് ചെയ്ത ഈ ഗാനം ചുരുങ്ങിയ മണിക്കൂറുകൾ കൊണ്ട് തന്നെ തരംഗമായി മാറിയിട്ടുണ്ട് , എല്ലാ ഉത്സവകാലത്തും പ്രമുഖ സംഗീത സംവിധായകരെയും ഗാന രചയിതാക്കളെയും കൊണ്ട് ചിട്ടപെടുത്തി പ്രമുഖ പിന്നണി ഗായകരെ കൊണ്ട് പാടിച്ചു ട്യൂട്ടേഴ്സ് വാലി അക്കാദമിയിലെ ലോകമെമ്പാടുമുള്ള വിദ്യാർഥികളെയും ചേർത്തിണക്കി അവതരിപ്പിക്കുന്ന സംഗീത ആൽബങ്ങളുടെ ഗണത്തിലേക്ക് ഈ ഓണക്കാലത്ത് ദാസേട്ടനെ കൊണ്ട് പാടിക്കുവാനും തങ്ങളുടെ കുട്ടികളെ ദാസേട്ടനൊപ്പം പാടിക്കുവാൻ സാധിച്ചതും ഭാഗ്യമായി കരുതുന്നുവെന്നും ട്യൂട്ടേഴ്സ് വാലി ഡയറക്ടർ നോർഡി ജേക്കബ് പറഞ്ഞു .

പാട്ട് കേൾക്കാൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/0fZB2i61hM4റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ

"ന്യൂകാസിൽ മാൻ' അസോസിയേഷനു പുതിയ നേതൃത്വം.
ന്യൂകാസിൽ: നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാൻ ( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ
റോമൻ സിനഡ്: ഗ്രേറ്റ് ബ്രിട്ടൺ രൂപത തല ഒരുക്കങ്ങൾ ഉദ്ഘാടനം ചെയ്തു.
ബ​​​​ർ​​​​മിം​​​​ഗ്ഹാം: 2023ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാ​​​​മ​​​​ത് മെ​​​​ത്രാ​​ന്മാ​​​​രു​​​​ടെ സിനഡിന് ഒ​​​​രു​​​​
സ്റ്റീവനേജിൽ ദശ ദിന അഖണ്ഡ ജപമാല.
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ മേഖലയിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്‍റ് സേവ്യർ മിഷനിൽ പത്തുദിവസത്തെ അഖണ്ഡ ജപമാല സമാപനം
ബ്രിട്ടീഷ് എംപിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ലണ്ടന്‍: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ജര്‍മനിയില്‍ ഹെവിഡ്യൂട്ടി ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി.
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ ആദ്യമായി ഹെവി ഡ്യൂട്ടി ഡ്രോണ്‍ പൊതു വിക്ഷേപണം നടത്തി.