• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും
Share
അ​ബു​ദാ​ബി : അ​ജ​ഗ​ണ പ​രി​പാ​ല​ന ശു​ശ്രൂ​ഷ​യു​ടെ അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ അ​ബു​ദാ​ബി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഓ​ഗ​സ്റ്റ് 13 വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ഇ​ട​വ​ക​യി​ലും ഓ​ണ്‍​ലൈ​നി​ലു​മാ​യി ന​ട​ക്കും. മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കും. റാ​ന്നി നി​ല​ക്ക​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ തോ​മ​സ് മാ​ർ തീ​മൊ​ഥെ​യൊ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യു​എ​ഇ സ​ഹി​ഷ്ണ​ത കാ​ര്യ മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക്ക് അ​ൽ ന​ഹ്യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പ​ത്മ​ശ്രീ എം.​എ. യൂ​സ​ഫ് അ​ലി , ജെം​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പ​ത്മ​ശ്രീ സ​ണ്ണി വ​ർ​ക്കി, ഇ​ട​വ​ക മു​ൻ വി​കാ​രി റ​വ. പി.​ടി. തോ​മ​സ്, റ​വ. റോ​ജി മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കും.

സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​യോ​ര മേ​ഖ​ല​യാ​യ കോ​ന്നി​യി​ൽ പു​തു​താ​യി സ്ഥാ​പി​ത​മാ​യ മെ​ഡി​ക്ക​ൽ കോ​ളേ​ജി​നോ​ട​നു​ബ​ന്ധി​ച്ചു ഒ​രു ഹോ​സ്പി​റ്റ​ൽ ഗൈ​ഡ​ൻ​സ് സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​തി​നു തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

പ​ഠി​ക്കാ​ൻ സ​മ​ർ​ത്ഥ​രാ​യ നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്, സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് ഭ​വ​ന​നി​ർ​മാ​ണം , പ്ര​വാ​സി​ക​ളാ​യ ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്ക് വി​വി​ധ സ​ഹാ​യ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സു​വി​ശേ​ഷ യോ​ഗ​ങ്ങ​ൾ, ഗാ​ന​സ​ന്ധ്യ , ഓ​ർ​മ്മ​ക​ളു​ടെ പൂ​ക്ക​ളം, ഇ​ട​വ​ക​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും. ജൂ​ബി​ലി സു​വ​നീ​റും പു​റ​ത്തി​റ​ക്കും.

റ​വ . ജി​ജു ജോ​സ​ഫ് (വി​കാ​രി), റ​വ. അ​ജി​ത് ഈ​പ്പ​ൻ തോ​മ​സ് (സ​ഹ​വി​കാ​രി), സ​ജി തോ​മ​സ് ( ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ), ടി.​എം. മാ​ത്യു ( സെ​ക്ര​ട്ട​റി), നോ​ബി​ൾ സാം ​സൈ​മ​ണ്‍ (പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ), ബി​ജു മാ​ത്യു, റി​നോ​ഷ് മാ​ത്യു വ​ർ​ഗീ​സ് ( ട്ര​സ്റ്റി​മാ​ർ), സാ​മു​വേ​ൽ സ​ഖ​റി​യ, റെ​ജി ബേ​ബി (ആ​ത്മാ​യ ശു​ശ്രൂ​ഷ​ക​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന അ​ന്പ​തം​ഗ പ്ര​വ​ർ​ത്ത​ക സ​മി​തി​യാ​ണ് ജൂ​ബി​ലി പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

എ​ണ്ണ ഖ​ന​ന​ത്തി​ന്‍റെ ആ​ദ്യ നാ​ളു​ക​ളി​ൽ അ​ബു​ദാ​ബി​യി​ൽ എ​ത്തി​യ പ്ര​വാ​സി വി​ശ്വാ​സ സ​മൂ​ഹം 1971 ജ​നു​വ​രി 12 ന് ​ഒ​രു പ്രാ​ർ​ഥ​നാ കൂ​ട്ട​മാ​യി ഒ​ത്തു ചേ​ർ​ന്ന് ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക രൂ​പീ​കൃ​ത​മാ​യ​ത്.

ആ​ദ്യ കാ​ല​ങ്ങ​ളി​ൽ കോ​ർ​ണി​ഷി​ൽ ക്രൈ​സ്ത​വ​ർ​ക്ക് പൊ​തു​വാ​യി ന​ൽ​കി​യ ആ​രാ​ധ​നാ കേ​ന്ദ്ര​മാ​യ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ആം​ഗ്ലി​ക്ക​ൻ ഇ​ട​വ​ക​യി​ലാ​യി​രു​ന്നു ആ​രാ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. 1984 മു​ത​ൽ മു​ഷ്രി​ഫി​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സെ​ന്‍റ​റി​ൽ ആ​രാ​ധ​ന ന​ട​ത്തി​യി​രു​ന്ന ഇ​ട​വ​ക​യ്ക്ക് 2004 മാ​ർ​ച്ച് 28 നാ​ണ് മു​സ​ഫ​യി​ൽ സ്വ​ന്തം ദൈ​വാ​ല​യം നി​ർ​മി​ക്കു​വാ​ൻ സ്ഥ​ലം അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്. 2006 മാ​ർ​ച്ച് 30ന് ​പു​തി​യ ദൈ​വാ​ല​യം കൂ​ദാ​ശ ചെ​യ്തു. 1500 കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 6000 അം​ഗ​ങ്ങ​ൾ ഉ​ള്ള അ​ബു​ദാ​ബി ഇ​ട​വ​ക ആ​ഗോ​ള മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ​യി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​ളി​ൽ ഒ​ന്നാ​ണ്.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി​യെ മോ​ചി​പ്പി​ച്ചു.
നെ​ടു​മ്പാ​ശേ​രി: ഒ​മാ​നു സ​മീ​പം ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ​നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി മ