• Logo

Allied Publications

Americas
ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ്സി​നു ന​ട​ൻ നെ​പ്പോ​ളി​യ​ന്‍റെ ഓ​ണ​സ​മ്മാ​നം
Share
ന്യൂ​യോ​ർ​ക്ക്: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും, മ​ല​യാ​ളം തെ​ലു​ങ്ക്​ത​മി​ഴ് ച​ല​ച്ച​ത്ര​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നു​മാ​യ പ്ര​ശ​സ്ത ന​ട​ൻ നെ​പ്പോ​ളി​യ​ൻ ദു​രൈ​സാ​മി ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ന്‍റി​ന് ര​ണ്ടാ​യി​രം ഡോ​ള​ർ സം​ഭാ​വ​ന ന​ൽ​കി. ഫോ​മ​യു​ടെ സൗ​ത്ത് ഈ​സ്റ്റ് മേ​ഖ​ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ​യാ​ണ് അ​ദ്ദേ​ഹം സം​ഭാ​വ​ന ന​ൽ​കി​യ​ത്. സം​ഭാ​വ​ന ന​ൽ​കി​യ തു​ക ശാ​ലോം കാ​രു​ണ്യ ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ളാ​യ 225 വ​യോ​ധി​ക​ർ​ക്കും, ആ​യി​ര​ത്തി അ​റു​ന്നൂ​റോ​ളം വ​രു​ന്ന പ​ത്ത​നാ​പു​ര​ത്തെ ഗാ​ന്ധി​ഭ​വ​നി​ലെ അ​നാ​ഥ​രും അ​ഗ​തി​ക​ളു​മാ​യ അ​ന്തേ​വാ​സി​ക​ൾ​ക്കു ഓ​ണ​ക്കോ​ടി ന​ൽ​കു​ന്ന​തി​ന് തു​ക വി​നി​യോ​ഗി​ക്കും. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് വി​റ്റ​ഴി​ക്കാ​നാ​വാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന കൈ​ത്ത​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ ഫോ​മാ ഏ​റ്റു​വാ​ങ്ങി​യാ​ണ് ഗാ​ന്ധി​ഭ​വ​നി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഓ​ണ​ക്കോ​ടി​യാ​യി ന​ൽ​കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലും സ​മ്മേ​ള​ന​ത്തി​ലും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ( KAN), ഗ്രേ​റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​റ്റ്ലാ​ന്‍റ (GAMA ), അ​റ്റ്ലാ​ന്‍റ മെ​ട്രോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(AMMA ), അ​ഗ​സ്റ്റ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ( AMA ), മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ക​രോ​ലി​ന (MASC ),, എ​ന്നീ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

സ​മ്മേ​ള​ന​ത്തി​ൽ ഫോ​മാ പ്ര​സി​ഡ​ന്‍റ് അ​നി​യ​ൻ ജോ​ർ​ജ് പ്ര​ശ​സ്ത സി​നി​മാ താ​രം നെ​പ്പോ​ളി​യ​നി​ൽ നി​ന്ന് ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. ആ​ർ​വി​പി, ബി​ജു ജോ​സ​ഫ്, ദേ​ശീ​യ സ​മി​തി അം​ഗം പ്ര​കാ​ശ് ജോ​സ​ഫ്, ജെ​യിം​സ് ക​ല്ല​റ​ക്കാ​നി​ൽ, ഫോ​മാ വ​നി​താ വി​ഭാ​ഗം പ്ര​തി​നി​ധി ഷൈ​നി അ​ബൂ​ബ​ക്ക​ർ, ദേ​ശീ​യ യു​വ​ജ​ന വി​ഭാ​ഗം പ്ര​തി​നി​ധി മ​സൂ​ദ് അ​ൽ അ​ൻ​സാ​ർ, നാ​ഷ​ണ​ൽ അ​ഡ്വൈ​സ​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ബ​ബ്ലൂ ചാ​ക്കോ, ഫോ​മാ ലൈ​ഫ് ചെ​യ​ർ​മാ​ൻ സാം ​ആ​ന്േ‍​റാ, ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ന്‍റ്സ് റീ​ജി​യ​ണ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് ഈ​പ്പ​ൻ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ ( KAN) പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ വ​ട്ട​ക്കാ​ട്ടി​ൽ, ഗ്രേ​റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​റ്റ്ലാ​ന്‍റ (GAMA , പ്ര​സി​ഡ​ന്‍റ് തോ​മ​സ് കെ.​ഈ​പ്പ​ൻ, അ​റ്റ്ലാ​ന്‍റ മെ​ട്രോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, (AMMA ) പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ച​ക്കോ​നാ​ൽ, ക​ൾ​ച്ച​റ​ൽ ക​മ്മ​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ ബി​ജു തു​രു​ത്തു​മാ​ലി​ൽ, ഫോ​മാ പൊ​ളി​റ്റി​ക്ക്​ൽ ഫോ​റം സെ​ക്ര​ട്ട​റി ഷി​ബു പി​ള്ള, ബി​സി​ന​സ് ഫോ​റം സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണ്‍ ചെ​യ​ർ​മാ​ൻ ഡോ​ക്ട​ർ. ബി​ജോ​യ് ജോ​ണ്‍ എ​ന്നി​വ​ർ ഫോ​മ​യു​ടെ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​ക​യും ആ​ശം​സ​ക​ള​ർ​പ്പി​ക്കു​ക​യൂം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.