• Logo

Allied Publications

Americas
ഇന്ത്യ കാനഡ വിമാന സര്‍വീസിന് സെപ്റ്റംബര്‍ 21 വരെ നിരോധനം
Share
ഒട്ടാവ: ഇന്ത്യയില്‍ നിന്നും കാനഡയിലേക്കുള്ള നേരിട്ടുള്ള വിമാന സര്‍വീസിന് സെപ്റ്റംബര്‍ 21 വരെ നിരോധനം ഏർപ്പെടുത്തിയതായി കനേഡിയന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. കൊമേഴ്സ്യല്‍ , സ്വകാര്യ വിമാന സര്‍വീസുകള്‍ക്കും പുതിയ ഉത്തരവ് ബാധകമാണ് . കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം .

പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ നിര്‍ദ്ദേശപ്രകാരമാണ് ഏപ്രില്‍ 22 മുതല്‍ ആരംഭിച്ച നിരോധനം തുടരുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ഏപ്രില്‍ 22 ന് പലതവണ ദീര്‍ഘിപ്പിച്ച നിരോധനം ഓഗസ്റ്റ് 21 ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ് .

അതേസമയം കാനഡ തങ്ങളുടെ യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് തയാറാക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചു . അടുത്ത മാസം തന്നെ വിദേശത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കാനഡ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു .

വാക്‌സിനേറ്റ് ചെയ്യുന്നതില്‍ കാനഡ ലോകത്തിലെ ഏത് രാജ്യത്തെക്കാളും മുന്നിലാണ് . ജൂലൈ 31 വരെയുള്ള കണക്കുകള്‍ അനുസരിച്ച് കാനഡയിലെ 12 വയസിനു മുകളിലുള്ള 81 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി കഴിഞ്ഞു . അതില്‍ 68 ശതമാനം പേര്‍ക്കും രണ്ടു ഡോസും നല്‍കിയിട്ടുണ്ട് .

കാനഡയില്‍ കോവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ അധികൃതര്‍ ഓഗസ്റ്റ് 12 നു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .

റിപ്പോർട്ട്: പി.പി. ചെറിയാൻ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.