കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റും ബിഇസി എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ബാലകലാമേള 2021 കൗമാര കലകളുടെ ഉത്സവമായി മാറി. നാല് വ്യത്യസ്ത വേദികളിൽ ഓണ്‍ലൈനായി നടന്ന മൽസരങ്ങളിൽ കൂടുതൽ പോയിന്റ് നേടി ഭാവൻസ് സ്കൂൾ ഓവറോൾ കിരീടം സ്വന്തമാക്കി.
കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലാമേളയുടെ ഉദ്ഘാടനം ഇന്ത്യൻ അംബാസിഡർ സിബി ജോർജ് നിർവഹിച്ചു. ബിഇസി ജനറൽ മാനേജർ മാത്യു വർഗീസ്, പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, ബാലവേദി പ്രസിഡന്റ് അനന്തിക ദിലീപ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ നൗഷാദ് സ്വാഗതവും ബാലകലാമേള ജനറൽ കണ്‍വീനർ പ്രൊഫ. വി.അനിൽ കുമാർ നന്ദിയും രേഖപ്പെടുത്തി.
കിന്റർഗാർട്ടൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരച്ചു. മൽസര ഫലങ്ങൾ കല കുവൈറ്റ് വെബ്സൈറ്റായ www.kalakuwait.com ൽ ലഭ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
ശ്രീജിത്ത്, ജയചന്ദ്രൻ, രഞ്ജിത്ത് ടി.എം, ഷിജിൻ .പി, തോമസ് സെൽവൻ, മെജിത്ത് കോമത്ത്, കൃഷ്ണകുമാർ മേലാത്ത്, ഷാജി രഞ്ജിത്ത്, അനീഷ് പൂക്കാട്, അജിത്ത്, ജ്യോതിഷ് പി.ജി, പ്രജോഷ് പൊന്നാനി, ഷിനി റോബർട്ട്, പ്രസീത ജിതിൻ, ഷംല ബിജു, ബിന്ദു ദിലീപ്, പ്രശാന്തി ബിജോയ്, കവിത അനൂപ്, ലിജ ചാക്കോ, നിഷാന്ത് ജോർജ്, ബിജു ശ്യാം, രാജേഷ് എം എടാട്ട്, സിദ്ധാർഥ്, ഉണ്ണി മാമർ, പ്രസീദ് കരുണാകരൻ, പ്രവീണ്‍ പി.വി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
|