• Logo

Allied Publications

Australia & Oceania
സീറോ മലബാർ കൾച്ചറൽ സെന്‍റർ നിർമാണത്തിന് ഫണ്ട് അനുവദിച്ചു
Share
മെൽബണ്‍: സീറോ മലബാർ കൾച്ചറൽ സെന്‍ററിനായി മെൽബണ്‍ കത്തീഡ്രൽ ഇടവകക്ക് വിക്ടോറിയൻ സംസ്ഥാന സർക്കാരിന്‍റെ മൾട്ടി കൾച്ചറൽ അഫയേഴ്സ് വിഭാഗം മൾട്ടികൾച്ചറൽ കമ്യൂണിറ്റി ഇൻഫ്രാസ്ട്രക്ച്ചർ ഇക്കണോമിക് സ്റ്റിമുലസ് ഫണ്ടായ അഞ്ചു ലക്ഷം ഓസ്ട്രേലിയൻ ഡോളർ അനുവദിച്ചു. ഇതിന്‍റെ പ്രഖ്യാപനം മൾട്ടി കൾച്ചറൽ, സ്പോട്സ് ആൻഡ് യൂത്ത് അഫയേഴ്സ് മിനിസ്റ്റർ റോസ് സ്പെൻസ് എംപി നിർവഹിച്ചു.

കോവിഡിന്‍റെ സാഹചര്യത്തിൽ ഓണ്‍ലൈനായി നടത്തിയ ചടങ്ങിൽ മെൽബണ്‍ സീറോ മലബാർ രൂപതാധ്യക്ഷൻ ബിഷപ് ബോസ്കോ പുത്തൂർ സ്വാഗതം ആശംസിച്ചു. സീറോ മലബാർ കൾച്ചറൽ സെന്‍ററിന്‍റെ ലോഗോയുടെ പ്രകാശനം തോമസ് ടൗണിൽ നിന്നുള്ള പാർലമെന്‍റ് അംഗം ബ്രോണ്‍വിൻ ഹാഫ്പെന്നി എംപി നിർവഹിച്ചു. വിക്ടോറിയൻ സർക്കാർ യൂത്ത് ഡിപ്പാർട്ട്മെന്‍റിന്‍റെ സഹകരണത്തോടെ കത്തീഡ്രൽ ഇടവകയിലെ എസ്എംവൈഎം. യുവജനങ്ങൾ നിർമിച്ച കോവിഡ് മാർഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള ലഘുവീഡി‍യോ ഹനം സിറ്റി കൗണ്‍സിൽ മേയർ ജോസഫ് ഹവീൽ ജനങ്ങൾക്കായി സമർപ്പിച്ചു. കത്തീഡ്രലിന്‍റെയും കൾച്ചറൽ സെന്‍ററിന്‍റെയും നിർമാണ പുരോഗതികൾ ലുമെയിൻ കണ്‍സ്ട്രക്ഷൻസ് ഡയറക്ടർ റോബ് മാറോസിക് വിശദീകരിച്ചു.വിശിഷ്ടാതിഥികൾക്കുള്ള ഉപഹാരങ്ങൾ കത്തീഡ്രൽ വികാരി ഫാ. വർഗീസ് വാവോലിൽ, കത്തീഡ്രൽ നിർമാണ കമ്മിറ്റി കണ്‍വീനർ ഷിജി തോമസ്, കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കോ എന്നിവർ ചേർന്ന് കൈമാറി. ഫിനാൻസ് കമ്മിറ്റി കണ്‍വീനർ ഡോ. ജോണ്‍സണ്‍ ജോർജ് ചടങ്ങിൽ നന്ദി പറഞ്ഞു. രൂപത വികാരി ജനറാൾ മോണ്‍ ഫ്രാൻസിസ് കോലഞ്ചേരി, ബിൽഡിംഗ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങൾ, പാരീഷ് കൗണ്‍സിൽ പ്രതിനിധികൾ, യുവജനവിഭാഗം പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ

മെൽബൺ സെന്‍റ് മേരിസ് ഇടവക ദശാബ്‌ദി ആഘോഷം: സ്വാഗതസംഘം രൂപികരിച്ചു.
മെൽബൺ: മെൽബൺ സെന്‍റ് മേരിസ് കത്തോലിക്കാ ഇടവകയുടെ പത്താമത് വാർഷികം പ്രമാണിച്ചു, ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കായി സ്വാഗതസംഘം രൂപികരിച്ചു.
ഓ​സ്ട്രേ​ലി​യയി​ൽ അ​ഭി​ന​യ ക​ഴി​വ് തെ​ളി​യി​ച്ച് എ​മി​ൽ ജ​യ​ൻ.
മെ​ൽ​ബ​ണ്‍: അ​ഭി​ന​യ​ത്തി​ലും പ​ര​സ്യ​ക​ല​യാ​ലും ക​ഴി​വു തെ​ളി​യി​ച്ച് ഓ​സ്ടേ​ലി​യാ​യി​ലെ മെ​ൽ​ബ​ണി​ൽ ഒ​രു മ​ല​യാ​ളി.
പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉ​ദ്ഘാ​ട​ന​വും പ്രൗ​ഢോ​ജ്വ​ല​മാ​യി.
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ കാ​ത്ത​ലി​ക് ഇ​ട​വ​ക​യി​ൽ പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞിയു​ടെ തി​രു​നാ​ളും പ​ത്താം വാ​ർ​ഷി​ക ഉദ്ഘാ​ട​
സെ​ന്‍റ് ജോ​ർ​ജ് ക​മ്മ്യൂ​ണി​റ്റി സെ​ന്‍റ​ർ മെ​ൽ​ബ​ണ്‍ കൂ​ദാ​ശ​യും ഉ​ദ്ഘാ​ട​ന​വും.
മെ​ൽ​ബ​ണ്‍: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി ഇ​ട​വ​ക ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ല അ​ഭി​ലാ​ഷ​മാ​യി​രു​ന്ന സെ​ൻ​റ്റ് ജോ​ർ
മെ​ൽ​ബ​ണ്‍ സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ വി​ശു​ദ്ധ തൈ​ലം കൂ​ദാ​ശ ന​ട​ന്നു.
മെ​ൽ​ബ​ണ്‍: പ​രി​ശു​ദ്ധ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യു​ടെ അ​നു​ഗ്ര​ഹ ക​ൽ​പ​ന​യി​ലൂ​ടെ, ഓ​സ്ട്രേ​ലി​യ ന്യൂ​സി​ലാ​ൻ​ഡ് ഇ​ട​വ​ക​ക​ളു​ടെ പാ​ട്രി​യാ​ർ​ക്ക​ൽ വ