• Logo

Allied Publications

Europe
ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചയായി ഷോര്‍ട്ട് ഫിലിം "സ്വപ്നം'
Share
ബെര്‍ലിന്‍: ആലെസ് കിനോ ക്രിയേഷന്‍സിന്‍റെ (Alles Kino Creations) ബാനറില്‍ പ്രവാസി മലയാളികളായ അനില്‍ കെ ചോര്‍പ്പത്തും (ജര്‍മനി) ബിജോയ് മണ്ടുംപാലാ ദേവസിയും(ഓസ്ട്രിയ) ചേര്‍ന്നു നിര്‍മ്മിച്ച ഹൃസ്വ ചിത്രം "സ്വപ്നം" ഓഗസ്റ്റ് ആറിന് "അവിസിയോ എന്‍റ്റര്‍ടെയ്ന്‍മെന്‍റ്റിന്റെ യൂട്യൂബ് പേജിലൂടെ റിലീസ് ചെയ്തു. വരുണ്‍ ധാരയാണ് കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

"അങ്കമാലി ഡയറീസ്", "ആണും പെണ്ണും" തുടങ്ങി നിരവധി സിനമകളില്‍ വേഷമിട്ട വിനീത് വിശ്വവും "കരിക്കു" ഫെയിം സ്നേഹ ബാബുവും ആണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ഒരു സ്വര്‍ണമാല നഷ്ടപെടുന്നതും, അതിന്‍റെ ഉറവിടം ഒരു സ്വപ്നത്തിലൂടെ വീണ്ടെടുക്കാന്‍ ശ്രമിക്കുന്നതും അതിനെ തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്‍റെ കഥാതന്തു. ഒരു ത്രില്ലര്‍കോമഡി ഇനത്തില്‍ കണ്‍മുന്നില്‍ നിറയുന്ന ചിത്രത്തില്‍ ഒരു യഥാര്‍ത്ഥ സ്വപ്നത്തെ സൂക്ഷ്മ രീതിയില്‍ വസ്തുനിഷ്ടമായി അവതരിപ്പിക്കാന്‍ ഇതിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചത് ചിത്രത്തെ ഏറെ സവിശേഷമാക്കി മാറ്റിയിട്ടുണ്ട്.

6 ദിവസം കൊണ്ട് യൂട്യൂബില്‍ ഒരുലക്ഷത്തി നാല്പത്തിനായിരിത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു ഏതാണ്ട് 20 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രം.ജിമ്മി ഡാനി (സിനിമാട്ടോഗ്രാഫര്‍), രജത് പ്രകാശ് (മ്യൂസിക്), ആകാശ് ജോസഫ് വര്‍ഗീസ് (എൗിറ്റര്‍),വരുണ്‍ ധാര & വിഷ്ണു പടിക്കന്‍( സ്ക്രീന്‍ പ്ളേ) എന്നിവരാണ് ചിത്രത്തിന്‍റെ മുഖ്യഅണിയറപ്രവര്‍ത്തകര്‍.

ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബൂഷന്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
അനില്‍ കെ ചോര്‍പ്പത്ത് : +49 17681426808, ബിജോയ് മണ്ടുംപാല ദേവസി +436644676097.റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

"ന്യൂകാസിൽ മാൻ' അസോസിയേഷനു പുതിയ നേതൃത്വം.
ന്യൂകാസിൽ: നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ഏറ്റവും പ്രധാന സംഘടനയായ മാൻ ( മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് ) അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ
റോമൻ സിനഡ്: ഗ്രേറ്റ് ബ്രിട്ടൺ രൂപത തല ഒരുക്കങ്ങൾ ഉദ്ഘാടനം ചെയ്തു.
ബ​​​​ർ​​​​മിം​​​​ഗ്ഹാം: 2023ൽ ​​​​റോ​​​​മി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന പ​​​​തി​​​​നാ​​​​റാ​​​​മ​​​​ത് മെ​​​​ത്രാ​​ന്മാ​​​​രു​​​​ടെ സിനഡിന് ഒ​​​​രു​​​​
സ്റ്റീവനേജിൽ ദശ ദിന അഖണ്ഡ ജപമാല.
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലണ്ടൻ മേഖലയിലെ പ്രോപോസ്ഡ് മിഷനായ സ്റ്റീവനേജ് സെന്‍റ് സേവ്യർ മിഷനിൽ പത്തുദിവസത്തെ അഖണ്ഡ ജപമാല സമാപനം
ബ്രിട്ടീഷ് എംപിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ലണ്ടന്‍: ബ്രിട്ടീഷ് എം.പി ഡേവിഡ് അമെസ് കുത്തേറ്റു മരിച്ചതിനു പിന്നാലെ രാജ്യത്ത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചു.
ജര്‍മനിയില്‍ ഹെവിഡ്യൂട്ടി ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തി.
ബര്‍ലിന്‍: ജര്‍മ്മനിയിലെ ഹാംബുര്‍ഗില്‍ ആദ്യമായി ഹെവി ഡ്യൂട്ടി ഡ്രോണ്‍ പൊതു വിക്ഷേപണം നടത്തി.