• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ൾ
Share
ഹൂ​സ്റ്റ​ണ്‍: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പ​തി​ന​ഞ്ചു​നോ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പു​പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളും ഓ​ഗ​സ്റ്റ് 14, 15 തീ​യ​തി​ക​ളി​ൽ ഭ​ക്ത്യാ​ദ​ര​പൂ​ർ​വ്വം കൊ​ണ്ടാ​ടു​ന്നു.

ഓ​ഗ​സ്റ്റ് എ​ട്ടി​ന് ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് തോ​മ​സ് കൊ​ടി​യേ​റ്റി​യ​തോ​ടു കൂ​ടി പെ​രു​ന്നാ​ളു​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ഓ​ഗ​സ്റ്റ് 14 ശ​നി​യാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​ര​വും വ​ച​ന​ശു​ശ്രൂ​ഷ​യും, റാ​സ​യും, നേ​ർ​ച്ച​യും ന​ട​ക്കും. സാ​ന​ന്‍റോ​ണി​യോ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സു​നോ​ജ് ഉ​മ്മ​ൻ,ഫാ.​ജോ​ണ്‍ മാ​ത്യു (ഡാ​ള​സ്), ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​ക്രി​സ്റ്റ​ഫ​ർ മാ​ത്യു, ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍​പു​ഞ്ച​ക്കോ​ണം എ​ന്നി​വ​ർ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് പ്ര​ധാ​ന കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പ്ര​ഭാ​ത ന​മ​സ്കാ​ര​വും, വി​ശു​ദ്ധ കു​ർ​ബാ​ന​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലു​ള്ള പ്ര​ത്യേ​ക മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും, തു​ട​ർ​ന്ന് റാ​സ​യും നേ​ർ​ച്ച​വി​ള​ന്പും ന​ട​ക്കും.

പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യം തേ​ടു​വാ​നും, പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​കൊ​ണ്ട് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നും ഏ​വ​രെ​യും സ്നേ​ഹ​ത്തോ​ടെ ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം, ഇ​ട​വ​ക ട്ര​സ്റ്റി റി​ജോ​ഷ് ജോ​ണ്‍, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഷാ​ജി​പു​ളി​മൂ​ട്ടി​ൽ,പെ​രു​ന്നാ​ൾ ക​ണ്‍​വീ​ന​ർ ഇ.​കെ. വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം +1 (770 ) 3109050
റി​ജോ​ഷ് ജോ​ണ്‍ (ട്ര​സ്റ്റീ) +1 (832) 6003415
ഷാ​ജി പു​ളി​മൂ​ട്ടി​ൽ (സെ​ക്ര​ട്ട​റി) +1 (832) 7755366
ഇ.​കെ വ​ർ​ഗീ​സ് (ക​ണ്‍​വീ​ന​ർ) +1 (281) 4687081

റി​പ്പോ​ർ​ട്ട്: ഫാ.​ജോ​ണ്‍​സ​ണ്‍​പു​ഞ്ച​ക്കോ​ണം

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​