• Logo

Allied Publications

Americas
ഫൊക്കാന കൺവൻഷൻ: റജിസ്ട്രേഷൻ ആരംഭിച്ചു; നവംബറിന് മുന്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് വൻ ഇളവുകൾ
Share
ന്യൂയോർക്ക്: ഫ്ലോറിഡയിലെ ഓർലാൻഡോ ഡബിൾ ട്രീ ഹോട്ടലിൽ 2022 ജൂലൈ 7 മുതല്‍ 10 വരെ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്‌ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഹിൽട്ടൺ ഗ്രൂപ്പിന്‍റെ ഡബിൾ ട്രീ ഹോട്ടലിൽ തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിനുവേണ്ടിയുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2021 നവംബർ ഒന്നിന് മുൻപ് റജിസ്റ്റർ ചെയ്യുന്നവർക്ക് വൻ ഇളവുകൾ അനുവദിച്ചുകൊണ്ട് റജിസ്ട്രേഷനുമായി മുന്നോട്ടു പോകുന്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഫാമിലി രജിസ്ട്രേഷന് (4 അംഗങ്ങൾ) ഉള്ളവർക്ക് 1550 ഡോളറാണ്. എന്നാൽ നവംബർ ഒന്നിന് മുൻപ് റജിസ്റ്റർ ചെയ്യുകയാണെങ്കിൽ 1395 ഡോളർ മാത്രമേ വരികയുള്ളൂ. മൂന്ന് പേരുള്ള ഫാമിലിക്ക് 1400 ഡോളറും ഇളവുകൾ അനുസരിച്ചു 1195 ഡോളറും രണ്ടു പേരുള്ള ഫാമിലിക്ക് 1250 ഡോളറും ഇളവുകൾ അനുസരിച്ചു 995 ഡോളറും മാത്രം കൊടുത്താൽ മതിയാകും. ഈ ഇളവുകൾ 2021 നവംബർ ഒന്നിനു ശേഷം ഉണ്ടായിരിക്കുന്നതല്ല. അതുപോലെ 5000 മുതൽ 50000 ഡോളർ വരെയുള്ള സ്പോണേഴ്‌സ് പാക്കേജുകളും ഉണ്ട്.

ഫൊക്കാന റജിസ്ട്രേഷൻ fokanaonline.org എന്ന വെബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാവുന്നതാണ്. പേമെന്‍റ് Zelle , ചെക്ക് , ക്രെഡിറ്റ് കാർഡ് എന്നീ മാർഗങ്ങളിലൂടെ പേ ചെയ്യാവുന്നതാണ്.

ഓൺലൈൻ റസ്ട്രേഷൻ ചെയ്യുന്പോൾ പിന്നെ പേപ്പർ ഫോമിന്‍റെ ആവശ്യമില്ല. രജിസ്റ്റർ ചെയ്തു കഴിയുന്ന മുറയ്ക്ക് ഈമെയിലുടെ റജിസ്ട്രേഷന്റെ വിവരങ്ങൾ അറിയിക്കുന്നതായിരിക്കും.

കൺവൻഷനോടനുബന്ധിച്ച് എത്തിച്ചേരുന്നവർക്ക് വേണ്ടി വെക്കേഷർ , ക്രൂസ് പാക്കേജുകളും ഉണ്ടായിരിക്കും. അതുപോലെതന്നെ ഫ്ലോറിഡയിൽ റിയൽ എസ്റ്റേറ്റിന് ഇൻവെസ്റ്റ് ചെയ്യുന്നതിനും റിട്ടയർമെന്റ് വീടുകൾ വാങ്ങുന്നവർക്കും വേണ്ട സഹായങ്ങളും കൺവെൻഷൻ സെന്‍ററിൽ തന്നെ ഉണ്ടായിരിക്കും.

ഫൊക്കാനയുടെ ഈ അന്തർ ദേശിയ കൺവെൻഷനിൽ പങ്കെടുക്കാൻ നിങ്ങളെ ഓരോരുത്തരെയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്‍റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്‍റണി, ട്രഷർ സണ്ണി മാറ്റമന ,ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, പേട്രൺ മാമ്മൻ സി. ജേക്കബ് , ഇന്‍റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കൺവീനർ ജോയ് ചാക്കപ്പൻ, കൺവെൻഷൻ കോചെയർ ലിബി ഇടിക്കുള, കോചെയർമാൻ ജോൺ കല്ലോലിക്കൽ, ഫ്ലോറിഡ ആർ വി പി കിഷോർ പീറ്റർ എന്നിവർ അറിയിച്ചു.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.