• Logo

Allied Publications

Americas
സ്റ്റുഡന്‍റ് ലോണ്‍ തിരിച്ചടക്കല്‍ സമയപരിധി ജനുവരി വരെ നീട്ടി
Share
വാഷിങ്ടന്‍ ഡിസി: അമേരിക്കയിലെ വിദ്യാര്‍ഥികള്‍ അവരുടെ തുടര്‍പഠനത്തിനാവശ്യമായ സ്റ്റുഡന്‍റ് ലോണ്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ജനുവരി 30 വരെ തല്‍ക്കാലം തിരിച്ചടയ്‌ക്കേണ്ടന്ന് ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഈ ഉത്തരവ് താല്‍ക്കാലിക ആശ്വാസമാണ്. അമേരിക്കയിലെ 42 മില്യണ്‍ വിദ്യാര്‍ഥികള്‍ 2022 ഫെബ്രുവരിയില്‍ മാത്രം ലോണ്‍ ് തിരിച്ചടച്ചാല്‍ മതിയാകുമെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

ഭൂരിപക്ഷം വിദ്യാര്‍ഥികളും അവരുടെ ലോണ്‍ തിരിച്ചടക്കുന്നതിന് തയാറായിട്ടില്ലെന്ന് പ്യു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ സര്‍വ്വേ ചൂണ്ടികാണിക്കുന്നു. കോവിഡ് പ്രതിസന്ധിയാണ് ലോണ്‍ തിരിച്ചടക്കുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ പിന്‍തിരിപ്പിച്ചത്. 2020 മാര്‍ച്ച് മുതലാണ് ലോണ്‍ തിരിച്ചടക്കുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിവാക്കിയിരുന്നത്. അതേസമയം, അവര്‍ എടുത്ത ലോണിന് കൂട്ടുപലിശ ഉണ്ടായിരിക്കുകയില്ലെന്നും പഴയ ഉത്തരവില്‍ ചൂണ്ടികാണിച്ചിരുന്നു.

ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും പ്രത്യേകിച്ചു ബെര്‍ണി സാന്‍റേഴ്‌സ് ഉള്‍പ്പെടെയുള്ള നിരവധി സെനറ്റര്‍മാര്‍ വിദ്യാര്‍ഥികളുടെ ലോണിനു മൊറൊട്ടോറിയം പ്രഖ്യാപിക്കുമെന്ന ശക്തമായ സമ്മര്‍ദം ബൈഡനു മേല്‍ ചുമത്തിയിരുന്നു. ജനുവരി വരെ നീട്ടിയത് അവസാന അവസരമാണെന്നും ഇനി അവധി നീട്ടി കൊടുക്കുവാനാകില്ലെന്നും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. 1.7 ട്രില്യണ്‍ ഡോളറാണ് അമേരിക്കന്‍ ഖജനാവില്‍ നിന്നും സ്റ്റുഡന്റ് ലോണായി ഇതുവരെ നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ