• Logo

Allied Publications

Americas
ഇന്ത്യൻ നഴ്സസ് ഓഫ് അരിസോണ നിലവിൽ വന്നു
Share
ഫീനിക്സ് : അരിസോണ സംസ്ഥാനത്തെ ഇന്ത്യൻ നഴ്‌സുമാരുടെ പ്രഫഷണൽ സംഘടനയായ  ‘അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ’ എന്ന സംഘടനയുടെ ഔപചാരികമായ
പ്രവർത്തനോദ്ഘാടനം  ഓഗസ്റ്റ് 7ന് ചാൻഡ്‌ലെർ സിറ്റി മേയർ കെവിൻ ഹാത്കെ നിർവഹിച്ചു.

തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള 14  അംഗ  പ്രവർത്തക സമിതി പ്രസിഡന്‍റ്
ഡോ.അമ്പിളി ഉമയമ്മയുടെ നേതൃത്വത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റു. വൈസ് പ്രസിഡന്‍റ് എലിസബത്ത് സുനിൽ സാം, ട്രഷറർ വിനയ് കപാഡിയ, ജനറൽ സെക്രട്ടറി ലേഖ നായർ, ജോയിന്റ് ട്രഷറർ അനിത ബിനു, ജോയിൻ സെക്രട്ടറി നിഷാ പിള്ള,  മേരി മിനു ജോജി, അന്ന എബ്രഹാം, സാറാ ചെറിയാൻ, ജെസി എബ്രഹാം, ഡോ. ഗിരിജ മേനോൻ, ബിന്ദു വേണുഗോപാൽ, ജെമിനി ജോൺ, അജിത നായർ, ഡോ. ശോഭ കൃഷ്ണകുമാർ  എന്നിവരാണ് മറ്റു ഭാരവാഹികൾ.

കോവിഡ്മ ഹാമാരിയുടെ പശ്ചാത്തലത്തിൽ വെർച്വൽ പ്ലാറ്റ്‌ഫോമിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ നിയുക്ത പ്രസിഡന്‍റ് ഡോ. അമ്പിളി ഉമയമ്മ വിശിഷ്ടാതിഥിതികളെയും മറ്റു
അംഗങ്ങളേയും സ്വാഗതം ചെയ്തു. ആരിസോണയിൽ ഒരു ഇന്ത്യൻ നഴ്സസ് അസോസിയേഷൻ എന്ന ചിരകാല സ്വപ്നം സാക്ഷാത്കരിക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്നു
അവർ പറഞ്ഞു. തുടർന്ന് അസോസിയേഷന്‍റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിവരിച്ചു.

അരിസോണയിലെ നഴ്സുമാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു അവയെ അഭിസംബോധന ചെയ്യുക, മറ്റു സന്നദ്ധ സാമൂഹിക സംഘടനകളുമായി ചേർന്ന് ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്ന
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക എന്നുള്ളതാണ് സംഘടനയുടെ കാഴ്ചപ്പാട്. അതിനായി അരിസോണയിലുള്ള എല്ലാ നഴ്‌സുമാരുടെയും സഹായ
സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി പ്രസിഡന്‍റ് ഡോ. അന്പിളി അഭ്യർഥിച്ചു.

മേയർ കെവിൻ ഹാത്കെ അസീനയുടെ  പുതിയ പദ്ധതിയായ “അസീന കെയേഴ്‌സ്”
 ഉദ്ഘാടനം നിർവഹിച്ചു. ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ പ്രസിഡൻറ് ഡോ. റോയ് കെ. ജോർജ്.  അരിസോണ നഴ്സസ് അസോസിയേഷൻ സിഇഒ  ഡോ. ഡാന കെയ്റ്റോ,നൈന, പ്രസിഡന്‍റ് ഡോ. ലിഡിയ അൽബുക്കർക്കി, നൈന ട്രഷറർ താര ഷാജൻ, യൂണിവേഴ്സിറ്റി ഓഫ് ഫീനിക്സ് ഫാക്കൽറ്റി ഡോ. ലിഡിയ അൽവാരസ്, അരിസോണ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് സജിത്ത് തൈവളപ്പിൽ തുടങ്ങിയവർ ചടങ്ങുകളിൽ സംബന്ധിച്ചു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി. ഡോ. ശോഭ കൃഷ്ണ കുമാറിന്‍റെ നന്ദി  പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.

വിവരങ്ങള്‍ക്ക് വെബ് സൈറ്റ് www.azina.org.

റിപ്പോർട്ട്: മനു നായർ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​