• Logo

Allied Publications

Europe
തിരുവോണ ആല്‍ബം "പൊന്‍ചിങ്ങനിലാവ്' റിലീസ് ചെയ്തു
Share
ലണ്ടന്‍: യു.കെ യിലെ സൗത്താംപ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെഎന്‍ എല്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയ്സണ്‍ ബത്തേരി നിര്‍മിച്ച തിരുവോണ ആല്‍ബം "പൊന്‍ചിങ്ങനിലാവ്' ഓഗസ്റ്റ് 12 ന് അത്തം നാളില്‍ റിലീസ് ചെയ്തു.

സൗത്താംപ്റ്റണില്‍ സംഘടിപ്പിച്ച ചടങ്ങില്‍ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും നടനുമായ ഉണ്ണി ശിവപാല്‍ ആസ്വാദക ലക്ഷങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിച്ചു കൊണ്ട്
സംഗീതആല്‍ബത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ പത്രപ്രവര്‍ത്തകനും ഗാനരചയിതാവും കലാസാംസ്ക്കാരിക രംഗത്തെ സജീവസാന്നിധ്യവുമായ ജോസ് കുമ്പിളുവേലില്‍, യുക്മ നാഷണല്‍ പ്രസിഡന്‍റ് മനോജ് പിള്ള, സൗത്താംപ്ടന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് റോബിന്‍ എബ്രഹാം, സെവന്‍ ബീറ്റ്സ് സംഗീതോത്സവ് സാരഥിയും ഗായകനുമായ ജോമോന്‍ മാമ്മൂട്ടില്‍, മഴവില്‍ സംഗീതം സാരഥിയും ഗായകനുമായ അനീഷ് ജോര്‍ജ്, റെജി കോശി സൗത്താംപ്ടന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ മനോജ് മാത്രാടന്‍ ഉള്‍പ്പടെ നിരവധി പ്രമുഖർ പങ്കെടുത്തു.

അരനൂറ്റാണ്ടിലേറെയായി മലയാളിയുടെ ഹൃദയത്തില്‍ ആര്‍ദ്രസംഗീതത്തിന്റെ തേന്‍മഴ പൊഴിയുന്ന ഭാവഗായകന്‍ പി. ജയചന്ദ്രന്റെ അനുഗൃഹീത സ്വരമാധുരിയില്‍ ഒരുക്കിയ ഓണസംഗീത ആല്‍ബത്തില്‍ ഗാനങ്ങള്‍ രചിച്ചത് കവിയും ഗാനരചയിതാവുമായ പാപ്പച്ചന്‍ കടമക്കുടിയും ഈണം നല്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ മൊഹ്സിന്‍ കുരിക്കളുമാണ്. ജയചന്ദ്രനോടൊപ്പം അലീഷ ബിനു, ആലില മുരളി എന്നീ യുവ ഗായികമാരും ഗാനം ആലപിച്ചിട്ടുണ്ട്. പൊണോണത്തെ പൂവിളിയോടെ വരവേല്ക്കാനായി ഒരുക്കിയ ആല്‍ബത്തിന്റെ ചിത്രീകരണ സംവിധാനം നിര്‍വഹിച്ചത് മനോജ്. കെ.സേതുവാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ലെ പ​രാ​ജ​യം സ​മ്മ​തി​ച്ച് മെ​ർ​ക്ക​ൽ.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ കൊ​റോ​ണ പ്ര​തി​സ​ന്ധി​യി​ലെ സ​ർ​ക്കാ​ർ പ​രാ​ജ​യം ആ​ദ്യ​മാ​യി തു​റ​ന്നു സ​മ്മ​തി​ച്ച് ചാ​ൻ​സ​ല​ർ ഏ​ഞ്ച​ല മെ​ർ​ക്ക​ൽ.
ബ്രി​ട്ട​നി​ൽ മി​നി​മം വേ​ത​ന​യി​ൽ വ​ർ​ധ​ന; 2022 ഏ​പ്രി​ൽ മു​ത​ൽ 9.50 പൗ​ണ്ടാ​ക്കും.
ല​ണ്ട​ൻ: യു​കെ​യി​ലെ ന്ധ​ദേ​ശീ​യ ജീ​വി​ത വേ​ത​നം’ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ മ​ണി​ക്കൂ​റി​ന് 9.50 പൗ​ണ്ടാ​യി ഉ​യ​രും. 6.
7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വും ചാ​രി​റ്റി ഇ​വ​ന്‍റ് & ഒ​എ​ൻ​വി കു​റു​പ്പ് അ​നു​സ്മ​ര​ണ​വും ഫെ​ബ്രു. 19ന്.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി യൂ​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹം ഹൃ​ദ​യ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി​യ 7 ബീ​റ്റ്സ് സം​ഗീ​തോ​ൽ​സ​വം & ചാ​രി​റ്റി ഇ​വ​ന്‍റ് (
ജ​ർ​മ​നി​യി​ൽ കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്നു.
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ജ​ർ​മ​നി​യി​ലെ പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന നി​ര​ക്ക് ല​ക്ഷ​ത്തി​ൽ നൂ​റി​നു മു​ക​ളി​ലേ​ക്ക്
ല​ക്സം​ബ​ർ​ഗി​ൽ ക​ഞ്ചാ​വ് വ​ള​ർ​ത്ത​ൽ നി​യ​മ​വി​ധേ​യ​മാ​ക്കി.
ല​ക്സം​ബ​ർ​ഗ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി ലു​ക്സം​ബ​ർ​ഗ് ക​ഞ്ചാ​വ് വ​ള​ർ​ത്തു​ന്ന​ത് നി​യ​മ​വി​ധേ​യ​മാ​ക്കി.