• Logo

Allied Publications

Americas
പേരങ്ങാട്ട് ആഗോള കുടുംബ സംഗമം ഓഗസ്റ്റ് 15 ന്
Share
ഹൂസ്റ്റൺ: കേരളത്തിലെ പുരാതനവും പ്രശസ്തവുമായ കുടുംബങ്ങളിലൊന്നായ കോഴഞ്ചേരി പേരങ്ങാട്ട് മഹാ കുടുംബത്തിന്റെ ആഗോള സംഗമം ഓഗസ്റ്റ് 15ന് (ഞായർ) 'സൂം' പ്ലാറ്റ്‌ഫോമിൽ വൈകുന്നേരം 6.30 മുതൽ (ഇന്ത്യൻ സമയം) (അമേരിക്ക ഞായറാഴ്ച രാവിലെ സെൻട്രൽ സമയം 8 ന് 'സൂം' പ്ലാറ്റഫോമിൽ കൂടി നടത്തപ്പെടും.

സമ്മേളനത്തിൽ മലങ്കര മാർത്തോമ സഭയിലെ സഫഗ്രൻ മെത്രാപോലീത്താ ഡോ. യുയാക്കീം മാർ കുറിലോസ് മുഖ്യാതിഥിയായി സംബന്ധിച്ച്‌ മുഖ്യ പ്രഭാക്ഷണം നൽകും. ഫാ. തോമസ് കല്ലുകളം അനുഗ്രഹ പ്രഭാഷണം നടത്തും.

പേരങ്ങാട്ട് മഹാ കുടുംബത്തിൽ ഏഴ് ശാഖകകളാണുള്ളത്. മുളമൂട്ടിൽ, മലയിൽ, മേമുറിയിൽ, തേയിലപ്പുറത്ത്, പേരങ്ങാട്ട്, ചേകോട്ട്, കല്ലുകളം എന്നീ 7 ശാഖകളും നിരവധി ഉപശാഖകളുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചിതറി പാർക്കുന്നു.

കുടുംബാംഗങ്ങൾ തമ്മിൽ കാണുന്നതിനും ബന്ധങ്ങൾ പുതുക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ നടത്തിവന്ന കുടുംബ യോഗങ്ങൾ വളരെ സഹായകമായിരുന്നു. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നേരിൽ കാണുന്നതിനോ, കുടുംബ യോഗങ്ങൾ ചേരുന്നതിനോ സാധ്യമാകാത്ത അവസരത്തിൽ സോഷ്യൽ മിഡിയാ പ്ലാറ്റുഫോം പ്രയോജനപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് പേരങ്ങാട്ടു മഹാകുടുംബത്തിലെ കുടുംബാംഗങ്ങൾക്ക് ഒത്തു ചേരുന്നതിന് സാധിക്കുന്നുവെന്നത് പുതു പ്രതീക്ഷകൾ നൽകുന്നുവെന്ന് ഗ്ലോബൽ മീറ്റ് ഭാരവാഹികൾ പറഞ്ഞു. വ്യത്യസ്തയാർന്ന നിരവധി പരിപാടികൾ ആഗോള സംഗമത്തിന് കൂടുതൽ മികവ് നൽകും.

പേരങ്ങാട്ട് മഹാകുടുംബയോഗത്തിന്‍റെ ആഗോള സംഗമത്തിന്‍റെ വിജയത്തിനായി വിക്ടർ ടി. തോമസ്(പ്രസിഡന്‍റ്), സി. റ്റി. ജോൺ (സെക്രട്ടറി), ഡോ. മാത്യു പി. ജോൺ
(ട്രഷറർ), പി. ജെ. എബ്രഹാം(പ്രോഗ്രാം കൺവീനർ), മാത്യു വർഗീസ്(പ്രോഗ്രാം കോർ ഡിനേറ്റർ ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു

സൂം മീറ്റിംഗ് ഐഡി 859 4805 5909
പാസ്കോഡ് 2021.

വിവരങ്ങൾക്ക്: പി.ജെ.ഏബ്രഹാം (കൺവീനർ 9961632776 (ഇന്ത്യ), മാത്യു വർഗീസ് (ജയ്മോൻ കോർഡിനേറ്റർ) 9930366756 (ഇന്ത്യ)

റിപ്പോർട്ട് : ജീമോൻ റാന്നി

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ
നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്
മു​ഹ​മ്മ​ദ് സീ​നാ​ന് ​ഡാ​ളസിൽ​ സം​യു​ക്ത സ്വീ​ക​ര​ണം നൽകി.
ഡാ​ള​സ്: ലോ​ക സ​ഞ്ചാ​രി മു​ഹ​മ്മ​ദ് സീ​നാ​ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഡാ​ള​സ് പ്രൊ​വി​ൻ​സ് , മ​സാ​ല ട്വി​സ്റ്റ് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് യൂ​ത്ത
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.