• Logo

Allied Publications

Americas
മാഗ് ഓണാഘോഷം ഓഗസ്റ്റ് 14 നു ശനിയാഴ്ച ഒരുക്കങ്ങൾ പൂർത്തിയായി
Share
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിൽ ഒന്നായ മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണിന്‍റെ (മാഗിന്‍റെ) ആഭിമുഖ്യത്തിലുള്ള ഓണാഘോഷത്തിന്റെ ക്രമീകരണങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ് 14 നു ശനിയാഴ്‌ച സ്റ്റാഫോർഡിൽ വിശാലമായ സെന്‍റ് ജോസഫ് ഹാളിലാണ് (303 Present st Missouri city TX 77459) ആഘോഷങ്ങൾ നടത്തപ്പെടുന്നത്. രാവിലെ 10.30 നു പരിപാടികൾ ആരംഭിക്കും. ചെണ്ടമേളം, പുലികളി, തിരുവാതിര, വടം വലി, നൃത്ത സംഗീത പരിപാടികൾ, മിമിക്രി തുടങ്ങി വിവിധ കലാപരിപാടികൾ ഓണത്തെ ശ്രദ്ധേയമാക്കും

ഈ വർഷത്തെ ഓണത്തിന് 1500 പേർക്കുള്ള ഓണ സദ്യയാണ് തയാറാകുന്നത്. കേരള തനിമയാർന്ന 24 വിഭവങ്ങളടങ്ങിയ ഓണ സദ്യ തനതായ കേരളീയ രീതിയിൽ വിളമ്പും. അടപ്രഥമൻ, സേമിയ പായസം, പരിപ്പ് പ്രഥമൻ തുടങ്ങിയ 3 പായസങ്ങൾ ഓണ സദ്യക്ക് മികവും രുചിയും പകരും.

പ്രവേശനം പാസ് മൂലം നിയന്ത്രിയ്ക്കും.വ്യക്തിഗത കൂപ്പണ് 15 ഡോളറും ഫാമിലിയ്ക്ക് 50 ഡോളറും ആയിരിക്കും. തികച്ചും വ്യത്യസ്തമായ അനുഭവങ്ങൾ പകർന്നു നൽകുന്ന ഒരു ഓനാഘോഷമായിരിക്കും ഈ വർഷത്തെ മാഗ് ഓണമെന്നു പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്ന പ്രോഗ്രാം കോർഡിനേറ്റർ റെനി കവലയിൽ പറഞ്ഞു. ആഘോഷത്തോടൊപ്പം ഒരു സ്പെഷ്യൽ 'സൂവനീറും' പ്രസിദ്ധീകരിക്കുന്നതിനുള്ള ക്രമീകരങ്ങളും നടന്നു വരുന്നു.

കൂടുതൽ വിവരങ്ങൾക്ക്: വിനോദ് വാസുദേവൻ ( പ്രസിഡന്‍റ്) 832 528 6581, ജോജി ജോസഫ് (സെക്രട്ടറി) 713 515 8432, മാത്യു കൂട്ടാലിൽ (ട്രഷറർ) 832 468 3322, റെനി കവലയിൽ (പ്രോഗ്രാം കോർഡിനേറ്റർ) 281 300 9777

ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ന​ർ​ത്ത​ന ഡാ​ൻ​സ് സ്കൂ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം ഞാ​യ​റാ​ഴ്ച.
ഡാ​ള​സ്: ന​ർ​ത്ത​ന ഡാ​ൻ​സ് ഡാ​ള​സ് അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്തോ​ത്സ​വം മെ​സ്‌​കി​റ്റ് ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ
മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്