• Logo

Allied Publications

Americas
പിഎംഎഫ് "സ്പന്ദന രാഗം' ഓഗസ്റ്റ് 14 ന്
Share
ഡാളസ് : പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്ക റീജണിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് 14 നു (ശനി) ന്യൂയോർക്ക് സമയം രാവിലെ 10 നും ടെക്സസ് സമയം 9നും ഇന്ത്യൻ സമയം രാത്രി 7.30നും സംഘടിപ്പിക്കുന്ന സ്പന്ദനരാഗം എന്ന സംഗീത പരിപാടി കേരള സംസ്ഥാന നിയമസഭാ സ്‌പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.

കേരളത്തിൽ വിവിധ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട നിർധനരായ വിദ്യാർത്ഥികൾക്ക് മെബൈൽ ഫോൺ/ ടാബ് വാങ്ങി നൽകുന്നതിനുള്ള ധനസമാഹരണത്തിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളായ മുൻനിര ഗായകർ അണിചേരുന്ന സംഗീത പരിപാടിയാണ് സ്പന്ദന രാഗം.

പി എം എഫ്‌ അമേരിക്ക റീജൺ കോഓർഡിനേറ്ററും , സാമൂഹ്യ സാംസ്കാരിക മാധ്യമപ്രവർത്തകനുമായ ഷാജി എസ്. രാമപുരത്തിന്‍റെ നേതൃത്വത്തിൽ പ്രോഗ്രാം കൺവീനർ , സെക്രട്ടറി ലാജീ തോമസ്, പ്രസിഡന്‍റ് പ്രഫ.ജോയ് പല്ലാട്ടുമഠം, ട്രഷറാർ ജി. മുണ്ടക്കൽ എന്നിവർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റിയാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടകീഴിൽ അണിനിരത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ ഓരോ രാജ്യത്തുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവർ അഭിമുഖീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം തുടങ്ങിയ വിഷയങ്ങൾക്കു ഊന്നൽ നൽകിയും പ്രത്യേകിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുത്തുകൊണ്ടും അമേരിക്ക ആസ്ഥാനമായി 2013 ൽ ആരംഭിച്ച ഗ്ലോബൽ സംഘടനയാണ് പ്രവാസി മലയാളീ ഫെഡറേഷൻ.

പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്ക റീജൺ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കൽ കോളജിലും പരിസര പ്രദേശങ്ങളിലുള്ള നിരാലംബരായവർക്ക് ഭക്ഷണം നൽകുന്ന നവജീവൻ സെന്‍ററിന് നൽകികൊണ്ടാണ് ഈ വർഷത്തെ റീജണൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ശനിയാഴ്ച നടത്തപ്പെടുന്ന "സ്പന്ദനരാഗം" സൂമിലൂടെയും, യൂട്യൂബിലൂടെയും എല്ലാവർക്കും ആസ്വദിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചതായി കോഓർഡിനേറ്റർ ഷാജി രാമപുരം, സെക്രട്ടറി ലാജി തോമസ് എന്നിവർ അറിയിച്ചു. ഈ മഹത്തായ ലക്ഷ്യം നിറവേറ്റുന്നതിന് എല്ലാവരുടെയും സഹകരണം പി എം എഫ് സംഘാടക സമതി അഭ്യർഥിച്ചു.

Please Respond to "PMF" PO BOX568532. Dallas :75356

www.youtube.com/channel/UCeRilLxnuJni7oz6Y6izBrg

റിപ്പോർട്ട്: പി.പി. ചെറിയാൻ

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​