• Logo

Allied Publications

Middle East & Gulf
പ്രവാസി പ്രക്ഷോഭം ഓഗസ്റ്റ് 13 ന്
Share
മനാമ: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ പ്രവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, പ്രവാസി പുനരധിവാസത്തിന് സ്പെഷൽ പാക്കേജ് നടപ്പിലാക്കുക, തൊഴിൽ നഷ്ടപ്പെട്ടവർക്കായി പ്രത്യേക പുനരധിവാസ പദ്ധതി ആവിഷ്‌കരിക്കുക, വിദേശങ്ങളിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കായി പ്രത്യേക ധനസഹായ പാക്കേജ് നടപ്പിലാക്കുക, വിദേശങ്ങളിൽ ജോലി നഷ്ടപ്പെട്ട് ദൈനംദിന യാത്രാ ചെലവുകൾക്ക് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് എംബസികൾക്ക് കീഴിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്തുക, വിദേശങ്ങളിലേക്കുള്ള യാത്രാ പ്രശ്ന പരിഹാരത്തിന് നയതന്ത്ര ഇടപെടൽ നടത്തുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി പ്രവാസി വെൽഫെയർ ഫോറം സംഘടിപ്പിക്കുന്ന പ്രവാസി പ്രക്ഷോഭം ഓഗസ്റ്റ് 13 നു (വെള്ളി) വൈകുന്നേരം 4.30 ന് വെർച്വൽ പ്ലാറ്റ്ഫോമിൽ നടക്കും.

കേരളത്തിലും വിദേശങ്ങളിലുമായി 10 സമരവേദികളിൽ നടക്കുന്ന പ്രവാസി പ്രക്ഷോഭം യൂട്യൂബ് ലൈവ് വഴി പ്രക്ഷേപണം ചെയ്യും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്ന പ്രവാസി പ്രക്ഷോഭത്തിൽ പ്രവാസി സംഘടനാ നേതാക്കളും ആക്ടിവിസ്റ്റുകളും പങ്കെടുക്കും.

നാടിന്‍റെ നട്ടെല്ലായ പ്രവാസികളുടെ അവകാശ പോരാട്ടത്തിൽ മുഴുവൻ പ്രവാസികളും പങ്കാളികളാകാൻ സോഷ്യൽ വെൽഫെയർ അസസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് അഭ്യർഥിച്ചു.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.