• Logo

Allied Publications

Middle East & Gulf
സൗ​ദി ഇ​ന്ത്യ ബി​സി​ന​സ് നെ​റ്റ് വർ​ക്ക് ദ​മാം ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
റി​യാ​ദ്: മേ​ഖ​ല​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള വ്യാ​പാ​ര പ​ങ്കാ​ളി​ക​ളാ​യ സൗ​ദി അ​റേ​ബ്യ​യും ഇ​ന്ത്യ​യും ത​ങ്ങ​ളു​ടെ ബി​സി​ന​സ് പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് കാ​ണു​ന്ന​തെ​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ഔസാ​ഫ് സ​യ്യി​ദ് പ​റ​ഞ്ഞു.

ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ വ്യാ​പാ​ര പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി 2005 ൽ ​രൂ​പീ​കൃ​ത​മാ​യ സൗ​ദി ഇ​ന്ത്യ ബി​സി​ന​സ് നെ​റ്റ് വർ​ക്ക് (എ​സ്ഐ​ബി​എ​ൻ) ദ​മാം ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അം​ബാ​സ​ഡ​ർ. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം മൂ​ലം താ​റു​മാ​റാ​യ അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ഉൗ​ഷ്മ​ള​മാ​യി തി​രി​ച്ചു​വ​രു​ന്ന ഒ​രു സ​ന്ദ​ർ​ഭ​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ എ​ണ്ണ പ്ര​കൃ​തി​വാ​ത​ക രം​ഗ​ത്തും എ​ഞ്ചി​നീ​യ​റിം​ഗ് രം​ഗ​ത്തും മി​ക​ച്ചു നി​ൽ​ക്കു​ന്ന കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ഈ ​സം​ഘ​ട​ന​ക്ക് മി​ക​ച്ച സ്വീ​കാ​ര്യ​ത ല​ഭി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഇ​ന്ത്യ​യി​ലെ​യും സൗ​ദി​യി​ലെ​യും വ്യ​വ​സാ​യ പ്ര​മു​ഖ​ർ ദ​മാം കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള വ്യാ​പാ​ര സൗ​ഹൃ​ദം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ വ​ള​ര​ട്ടെ എ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​മു​ഖ സൗ​ദി വ്യ​വ​സാ​യി ഹ​സ​ൻ അ​ൽ ഖ​ഹ്താ​നി​യേ​യും ഉ​പാ​ധ്യ​ക്ഷ​നാ​യ ഇ​റാം ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും ഈ ​വ​ർ​ഷ​ത്തെ പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദി​നെ​യും അ​വ​രു​ടെ കീ​ഴി​ലു​ള്ള മ​റ്റ് സ​മി​തി ഭാ​ര​വാ​ഹി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ജി​ദ്ദ​യി​ലും റി​യാ​ദി​ലും ചാ​പ്റ്റ​റു​ക​ളു​ള്ള സൗ​ദി ഇ​ന്ത്യ ബി​സി​ന​സ് നെ​റ്റ്വ​ർ​ക്കി​ന്‍റെ മൂ​ന്നാ​മ​ത് ചാ​പ്റ്റ​റാ​ണ് ദ​മാ​മി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സം​ഘ​ട​ന​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ അ​ൽ ഖ​ഹ്താ​നി (സി​ഇ​ഒ, എ​ഡ​ബ്ള്യു​ജെ എ​ന​ർ​ജി), വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് (സി​ഇ​ഒ, ഇ​റാം ഗ്രൂ​പ്പ്), ജ​ന​റ​ൽ സെ​ക്ര​ട്ട​റി മീ​നാ​ക്ഷി സു​ന്ദ​രം (ക​ണ്‍​ട്രി മാ​നേ​ജ​ർ, എ​ൽ ആ​ൻ​ഡ് ടി ​ഹൈ​ഡ്രോ കാ​ർ​ബ​ണ്‍), ട്ര​ഷ​റ​ർ ന​വീ​ത് ഗ​നി (സി​ഇ​ഒ, അ​ൽ സ​യീ​ദ് ബി​ൽ​ഡേ​ഴ്സ്) എ​ന്നി​വ​രെ​യും നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യി വി​കാ​സ് ഹ​ന്ത (എം​ഡി, ഗ​ൾ​ഫ് ടെ​ക്), മ​ൻ​സൂ​ർ അ​ൽ ഷെ​രീ​ഫ് (ചെ​യ​ർ​മാ​ൻ, മ​ൻ​സൂ​ർ അ​ൽ ശ​രീ​ഫ് ക​ന്പ​നി), മു​ഹ​മ്മ​ദ് ജ​മാ​ൽ ഇ​ബ്രാ​ഹിം (ചെ​യ​ർ​മാ​ൻ, അ​ൽ ജ​സീ​റ ക​ന്പ​നി), സ​യ്യി​ദ് ജാ​വേ​ദ് (അ​ൽ സ​യീ​ദ് ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ്) എ​ന്നി​വ​രെ​യും ഇ​ന്ത്യ​ൻ എം​ബ​സി​ക്ക് വേ​ണ്ടി പ്ര​സ് സെ​ക്ര​ട്ട​റി ഹി​ഫ്സു​ൽ റ​ഹ്മാ​ൻ പ്ര​ഖ്യാ​പി​ച്ചു.

ഹ​സ്‌​സ​ൻ അ​ൽ ഖ​ഹ്താ​നി, ഡോ. ​സി​ദ്ദീ​ഖ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു സം​സാ​രി​ച്ചു. സി​യാ​ദ് അ​ൽ ഹു​ദൈ​ബ് (സൗ​ദി നി​ക്ഷേ​പ മ​ന്ത്രാ​ല​യം), അ​ഹ​മ്മ​ദ് അ​ൽ മ​ജ്ദൂ​യി (അ​ൽ മ​ജ്ദൂ​യി ഗ്രൂ​പ്പ്) തു​ട​ങ്ങി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ ദ​മാ​മി​ലെ മൂ​വ​ൻ​പി​ക്ക് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചാ​ർ​ട്ടേ​ർ​ഡ് ഫ്ലൈ​റ്റു​ക​ളൊ​രു​ക്കി സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ; വോ​ട്ട് ചെ​യ്യാ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
ത​ല​ശേ​രി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പ​റ​ന്നി​റ​ങ്ങി പ്ര​വാ​സി​ക​ൾ.
വെ​ള്ള​പ്പൊ​ക്കം: യു​എ​ഇ​യി​ൽ വാ​ഹ​ന ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്കും.
അ​ബു​ദാ​ബി: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ റി​ക്കാ​ർ​ഡ് മ​ഴ​യെ​ത്തു​ട​ർ​ന്ന് യു​എ​ഇ​യി​ലെ മോ​ട്ടോ​ർ, പ്രോ​പ്പ​ർ​ട്ടി ഇ​ൻ​ഷ്വ​റ​ൻ​സ് നി​ര​ക്കു​ക​ൾ വ​ർ​ധി​ച്ചേ​ക്
കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ മാ​പ്പ് ന​ൽ​കി​യി​ല്ല; സൗ​ദി​യി​ൽ പ്ര​വാ​സി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.
റി​യാ​ദ്: സൗ​ദി സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വി​ദേ​ശി​യു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പി​ലാ​ക്കി.
അ​ജ്പാ​ക് റി​ഗാ​യ് ഏ​രി​യ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ്‌ റി​ഗാ​യ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു.
നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.