• Logo

Allied Publications

Middle East & Gulf
75ാ മത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ എംബസി
Share
കുവൈറ്റ് സിറ്റി : ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്ത്യന്‍ എംബസി. ആഘോഷങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന ബസുകളുടെ ഫ്ലാഗ് ഓഫ് ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് നിര്‍വഹിച്ചു.

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് എംബസി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കുവൈറ്റിലെ പ്രമുഖ ബിസിസുകാരും സന്നിഹിതരായിരുന്നു. കുവൈറ്റിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി സഹകരിച്ചാണ് വ്യത്യസ്തമായ ആശംസാ പരിപാടി ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യകുവൈറ്റ് നയതന്ത്ര ബന്ധത്തിന്‍റെ അറുപതാം വാര്‍ഷികവും രാജ്യത്തിന്‍റെ 75ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മുന്നാഴ്ച നീണ്ടു നില്‍ക്കുന്ന ബസ്‌ കാമ്പയിന്‍ കുവൈറ്റിലെ ജനതക്ക് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് അഭിപ്രായപ്പെട്ടു.

ഇന്ത്യയുമായി കുവൈറ്റിനുള്ള ബന്ധം ആഴമേറിയതെന്നും ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലുള്ള സഹകരണവും മികച്ച രീതിയില്‍ മുന്നോട്ട് പോവുകയാണെന്നും സിബി ജോർജ് പറഞ്ഞു. 'ആസാദി ക അമൃത് മഹോത്സവ്' എന്ന ശീര്‍ഷകത്തില്‍ സന്ദര്‍ശകര്‍ക്കായി ഫോട്ടോ ബൂത്തും സംഘടിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത