• Logo

Allied Publications

Middle East & Gulf
സൗദി മലയാളിക്കായി മലയാളം മിഷൻ മത്സരങ്ങൾ
Share
റിയാദ് : മലയാളം മിഷൻ സൗദി അറേബ്യാ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനം, ഓണം എന്നിവയോടനുബന്ധിച്ച് മത്സരങ്ങൾ നടത്തുന്നു. മലയാളം മിഷൻ വിദ്യാർഥികളെ കൂടാതെ സൗദിയിലെ എല്ലാ പ്രവാസി മലയാളികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം എന്നതാണ് മത്സരങ്ങളുടെ സവിശേഷത.

ഓണം വിഷയമാക്കി ചിത്രരചനാ മത്സരവും ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികൾ, സംഭവങ്ങൾ എന്നിവ ആസ്‌പദമാക്കി പ്രച്ഛന്നവേഷമത്സരവുമാണ് കുട്ടികൾക്കായി നടത്തുക. നിലവിൽ സൗദിയിൽ കുടുംബമായി താമസിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി വിഭാവനം ചെയ്തതാണ് ഫാമിലി ക്വിസ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രമാണ് ഫാമിലി ക്വിസിന്‍റെ വിഷയം.

ചിത്രരചന, പ്രച്ഛന്നവേഷമത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ രണ്ട് വിഭാഗങ്ങളിലായാണ് മത്സരിക്കുക. പത്ത് വയസുവരെയുള്ള കുട്ടികൾ ജൂണിയർ വിഭാഗത്തിലും 11 മുതൽ 17 വയസുവരെയുള്ള കുട്ടികൾ സീനിയർ വിഭാഗത്തിലുമായിരിക്കും. സൃഷ്ടികൾ ഓഗസ്റ്റ് 20 നോ അതിനു മുന്പോ മലയാളം മിഷൻ പ്രവർത്തകർ നൽകുന്ന ഓൺലൈൻ ഫോമിൽ സമർപ്പിക്കണം.

വെർച്വൽ സംവിധാനമുപയോഗിച്ച് നടത്തുന്ന ഫാമിലി ക്വിസിൽ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ഒരു കുടുംബം ഒരു ടീമായാണ് പരിഗണിക്കുക. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20 ആണ്. 27 , 28 തീയതികളിൽ ഫാമിലി ക്വിസിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ ചിത്രരചനാ, പ്രച്ഛന്നവേഷമത്സരങ്ങളുടെയും ഫലം പ്രഖ്യാപിക്കും. വിജയികൾക്ക് മലയാളം മിഷൻ സൗദി ചാപ്റ്റർ സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും സാക്ഷ്യപത്രം നൽകും.

വിശാദാംശങ്ങൾക്കും അപേക്ഷാ ഫോമിനും 0582503001, 0576481545, 0533175898 എന്നീ വാട്സാപ്പ് നമ്പറുകളിലോ mmissionksa@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.