• Logo

Allied Publications

Middle East & Gulf
ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​കാ​ഴ്ച ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​മു​സ്ത​ഫ റെ​ഡ​യു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ങ്ങി​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​കു​റു​പ്പി​ൽ അ​റി​യി​ച്ചു.

ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​വി​ധ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ വാ​ക്സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​ങ്ങ​ളും സാ​ധു​വാ​യ താ​മ​സ​രേ​ഖ​യു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ തി​രി​ച്ച് വ​ര​വും ഇ​ന്ത്യ​യി​ൽ നി​ന്നും നേ​രി​ട്ടു​ള്ള യാ​ത്ര​ക്കാ​രു​ടെ വ​ര​വും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ റി​ക്രൂ​ട്ട്മെ​ൻ​റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്ത​താ​യി എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ ന​ഴ്സു​മാ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​മാ​യി കു​വൈ​റ്റി​ലേ​ക്ക് നേ​രി​ട്ടു​ള്ള പ്ര​വേ​ശ​നം ഉ​ട​ൻ അ​നു​വ​ദി​ക്കും. വി​ദേ​ശ​ത്ത് നി​ന്നും വാ​ക്സി​ൻ സ്വീ​ക​രി​ച്ച പ്ര​വാ​സി​ക​ളു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തി​യ​താ​യും വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു​ആ​ർ കോ​ഡ് സ്കാ​നിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ ത​ത്സ​മ​യം പ​രി​ഹ​രി​ക്കു​മെ​ന്നും ഡോ. ​മു​സ്ത​ഫ റെ​ഡ അ​റി​യി​ച്ചു. വാ​ക്സി​നേ​ഷ​ൻ ഇ​ള​വ് ന​ൽ​കി​യ​വ​രി​ൽ 18 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളും ഗ​ർ​ഭി​ണി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു​വെ​ന്നും ഡോ. ​റെ​ധ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ക്കാ​രു​ടെ നേ​രി​ട്ടു​ള്ള പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വ്യ​ക്ത​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വാ​ക്സി​നേ​ഷ​ൻ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ൽ വാ​ക്സി​നേ​ഷ​ൻ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി​ക​ളും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യ​താ​യി എം​ബ​സി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.